September 8, 2024

തൊടുപുഴ നഗരസഭ നിലനിര്‍ത്തി എല്‍ഡിഎഫ് ; തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് ചെയതത് ചതിയെന്ന് കോണ്‍ഗ്രസ്

തൊടുപുഴ: ഒട്ടനവധി നാടകീയ രംഗങ്ങള്‍ക്ക് ശേഷം തൊടുപുഴ നഗരസഭ നിലനിര്‍ത്തി എല്‍ഡിഎഫ്. മുസ്ലീംലീഗിന്റെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയത്. കോണ്‍ഗ്രസിലെ കെ ദീപയേക്കാള്‍ 4 വോട്ടുകള്‍ക്ക് മുന്നിട്ട് സിപിഐഎമ്മിലെ സബീന ബിഞ്ചു നഗരസഭാ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. Also Read ; മുല്ലപ്പെരിയാറില്‍ നിലവില്‍ ആശങ്കയില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ തെരഞ്ഞെടുപ്പില്‍ അഞ്ച് ലീഗ് അംഗങ്ങളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തത്. പിന്നാലെ ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിസിസി അധ്യക്ഷന്‍ രംഗത്തെത്തി. ചതിയന്‍ ചന്തുവിന്റെ പണിയാണ് മുസ്ലിം ലീഗ് ചെയ്തതെന്നാണ് കോണ്‍ഗ്രസ് […]

കാഫിര്‍ പ്രയോഗം; പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ അഡ്മിന്‍മാരുടെ വിവരങ്ങള്‍ തേടി ഫേസ്ബുക്കിന് നോട്ടീസ് അയച്ച് പോലീസ്

കോഴിക്കോട്: അമ്പാടിമുക്ക് സഖാക്കള്‍,പോരാളി ഷാജി തുടങ്ങിയ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുടെ അഡ്മിന്‍മാരുടെ വിവരങ്ങള്‍ തേടി ഫേസ്ബുക്കിന് നോട്ടീസ് അയച്ച് പോലീസ്.ഇത് രണ്ടാം തവണയാണ് പോലീസ് ഫേസ്ബുക്കിന് നോട്ടീസ് അയക്കുന്നത്. കാഫിര്‍ പ്രയോഗം അടങ്ങുന്ന സ്‌ക്രീന്‍ഷോട്ട് പ്രചരിച്ച കേസിലാണ് ഇപ്പോള്‍ വീണ്ടും നോട്ടീസ് നല്‍കിയത്. Also Read ; കണ്ണൂരില്‍ അഞ്ചുവര്‍ഷത്തിനിടെ കണ്ടെടുത്തത് 252 ബോംബുകള്‍ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് നിര്‍മ്മിച്ചത് ലീഗ് പ്രവര്‍ത്തകന്‍ ഖാസിം അല്ലെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. കേസില്‍ സൈബര്‍ ടീമിന്റെ സഹായത്തോടെ ശാസ്ത്രീയ അന്വേഷണം പുരോഗമിക്കുകയാണ്. […]

വടകരയില്‍ സര്‍വ്വകക്ഷിയോഗം ഇന്ന്

കോഴിക്കോട് : വടകരയില്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് പോലീസ്.ഉത്തരമേഖല ഐജിയാണ് യോഗം വിളിച്ചത്.ഇന്ന് രാവിലെ 11 മണിക്ക് ഗസ്റ്റ് ഹൗസിലാണ് യോഗം ചേരുന്നത്.സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന മുസ്ലീം ലീഗും സിപിഐഎമ്മും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യോഗം വിളിച്ചത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

പതാക വിവാദം, റിയാസ് മൗലവി വധക്കേസ്; മുഖ്യമന്ത്രിക്കെതിരെ പോര്‍മുഖം തുറന്ന് മുസ്ലിം ലീഗ്

കല്‍പ്പറ്റ: വയനാട്ടിലെ ‘പതാക വിവാദത്തില്‍’ കോണ്‍ഗ്രസിനൊപ്പം മുസ്ലിം ലീഗിനേയും ലക്ഷ്യമിട്ട് മുഖ്യമന്ത്രി രംഗത്തിറങ്ങിയതോടെ പ്രത്യാക്രമണം കടുപ്പിക്കാന്‍ മുസ്ലിം ലീഗ്. കേരളത്തിന് പുറത്ത് സിപിഐഎമ്മിന് പ്രസക്തി ഇല്ലെന്ന വാദം ഉയര്‍ത്തിക്കാട്ടി പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്കെതിരെ ഈ പോര്‍മുഖം തുറന്നിരിക്കുന്നത്. മുഖ്യമന്ത്രിയോട് സൗമനസ്യം കാട്ടുന്നുവെന്ന വിമര്‍ശനം പാര്‍ട്ടിയിലും മുന്നണിയിലും തുടരുന്നതിനിടയിലാണ് പുതിയ ഈ പോരിന് കുഞ്ഞാലിക്കുട്ടി തന്നെ തുടക്കം കുറിച്ചിരിക്കുന്നത്. Also Read ; താമരശ്ശേരി ചുരത്തില്‍ അപകടം; വാഴക്കുലകളുമായെത്തിയ പിക്കപ്പ് വാന്‍ നാലാം വളവില്‍ നിന്ന് രണ്ടാം […]

മൂന്നാം സീറ്റ് ഇല്ലെങ്കില്‍, മുസ്ലീം ലീഗ് ഒറ്റയ്ക്ക് മത്സരിക്കും; നാളെ നിര്‍ണായക യോഗം

മലപ്പുറം: മൂന്നാം സീറ്റില്‍ അനുകൂല തീരുമാനം ഉണ്ടായിട്ടില്ലെങ്കില്‍ ഒറ്റയ്ക്കുള്ള മത്സരത്തിന് തയ്യാറെടുക്കാന്‍ മുസ്ലീം ലീഗ്. നാളത്തെ യോഗം പരാജയപ്പെട്ടേക്കാമെന്ന് ലീഗ് വിലയിരുത്തുന്നുണ്ട്. അങ്ങനെ വന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ലീഗിന്റെ തീരുമാനം. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ കോഴിക്കോട് കൂടി മത്സരിക്കാനാണ് നീക്കം. കോഴിക്കോട് നേതൃത്വവുമായി ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തിയിട്ടുണ്ട്. വേണ്ടി വന്നാല്‍ മത്സരത്തിന് ഒരുങ്ങണമെന്നാണ നിര്‍ദേശം. Also Read ;അനിശ്ചിതത്വം മാറാതെ ആര്‍സി, ലൈസന്‍സ് പ്രിന്റിങ് ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം ചര്‍ച്ച ചെയ്യാന്‍ നാളെ […]

അയോധ്യ രാമക്ഷേത്ര വിഷയത്തില്‍ മുസ്ലിം ലീഗിനെ വെട്ടിലാക്കി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: അയോധ്യ രാമക്ഷേത്ര വിഷയത്തില്‍ മുസ്ലിം ലീഗിനെ വെട്ടിലാക്കി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. രാമക്ഷേത്ര നിര്‍മ്മാണത്തിനെതിരെ പ്രതിഷേധിക്കേണ്ടതില്ലെന്ന അദ്ദേഹത്തിന്റെ പ്രസംഗമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഭൂരിപക്ഷ സമുദായത്തിന്റെ ആവശ്യമാണ് രാമക്ഷേത്രമെന്നും ബഹുസ്വര സമൂഹത്തില്‍ അത് അംഗീകരിക്കപ്പെടേണ്ടതാണ് എന്നുമാണ് അദ്ദേഹം പൊതുവേദിയില്‍ പറഞ്ഞത്. Also Read ; ശ്രീകുമാരന്‍ തമ്പിയുടെ വിമര്‍ശനം; പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍ അയോധ്യയിലെ രാമക്ഷേത്രവും മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തും. കോടതി വിധിയനുസരിച്ച് നിര്‍മ്മിച്ചതാണ് രാമക്ഷേത്രമെന്നും കോടതി വിധിയനുസരിച്ച് ഇനി നിര്‍മ്മിക്കാനിരിക്കുന്നതാണ് മസ്ജിദെന്നും ഇത് രണ്ടും […]

എല്‍ ഡി എഫ് വോട്ട് ചോര്‍ന്നു, കണ്ണൂര്‍ മേയര്‍ പദവി ഇനി മുസ്‌ലിം ലീഗിന്

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി മുസ്ലീം ലീഗിലെ മുസ്ലിഹ് മഠത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. എല്‍ ഡി എഫിന്റെ എന്‍.സുകന്യയെ 17 വോട്ടുകള്‍ക്കാണ് യു ഡി എഫിലെ മുസ്ലിഹ് മഠത്തില്‍ പരാജയപ്പെടുത്തിയത്. എല്‍ ഡി എഫിന്റെ ഒരുവോട്ട് യു ഡി എഫിന് അധികം ലഭിച്ചു. ഏക ബി ജെ പി അംഗം വിട്ടുനിന്നു. 36 വോട്ടാണ് മുസ്ലീഹ് മഠത്തിലിന് ലഭിച്ചത്. എന്‍ സുകന്യയ്ക്ക് പതിനെട്ട് വോട്ടും. നിലവില്‍ കോര്‍പറേഷന്‍ കൗണ്‍സിലില്‍ മുസ്ലിം ലീഗിന്റെ പാര്‍ട്ടി ലീഡറാണ് മുസ്ലിഹ് മഠത്തില്‍. ലീഗുമായുള്ള […]

ലീഗിന് മൂന്ന് സീറ്റ് വേണം യുഡിഎഫിൽ അസംതൃപ്തി

വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് വേണമെന്ന മുസ്ലീം ലിഗിന്റെ ആവശ്യം യു.ഡി.എഫിനുള്ളില്‍ കടുത്ത അസംതൃപ്തിയാണ് ഉയര്‍ത്തി യിട്ടുള്ളത്.മുന്‍വര്‍ഷങ്ങളില്‍ മൂന്നാം സീറ്റ് എന്ന ആവശ്യം മുസ്ലിംലീഗ് ഉയര്‍ത്തിയിരുന്നു വെങ്കിലും ഒടുവില്‍ ആ ആവശ്യത്തില്‍ നിന്നും പിന്‍തിരിയുകയായിരുന്നു.നിലവില്‍ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലാണ് മുസ്ലീം ലീഗ് മത്സരിക്കുന്നത്. തങ്ങളുടെ സംഘടനാശക്തിക്കനുസരിച്ച് ഒരു സീറ്റിനു കൂടി അര്‍ഹതയുണ്ടെന്ന് യു.ഡി.എഫ് നേതൃത്വത്തെ ലീഗ് നേതാക്കള്‍ ഇതിനു മുമ്പെ ധരിപ്പിച്ചതാണ്. മലപ്പുറവുമായി ചേര്‍ന്ന് നില്‍ക്കുന്ന വയനാട് മണ്ഡലമോ ലീഗിന് നല്ല വേരോട്ടമുള്ള ഇരിക്കൂര്‍ ഉള്‍പ്പെട്ട […]

നവകേരള സദസില്‍ പങ്കെടുത്ത കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ക്കെതിരെ നടപടി

കോഴിക്കോട്: പാര്‍ട്ടിയുടെയും മുന്നണിയുടെയും തീരുമാനത്തിന് വിരുദ്ധമായി നവ കേരള സദസില്‍ പങ്കെടുത്ത് പാര്‍ട്ടി അച്ചടക്കം ലംഘിച്ച എന്‍ അബൂബക്കറിനെ (പെരുവയല്‍) കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് പ്രവീണ്‍കുമാര്‍ അറിയിച്ചു. കൂടാതെ കൊടുവള്ളി നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി യുകെ ഹുസൈന്‍, കട്ടിപ്പാറ പഞ്ചായത്ത് പയോണ വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് മൊയ്തു (മുട്ടായി) എന്നിവരെ മുസ്ലിം ലീഗില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു. […]