അസ്വാഭാവിക മരണങ്ങളുടെ രേഖകളില്ല; ധര്‍മസ്ഥലയില്‍ പൊലീസിന്റെ ഗുരുതര വീഴ്ച
ധര്‍മസ്ഥല: ധര്‍മസ്ഥല കേസില്‍ 2000 മുതല്‍ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകള്‍ നശിപ്പിച്ചു. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഉപയോഗിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍, ഫോട്ടോകള്‍, നോട്ടീസുകള്‍ എന്നീ രേഖകള്‍ നശിപ്പിക്കപ്പെട്ടത്. 2023 നവംബര്‍ 23ന് ആണ് രേഖകള്‍ നശിപ്പിച്ചതെന്നാണ് വിവരാവകാശരേഖകള്‍ പ്രകാരമുള്ള ചോദ്യത്തിന് പൊലീസ് നല്‍കിയ മറുപടി. Also Read: പ്രസവിച്ച് ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വിറ്റു; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍ കാലഹരണപ്പെട്ട കേസ് രേഖകള്‍ നശിപ്പിക്കാമെന്ന നിയമം അനുസരിച്ചാണ് എല്ലാം നശിപ്പിച്ചതെന്നാണ് പൊലീസിന്റെ മറുപടി. […]





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































