ചൂരല്‍മലയിലെ ദുരന്ത ബാധിതരുടെ പ്രതിഷേധത്തില്‍ സംഘര്‍ഷം

കല്‍പ്പറ്റ: ചൂരല്‍മലയിലെ ദുരന്ത ബാധിതരുടെ പ്രതിഷേധത്തില്‍ സംഘര്‍ഷം. ദുരന്തഭൂമിയില്‍ കുടില്‍കെട്ടി സമരം നടത്താനുള്ള നീക്കം പോലീസ് തടഞ്ഞതോടെയാണ് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്. പുനരധിവാസം വൈകുന്നുവെന്നതടക്കം ആരോപിച്ചാണ് ദുരന്ത ബാധിതര്‍ പ്രതിഷേധിക്കുന്നത്. ബെയ്‌ലി പാലം കടക്കാന്‍ ഇവരെ അനുവദിക്കില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സമരക്കാര്‍ തങ്ങളുടെ പേരിലുള്ള സ്ഥലത്തേയ്ക്ക് പോകണമെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. നിരാഹാരസമരമടക്കമുള്ള പ്രതിഷേധങ്ങള്‍ ഉടനുണ്ടാകുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. എല്ലാ ഘട്ടത്തിലും ഉറപ്പുകള്‍ മാത്രമാണ് സര്‍ക്കാര്‍ നല്‍കിയതെന്നും ഉരുളെടുത്ത തങ്ങളുടെ ഭൂമിയില്‍ തന്നെ സമരം ചെയ്യുമെന്നും സമരക്കാര്‍ […]

‘നിങ്ങളുടെ സ്‌കൂള്‍ അവിടെ തന്നെയുണ്ടാകും’; വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ക്ക് മുഖ്യമന്ത്രിയുടെ കരുതല്‍

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടപ്പെട്ടു പോയ തങ്ങളുടെ സ്‌കൂള്‍ വേറെ സ്ഥലത്തേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ക്ക് കരുതലായി മുഖ്യമന്ത്രി പിണറായി വിജയന്‍.കലോത്സവ വേദിയില്‍ അതിജീവന നൃത്തം അവതരിപ്പിച്ച കുട്ടികള്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോട്ടോ എടുക്കാന്‍ എത്തിയ സമയത്താണ് തങ്ങളുടെ സ്‌കൂള്‍ മാറ്റരുതെന്നും അവിടെ തന്നെ വേണമെന്നുമുള്ള ആവശ്യം കുട്ടികള്‍ ഉന്നയിച്ചത്. ‘നിങ്ങളുടെ സ്‌കൂള്‍ നല്ല സ്‌കൂള്‍ അല്ലേ, അവിടെത്തന്നെ ഉണ്ടാകും’ എന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ മറുപടി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. […]

വയനാട്ടിലെ ദുരിത ബാധിതരില്‍ ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍

കല്‍പ്പറ്റ: വയനാട്ടിലെ ദുരിത ബാധിതരില്‍ ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ഇന്ന് നടന്ന തൊഴില്‍ മേളയില്‍ അപേക്ഷ നല്‍കിയ 67 പേര്‍ക്കും തൊഴില്‍ ഉറപ്പാക്കും. ക്യാമ്പുകളില്‍ നിന്നും മാറ്റിയ ആളുകള്‍ക്കൊപ്പം സര്‍ക്കാറുണ്ട്. രണ്ടു ദിവസം കൊണ്ട് ക്യാമ്പ് അവസാനിപ്പിക്കാം. 16 കുടുംബം മാത്രമാണ് ഇനി ക്യാമ്പില്‍ നിന്നും മാറാനുളളത്. എല്ലാവര്‍ക്കും മതിയായ താമസ സൗകര്യം ഒരുക്കിയ ശേഷം മാത്രമേ ക്യാമ്പ് അവസാനിപ്പിക്കുവെന്നും മന്ത്രി രാജന്‍ വ്യക്തമാക്കി. Also Read; ദുരിതബാധിതരോടുള്ള സഹാനുഭൂതി […]

ദുരന്തമുണ്ടായ സ്ഥലത്ത് ഇന്ന് വിദഗ്ധ സംഘമെത്തും; ഇവിടം വാസയോഗ്യമാണോയെന്ന് പരിശോധിക്കും

കല്‍പറ്റ: ഉരുള്‍പൊട്ടിയ വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പ്രദേശങ്ങളില്‍ ഇന്ന് വിദഗ്ധസംഘത്തിന്റെ പരിശോധന. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ സംഘമാണ് പരിശോധനയ്ക്കായി എത്തുന്നത്. ദുരന്തമുണ്ടായ പ്രദേശങ്ങള്‍ വാസയോഗ്യമാണോ എന്ന് പരിശോധിക്കുന്ന സംഘം ടൗണ്‍ഷിപ്പിനായി സര്‍ക്കാര്‍ കണ്ടെത്തിയ സ്ഥലങ്ങളിലും സന്ദര്‍ശിക്കും. ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തെയാണ് പരിശോധന നടത്തി ശുപാര്‍ശ സമര്‍പ്പിക്കാനായി നിയോഗിച്ചിട്ടുള്ളത്. Join with metro post:  വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ […]

കാണാതായവര്‍ക്ക് വേണ്ടി ചാലിയാറില്‍ ഇന്നും നാളെയും വിശദമായ തിരച്ചില്‍ നടത്തും

കല്‍പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി ചാലിയാറില്‍ ഇന്നും നാളെയും വിശദമായ തിരച്ചില്‍ നടത്തും. മുണ്ടേരി ഫാം മുതല്‍ പരപ്പന്‍പാറ വരെയുള്ള ഭാഗങ്ങളിലാണ് തിരച്ചില്‍ നടത്തുന്നത്. കൂടാതെ ദുരന്ത ബാധിതരുടെ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിനായി ഇന്ന് പ്രത്യേക ക്യാമ്പും സംഘടിപ്പിക്കും.ദുരന്ത ബാധിത മേഖലകളില്‍ രണ്ടുദിവസമായി നടന്ന ജനകീയ തിരച്ചിലിന് പിന്നാലെ ചാലിയാറില്‍ നിന്ന് നിരവധി മൃതദേഹങ്ങളും ശരീര ഭാഗങ്ങളും കണ്ടെടുത്തതിലാണ് ചാലിയാറിലും വിശദമായ പരിശോധന നടക്കുന്നത്. രാവിലെ ഏഴു മണിക്കു മുണ്ടേരി ഫാം മേഖലയില്‍ നിന്നാരംഭിക്കുന്ന തിരച്ചില്‍ […]

മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കാരണം കനത്ത മഴ ; ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പുറത്ത്

കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലിന് കാരണമായത് മേഖലയില്‍ പെയ്ത കനത്ത മഴയെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട്. കൂടാതെ പ്രാദേശിക ഘടകങ്ങള്‍ ദുരന്തത്തിന്റെ ആഘാതം കൂട്ടി. സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം ഇരട്ടിയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. Also Read ; ദുരന്തഭൂമിയിലെ ജനകീയ തെരച്ചില്‍ ഇന്നും തുടരും; ഇനി കണ്ടെത്താനുള്ളത് 126 പേരെ 29, 30 തിയ്യതികളിലായി പെയ്ത കനത്ത മഴയ്ക്ക് പിന്നാലെയാണ് ഉരുള്‍പൊട്ടലുണ്ടായത്. അപകടമേഖയില്‍ 2018 മുതല്‍ ചെറുതും വലുതുമായി […]

ദുരന്തഭൂമിയിലെ ജനകീയ തെരച്ചില്‍ ഇന്നും തുടരും; ഇനി കണ്ടെത്താനുള്ളത് 126 പേരെ

കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള ജനകീയ തെരച്ചില്‍ ഇന്നും തുടരും. ക്യാമ്പുകളില്‍ നിന്ന് സന്നദ്ധരായവരെയും ഉള്‍പ്പെടുത്തി മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചായിരിക്കും തെരച്ചില്‍. പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും തെരച്ചിലില്‍ പങ്കെടുക്കും. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ദുരന്തത്തില്‍പെട്ട 126 പേരെ ഇനിയും കണ്ടെത്താനുണ്ട്. Also Read; ഡല്‍ഹി പോലീസ് ഇനി മോഡേണാകും; യൂണിഫോമിന് പകരം ടീ ഷര്‍ട്ടും കാര്‍ഗോ പാന്റ്‌സും നാളെ പുഴയുടെ താഴെ ഭാഗങ്ങളില്‍ സേനയെ ഉപയോഗിച്ച് തെരച്ചില്‍ നടത്തും. 14 ക്യാമ്പുകളിലായി […]

ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുള്ള കെട്ടിടങ്ങളുടെ ബാഹുല്യം

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ ചൂരല്‍മലയിലും മുണ്ടക്കൈയിലുമുള്ള കെട്ടിടങ്ങളുടെ ബാഹുല്യം കാരണമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. 2018 ഡിസംബര്‍ മുതല്‍ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും ഉള്‍പ്പെടെ നാല്‍പ്പതോളം കെട്ടിടങ്ങള്‍ക്കാണ് മൂന്ന് വാര്‍ഡുകളിലായി മേപ്പാടി പഞ്ചായത്ത് അനുമതി നല്‍കിയിട്ടുള്ളത്. അട്ടമലയിലും മുണ്ടക്കൈയിലും ചൂരമലയിലുമായി ആകെ ഉണ്ടായിരുന്നത് 2006 വീടുകളാണ്. Also Read; ഹിന്ദുക്കളുടേയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടേയും സുരക്ഷ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു ; മുഹമ്മദ് യൂനുസിന് ആശംസയറിയിച്ച് നരേന്ദ്രമോദി മുന്‍പ് പല തവണ ചെറുതും വലുതുമായ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ ഇതൊന്നും […]

സുരേഷ്‌ഗോപി ദുരന്തഭൂമിയില്‍; മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമ വശങ്ങള്‍ പരിശോധിക്കും

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി വയനാട്ടിലെത്തിയത്. ചൂരല്‍മലയിലെത്തി ബെയ്‌ലി പാലത്തിലൂടെ വാഹനത്തില്‍ പോയ സുരേഷ് ഗോപി മുണ്ടക്കൈയിലെത്തി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം ദുരിതാശ്വാസ ക്യാമ്പുകളിലും പോയതിന് ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. അതേസമയം ദേശീയ ദുരന്തമായി വയനാട് ദുരന്തം പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ‘വയനാട്ടിലെത് ദേശീയ […]

മൃതദേഹങ്ങള്‍ അനാഥമാകില്ല; ജനിതക പരിശോധന നടത്തും

തുടര്‍ച്ചയായ അഞ്ചാംനാളും ദുരന്തമുഖത്ത് തിരച്ചില്‍ തുടരുകയാണ്. അതേസമയം കണ്ടെത്തിയ മൃതദേഹങ്ങളില്‍ പലതും ആരുടേതാണെന്ന് ഇനിയും തിരിച്ചറിയാനായിട്ടില്ല. എങ്കിലും ഒരു ദേഹവും അനാഥമാകില്ലെന്നും ജനിതക പരിശോധനാ നടപടികള്‍ തുടരുകയാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ദുരന്തത്തില്‍ ഇതുവരെ 320ലധികം പേര്‍ മരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുപ്രകാരം മരിച്ചവര്‍ 210 ആണ്. ഇതില്‍ 96 പുരുഷന്മാരും 85 സ്ത്രീകളും 29 കുട്ടികളുമാണുള്ളത്. ബന്ധുകള്‍ തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം 146 ആണ്. കൂടാതെ 134 ശരീരഭാഗങ്ങളും കണ്ടെത്തി. ഇവ ആരുടേതാണെന്ന് അറിയാനുള്ള ജനിതക പരിശോധനയാണ് […]

  • 1
  • 2