December 22, 2024

മുല്ലപ്പെരിയാറില്‍ നിലവില്‍ ആശങ്കയില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: മുല്ലപെരിയാര്‍ വിഷയത്തില്‍ നിലവില്‍ ആശങ്കയില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. അനാവശ്യ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. മുല്ലപെരിയാര്‍ ഡാം എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും ഡാം തുറക്കേണ്ട സാഹചര്യം വന്നാല്‍ അതിന് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇടുക്കി കളക്ടറേറ്റില്‍ റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. യോഗത്തില്‍ സ്ഥലം എംഎല്‍എമാര്‍ അടക്കം പങ്കെടുത്തു. Also Read ; നടിയെ ആക്രമിച്ച കേസ് ; പള്‍സര്‍ സുനിക്ക് […]

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ: മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഇടുക്കി കളക്ടറേറ്റില്‍ ഇന്ന് യോഗം. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ കൈക്കൊള്ളേണ്ട തുടര്‍ നടപടികളും ഡാം തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. പാര്‍ലമെന്റില്‍ കേരള എംപിമാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഡാമിന്റെ സുരക്ഷയെ സംബന്ധിച്ചുള്ള ആശങ്ക സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്. അതിനാല്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യമുന്നയിച്ച് വിവിധ സംഘടനകളുടെ […]

മുല്ലപ്പെരിയാറില്‍ പുതിയ ഡാം: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച യോഗം മാറ്റിവെച്ചു

ഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുന്നതിന്റെ പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച യോഗം മാറ്റിവെച്ചു. ഇന്ന് ഡല്‍ഹിയില്‍ നടക്കാനിരുന്ന യോഗമാണ് മാറ്റിയത്. പഠനത്തിന് കേരളത്തിനെ അനുവദിക്കരുതെന്ന് തമിഴ്‌നാട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. യോഗം മാറ്റിയതിന്റെ കാരണം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. മുല്ലപ്പരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനുള്ള വിശദമായ പദ്ധതി രേഖ ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ കേരളം തീരുമാനിച്ചിരുന്നു. പഴയ അണക്കെട്ട് പൊളിക്കുന്നതിന്റെ പാരിസ്ഥിതിക ആഘാത പഠനം നടത്താന്‍ അനുമതിക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ […]

തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാം നാളെ തുറക്കും

രാവിലെ പത്തു മണി മുതല്‍ സ്പില്‍വേ ഘട്ടംഘട്ടമായി തുറന്ന് പരമാവധി 10,000 ക്യൂസെക്‌സ് വരെ ജലം അണക്കെട്ടില്‍നിന്ന് പുറത്തേക്ക് ഒഴുക്കുമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അണക്കെട്ടിൽ ജലനിരപ്പ് 137 അടി പിന്നിട്ടു. 142 അടിയാണു പരമാവധി സംഭരണ ശേഷി. വൃഷ്ടിപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം കനത്ത മഴ അനുഭവപ്പെട്ടതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്. മണിക്കൂറില്‍ 15,500 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്. Also Read; അര്‍ജന്‍റീന ലോക ചാമ്പ്യൻമാരായിട്ട് ഇന്നേക്ക് […]