ധാര്‍മ്മികമായി രാജിവെക്കണോ എന്നത് മുകേഷിന് തീരുമാനിക്കാം, നിയമപരമായി രാജിവെക്കേണ്ടതില്ല: വനിതാ കമ്മീഷന്‍ അധ്യക്ഷ

കൊച്ചി: ധാര്‍മികമായി രാജിവെക്കണോ എന്നത് മുകേഷിന് തീരുമാനിക്കാമെന്നും നിയമപരമായി രാജി വെയ്ക്കേണ്ടതില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. മുകേഷിനെതിരായ പീഡനപരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം കടുപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ പ്രതികരണവുമായി പി സതീദേവി രംഗത്തെത്തിയത്. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിച്ചാലേ ജനപ്രതിനിധി രാജിവെക്കേണ്ടതുള്ളൂ എന്നും പി സതീദേവി കൂട്ടിച്ചേര്‍ത്തു. Also Read; കണ്ണൂരിലും പി പി ദിവ്യയെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസമാണ് മുകേഷ് എംഎല്‍എയ്‌ക്കെതിരായ […]

നടിയുടെ പരാതി; മണിയന്‍പിള്ള രാജുവിനെതിരെ സാഹചര്യത്തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം

കൊച്ചി: ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ നടന്‍ മണിയന്‍പിള്ള രാജുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണസംഘം. കേസില്‍ പ്രത്യേക അന്വേഷണ സംഘം എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നടനെതിരെ സാഹചര്യത്തെളിവുകളുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. നടനും എം എല്‍ എയുമായ മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകളുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. Also Read; സ്ത്രീധനം കുറഞ്ഞെന്നും സൗന്ദര്യമില്ലെന്നും പറഞ്ഞ് പീഡനം; വിഷ്ണുജയുടെ മരണത്തില്‍ ഭര്‍തൃപീഡനം ആരോപിച്ച് കുടുംബം നേരത്തെ നടിയുടെ പരാതിയില്‍ നടന്‍മാരായ മുകേഷ്, ഇടവേള ബാബു അഡ്വ […]

മുകേഷിനെതിരായ പീഡന പരാതിയില്‍ ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് കുറ്റപത്രം

കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരെയുള്ള പീഡന പരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം. എംഎല്‍എക്കെതിരെ ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇതോടെ ആലുവ സ്വദേശിയായ നടി ആരോപിച്ച കുറ്റം തെളിഞ്ഞതായും കുറ്റപത്രത്തിലുണ്ട്. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. Join with metro post; വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. മുകേഷിനെതിരെയുള്ള ഡിജിറ്റല്‍ തെളിവുകളില്‍ വാട്‌സ്ആപ്പ് ചാറ്റുകളും ഇമെയില്‍ സന്ദേശങ്ങളും ഉണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൂടാതെ സാഹചര്യത്തെളിവുകളും […]

‘താന്‍ നേരിട്ട അതിക്രമത്തിന് നീതി വേണം’ ; നടന്‍മാര്‍ക്കെതിരായ പീഡന പരാതി പിന്‍വലിക്കില്ലെന്ന് നടി

കൊച്ചി: മുകേഷ് ഉള്‍പ്പെടെയുള്ള നടന്‍മാര്‍ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് നടി. കഴിഞ്ഞ ദിവസം നടന്‍മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് പരാതിക്കാരിയായ നടി പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ ഈ തീരുമാനം മാറ്റികൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകുമെന്ന് നടി വ്യക്തമാക്കിയിരിക്കുന്നത്. താന്‍ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാല്‍ പരാതി പിന്‍വലിക്കില്ലെന്നും എസ്‌ഐടി നടപടികളുമായി സഹകരിക്കുമെന്നും നടി വ്യക്തമാക്കി. Also Read ; വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. നടന്മാരായ എം മുകേഷ് എംഎല്‍എ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ […]

നടിയുടെ പരാതി: മുകേഷിനും ഇടവേള ബാബുവിനും നിര്‍ണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കൊച്ചി: നടിയുടെ പരാതിയിലെടുത്ത ബലാത്സംഗക്കേസില്‍ മുകേഷ്, ഇടവേള ബാബു, അഡ്വ. വി എസ് ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. നിര്‍ണായക ഉത്തരവ് പുറപ്പെടുവിക്കുക എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാകും. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടിയുള്ള ഹര്‍ജികളില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം വിശദമായ വാദം കേട്ടിരുന്നു. Also Read; എകെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കാന്‍ എന്‍സിപി; മന്ത്രിസ്ഥാനമില്ലെങ്കില്‍ എംഎല്‍എ സ്ഥാനവും രാജിവെക്കുമെന്ന് എകെ ശശീന്ദ്രന്‍ ആലുവ സ്വദേശിനിയായ നടിയെ ബലാത്സംഗം ചെയ്‌തെന്ന […]

മുകേഷ് എംഎല്‍എ സ്ഥാനം ഒഴിയണം; നിലപാടിലുറച്ച് ബൃന്ദ കാരാട്ടും ആനി രാജയും

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ ആരോപണവിധേയനായ മുകേഷ് രാജിവെക്കണമെന്ന നിലപാടിലുറച്ച് ബൃന്ദ കാരാട്ട്. തങ്ങള്‍ക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി വെച്ചില്ല എന്നത് രാജി വെക്കാതിരിക്കാനുള്ള ന്യായമാവരുതെന്നും കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുന്ന പശ്ചാത്തലത്തില്‍ മുകേഷ് രാജി വെച്ച് അന്വേഷണം നേരിടണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. Also Read; മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരായ കേസ് ഇന്ന് കോടതിയില്‍ എം മുകേഷിന്റെ എംഎല്‍എ സ്ഥാനത്ത് നിന്നുളള രാജിയില്‍ തിരക്ക് കൂട്ടേണ്ടതില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. ആരോപണം നേരിട്ടവര്‍ […]

നടന്‍ ജയസൂര്യക്കെതിരെ വീണ്ടും കേസ്

തിരുവനന്തപുരം: നടന്‍ ജയസൂര്യക്കെതിരെ വീണ്ടും കേസ്. നടിക്ക് നേരെ തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കരമന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പോലീസിന് കൈമാറും. ഇതോടെ ജയസൂര്യക്കെതിരെ രണ്ടാമത്തെ കേസാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ആദ്യ കേസ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് രജിസ്റ്റര്‍ ചെയ്തത്. സെക്രട്ടറിയേറ്റില്‍ വെച്ചുള്ള സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ പരാതി. Also Read; കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത ; നാല് ജില്ലകളില്‍ ഓറഞ്ച് […]

എംഎല്‍എ സ്ഥാനം രാജിവെക്കില്ല ; സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷ് ഒഴിയും

കൊച്ചി: സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷ് പുറത്തേക്ക്. മുകേഷിനെ നയ രൂപീകരണ സമിതിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉള്‍പ്പെടെ ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഐഎം തീരുമാനം. അതേസമയം മുകേഷിന്റെ എംഎല്‍എ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ തീരുമാനമൊന്നും ആയില്ല. മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരുമെന്നാണ് വിവരം. Also Read ; നടിയുടെ ആരോപണത്തില്‍ സിദ്ദിഖിനെതിരെ കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും പൊതുവായ സിനിമാ നയം രൂപീകരിക്കുന്നതിന്റെ ആവശ്യകതയുടെയും പശ്ചാത്തലത്തിലായിരുന്നു ഷാജി എന്‍ കരുണ്‍ അധ്യക്ഷനായി സിനിമാ […]

മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും, കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട് ; ആരോപണങ്ങള്‍ മാധ്യമസൃഷ്ടി – സുരേഷ് ഗോപി

തൃശൂര്‍: സിനിമാ മേഖലയിലെ അതിക്രമങ്ങള്‍ക്കെതിരെയുള്ള വെളിപ്പെടുത്തലുകളില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. വിഷയത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സുരേഷ് ഗോപി നടത്തിയത്. വലിയൊരു സംവിധാനത്തെ തകര്‍ക്കുകയാണ് മാധ്യമങ്ങളെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. വിവാദങ്ങള്‍ മാധ്യമങ്ങളുടെ തീറ്റയാണെന്നും ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം മുകേഷിനെതിരെയുള്ള ആരോപണത്തില്‍ കാര്യം കോടതി തീരുമാനിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. Also Read ; താരസംഘടനയില്‍ ഭിന്നത രൂക്ഷം ; ബാബു രാജ് സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് വനിതാ അംഗങ്ങള്‍ രംഗത്ത് […]