October 25, 2025

എംടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും

ഡല്‍ഹി: മലയാളത്തിന്റെ അതുല്യ പ്രതിഭയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും. മനുഷ്യ വികാരങ്ങളുടെ ഗാഢമായ പര്യവേക്ഷണം ആയിരുന്നു എം ടിയുടെ കൃതികളെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. എംടിയുടെ കൃതികള്‍ തലമുറകളെ രൂപപ്പെടുത്തുകയും ഇനിയും പ്രചോദിപ്പിക്കുകയും ചെയ്യും.മലയാളത്തിലെ ഏറ്റവും ബഹുമാനിക്കപ്പെട്ട വ്യക്തിത്വം ആയിരുന്നു എംടി. ശബ്ദമില്ലാത്തവര്‍ക്കും പാര്‍ശ്വവല്‍കൃതര്‍ക്കും അദ്ദേഹം ശബ്ദമായി. തന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം എന്നും മോദി എക്‌സില്‍ കുറിച്ചു. Also Read ; ‘വിടവാങ്ങിയത് കലയുടെയും സാഹിത്യത്തിന്റെയും യഥാര്‍ത്ഥ സംരക്ഷന്‍’ : പ്രിയങ്ക ഗാന്ധി സാഹിത്യത്തിലും […]

‘വിടവാങ്ങിയത് കലയുടെയും സാഹിത്യത്തിന്റെയും യഥാര്‍ത്ഥ സംരക്ഷന്‍’ : പ്രിയങ്ക ഗാന്ധി

കോഴിക്കോട്: എംടി വാസുദേവന്‍ നായരെ അനുസ്മരിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. വിടവാങ്ങിയത് കലയുടെയും സാഹിത്യത്തിന്റെയും യഥാര്‍ത്ഥ സംരക്ഷകനെന്ന് പ്രിയങ്ക എക്‌സില്‍ കുറിച്ചു. Also Read ; തൃശൂരില്‍ വീട് കയറി ആക്രമണം ; രണ്ട് പേര്‍ കൊല്ലപ്പെട്ടു ‘സാഹിത്യത്തെയും സിനിമയെയും സാംസ്‌കാരിക ആവിഷ്‌കാരത്തിന്റെ ശക്തമായ മാധ്യമങ്ങളാക്കി മാറ്റിയ പ്രതിഭയോട് വിട പറയുന്നു. അദ്ദേഹത്തിന്റെ ആഖ്യാനങ്ങള്‍ മാനുഷിക വികാരങ്ങളുടെ ആഴം ഉള്‍ക്കൊള്ളുന്നു.’ പ്രിയങ്ക ഗാന്ധി എക്‌സില്‍ പങ്കുവെച്ച അനുശോചന കുറിപ്പ്.   വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ […]

‘എംടിയുടെ ലോകം വിശാലമാണ്, ഈ നഷ്ടം എളുപ്പത്തില്‍ നികത്താനാവില്ല ‘: ടി പത്മനാഭന്‍

കണ്ണൂര്‍: എംടിയുടെ നഷ്ടം എളുപ്പത്തില്‍ നികത്താനാവില്ലെന്നും വേദനയുണ്ടെന്നും കഥാകൃത്ത് ടി പത്മനാഭന്‍ അനുസ്മരിച്ചു. എംടിയുമായി 1950 മുതലുള്ള പരിചയമുണ്ട്. നല്ലതും ചീത്തയുമായ സമ്മിശ്രമായ ധാരാളം അനുഭവങ്ങള്‍ എംടിയുമായി ഉണ്ടായിട്ടുണ്ട്. എനിക്ക് അദ്ദേഹത്തെ കാണാന്‍ പോകാനായിട്ടില്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളുള്ളതിനാലാണ് അദ്ദേഹത്തിനെ കാണാന്‍ പോകാന്‍ കഴിയാത്തത്. എന്നെപ്പോലെയല്ല എംടി. ഞാന്‍ ചെറിയ മേഖലയില്‍ ഒതുങ്ങി കൂടിയ ആളാണ്. ഞാന്‍ ചെറുകഥയില്‍ മാത്രം ഒതുങ്ങി. അത്ര മാത്രമെ എനിക്ക് കഴിയുകയുള്ളു. എന്നാല്‍, എംടി അങ്ങനെ അല്ല. എംടിയുടെ ലോകം വിശാലമാണ്. […]