November 21, 2024

മുഖ്യമന്ത്രിയില്ല, എം.ടി.യുമില്ല; കോഴിക്കോടിനെ സാഹിത്യനഗരമായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ രാഷ്ട്രീയവിവാദം

കോഴിക്കോട്: കോഴിക്കോടിനെ സാഹിത്യനഗരമായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കാതിരുന്നത് എം.ടി. വാസുദേവന്‍ നായരുടെ സാന്നിധ്യമുണ്ടാവുമെന്നതിനാലാണെന്ന വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷം. Also Read ; മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം; 25ന് വിദ്യാര്‍ഥി സംഘടനകളുമായി മന്ത്രിയുടെ ചര്‍ച്ച അന്താരാഷ്ട്ര പ്രശസ്തി കോഴിക്കോടിന് ലഭിക്കുന്ന യുനെസ്‌കോ സാഹിത്യനഗര പദവിപ്രഖ്യാപനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തത് എം.ടി. വാസുദേവന്‍ നായരെ അപമാനിക്കുന്നതാണെന്ന് യു.ഡി.എഫ്. കുറ്റപ്പെടുത്തി. വിശ്വപ്രശസ്തനായ സാഹിത്യകാരനെ അപമാനിക്കുന്നരീതിയിലുള്ള വന്‍വീഴ്ചവരുത്തിയതില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ നഗരവാസികളോട് മാപ്പുപറയണം. ഇനിയെങ്കിലും വിശാലകാഴ്ചപ്പാട് സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ […]

ചില യാഥാര്‍ത്ഥൃം പറയണമെന്നു തോന്നി, ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലത് : എം ടി

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി പറഞ്ഞ രാഷ്ട്രീയ വിമര്‍ശനത്തില്‍ വിശദീകരണവുമായി എംടി ‘ഞാന്‍ വിമര്‍ശിക്കുകയായിരുന്നില്ല എന്നും ചില യാഥാര്‍ത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലത്.’ എന്നായിരുന്നു എംടിയുടെ പ്രതികരണം. എഴുത്തുകാരന്‍ എന്‍ ഇ സുധീന്‍ ആണ് സമൂഹമാധ്യമക്കുറിപ്പിലൂടെ എംടിയുടെ വിശദീകരണം പുറത്തു വിട്ടത്. കൂടാതെ ഉദ്ഘാടന വേദിയില്‍ ചിലതു പറയുമെന്ന് എംടി സൂചിപ്പിച്ചിരുന്നെങ്കിലും, അത് ഇത്ര കനപ്പെട്ട രാഷ്ട്രീയവിമര്‍ശനമാകുമെന്ന് കരുതിയിരുന്നില്ലെന്നും എന്‍ ഇ സുധീര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. Also […]