September 8, 2024

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ശുപാര്‍ശ ചെയ്ത മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ശുപാര്‍ശ ചെയ്ത ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ശിക്ഷാ ഇളവിനുള്ള ശുപാര്‍ശയില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ ഉള്‍പ്പെടുത്തി പൊലീസ് റിപ്പോര്‍ട്ട് തേടിയ ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് നല്‍കുകയായിരുന്നു. മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. Also Read ; ജനം മൂന്നാമതും മോദി സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ചെന്നും തെരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്തം എടുത്തുപറയേണ്ടതാണെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു കണ്ണൂര്‍ […]

തിരുവനന്തപുരത്ത് വയോധികയെ കൊന്ന് മച്ചില്‍ ഒളിപ്പിച്ചു; അമ്മയും മകനും ഉള്‍പ്പെടെ 3 പ്രതികള്‍ക്കും വധശിക്ഷ വിധിച്ച് കോടതി

തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസില്‍ അമ്മയും മകനും ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ. നെയ്യാറ്റിന്‍കര അഡിഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കോവളം സ്വദേശി റഫീക്ക ബീവി, റഫീക്കയുടെ മകന്‍ ഷഫീക്ക്, റഫീക്കയുടെ സുഹൃത്ത് അല്‍ അമീന്‍ എന്നിവര്‍ക്കാണ് ശിക്ഷ. സ്വര്‍ണാഭരണത്തിനായി ശാന്തകുമാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മൃതദേഹം തട്ടിന്‍പുറത്ത് ഒളിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2022 ജനുവരി 14 നായിരുന്നു കേസിനാസ്പദമായ സംഭവം. ശാന്തകുമാരിയുടെ അയല്‍വാസിയായിരുന്നു റഫീക്കാ ബീവി. കേസിലെ മൂന്നു പ്രതികളും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി […]

ഇരുതല മൂര്‍ച്ചയുളള കത്തി, ചുറ്റിക, കുത്തുളി; പ്രണയപ്പകയില്‍ എ. ശ്യാംജിത്ത് യുട്യൂബ് നോക്കി ആയുധം നിര്‍മിച്ചു

തലശ്ശേരി: പാനൂര്‍ വള്ള്യായിയിലെ കണ്ണച്ചന്‍കണ്ടി വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി മാനന്തേരിയിലെ എ. ശ്യാംജിത്തിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍. വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത് ഹീനമായാണെന്നും കൊല്ലപ്പെട്ടശേഷവും ശരീരത്തില്‍ മുറിവേല്‍പ്പിച്ചതായും പ്രോസിക്യൂഷന്‍ വാദിച്ചു. Also Read ; അരവിന്ദ് കെജ്രിവാള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ; ഇന്ന് മുതല്‍ സജീവം ഇരയോടുള്ള അടങ്ങാത്ത പകയാണ് ഇങ്ങനെ ചെയ്യാന്‍ കാരണം. ഇത്തരം കേസുകളില്‍ പ്രതിക്ക് വധശിക്ഷ നല്‍കുന്നതിനെക്കുറിച്ച് നേരത്തേയുള്ള സുപ്രീം കോടതി ഉത്തരവുകള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്ത്കുമാര്‍ ഹാജരാക്കി. […]

രഞ്ജിത്ത് ശ്രീനിവാസന്‍ കേസ്; എല്ലാ പ്രതികള്‍ക്കും വധശിക്ഷ

ആലപ്പുഴ: ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന മുന്‍ സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ കൊലക്കേസില്‍ എല്ലാം പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. എല്ലാവര്‍ക്കും ജീവപര്യന്തം തടവും പിഴയും വിധിച്ചിട്ടുണ്ട്. നേരത്തെ കേസിലെ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റേയും എസ്ഡിപിഐയുടേയും പ്രവര്‍ത്തകരാണ് പ്രതികള്‍ എല്ലാവരും. മാവേലിക്കര അഡീ. സെഷന്‍സ് കോടതി ജഡ്ജി വി ജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് കോടതി പറഞ്ഞു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ് […]

ഭൂമി തര്‍ക്കം: യുവാവിനെ ട്രാക്ടര്‍ കയറ്റി കൊന്നു

ഭരത്പൂര്‍: രാജസ്ഥാനിലെ ഭരത്പൂരില്‍ ജനക്കൂട്ടം നോക്കിനില്‍ക്കെ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. 32കാരനായ നിര്‍പത് ഗുജ്ജറാണ് ട്രാക്ടറിനടിയില്‍പ്പെട്ട് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. എട്ടുതവണയാണ് ശരീരത്തിലൂടെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തിയത്. ഭരത്പൂരിലെ ബനിയ ഗ്രാമത്തില്‍ ബഹാദുറിന്റെയും അട്ടര്‍ സിങ് ഗുര്‍ജറിന്റെയും കുടുംബങ്ങള്‍ തമ്മില്‍ ഭൂമി തര്‍ക്കം നിലനിന്നിരുന്നു. ഇന്ന് രാവിലെ ഇരുവിഭാഗങ്ങളും തമ്മില്‍ വീണ്ടും ഇതേ ചൊല്ലി തര്‍ക്കമായി. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ […]

ഭാര്യയെ കൊന്ന് രണ്ട് ദിവസം മൃതദേഹത്തിന് കൂട്ടിരുന്നു ; ശേഷം ആത്മഹത്യ

കൊല്ലം: കുലുക്കല്ലൂര്‍ മുളയങ്കാവില്‍ വീടുനുള്ളില്‍ ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തി. യുവതിയെ ഭര്‍ത്താവാണ് കൊലപ്പെടുത്തിയെതെന്ന് പോലീസ് വ്യക്തമാക്കുന്നു. മുളയങ്കാവില്‍ താഴെപുരയ്ക്കല്‍ ഷാജിയുടെ ഭാര്യ സുചിത്രയാണ് കൊല്ലപ്പെട്ടത്. 37 വയസായിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം. നെഞ്ചിലും പുറത്തും കത്തികൊണ്ട് കുത്തിയ 13-ലേറെ മുറിവുകളാണ് സുചിത്രയുടെ ദേഹത്ത് പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്ന് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഷാജി (46) ആത്മാഹത്യചെയ്തതെന്നാണ് ഷൊര്‍ണൂര്‍ ഡിവവൈഎസ് പി സി ഹരിദാസ് പറഞ്ഞത്. മുളയങ്കാവില്‍ വാടകയ്ക്ക് മകനോടൊപ്പമായിരുന്നു താമസം. ഇരുവരെയും പുറത്തുകാണാത്തതിനെ […]

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം; വധശ്രമ കേസില്‍ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ

കൊച്ചി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം. വധശ്രമ കേസില്‍ കുറ്റക്കാരനെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. കൂടാതെ എം പി സ്ഥാനത്ത് ഫൈസലിന് തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ മുഹമ്മദ് ഫൈസല്‍ സമര്‍പ്പിച്ച ഹര്‍ജി സ്വീകരിച്ചാണ് സുപ്രീംകോടതി വിധി സ്റ്റേ ചെയ്തത്. കൂടാതെ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയക്കുകയും ചെയ്തു. കേസിലെ വാദം നാലാഴ്ചക്ക് ശേഷം കേള്‍ക്കുമെന്ന് ജസ്റ്റിസ് ഹൃഷികേശ് റോയ്, സജ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ […]