മാന്നാറിലെ യുവതിയുടെ കൊലപാതകം; 15 വര്‍ഷം മുന്‍പ് കാണാതായ അമ്മ ജീവനോടെയുണ്ടെന്ന് പ്രതികരിച്ച് മകന്‍, വൈകാരിക പ്രതികരണമെന്ന് പൊലീസ്
ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ കല കൊല്ലപ്പെട്ടെന്ന് പൊലീസ് പറയുമ്പോഴും അമ്മ ജീവനോടെയുണ്ടെന്ന് പ്രതികരിച്ച് മകന്‍. അമ്മ ജീവനോടെയുണ്ടെന്ന് ഉറപ്പുണ്ടെന്നും അമ്മയെ തിരിച്ചു കൊണ്ട് വരുമെന്നും മകന്‍ പ്രതികരിച്ചു. വൈകാരികമായിരുന്നു മകന്റെ പ്രതികരണം. താന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണെന്നും ഇന്നലെ സംഭവമറിഞ്ഞതിന് ശേഷം സ്‌കൂളില്‍ പോയില്ലെന്നും സഹ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മാനം നഷ്ടമായെന്നും മകന്‍ സങ്കടത്തോടെ പറഞ്ഞു. അമ്മയെ ഈ അടുത്ത് കണ്ടിരുന്നോ എന്ന ചോദ്യത്തിന് കാണാതായ ശേഷം കണ്ടില്ല എന്നും എന്നാല്‍ എവിടെയോ അമ്മ […]





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































