December 12, 2024

വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളില്‍ കയറി അപകട യാത്ര ; അഞ്ച് പേര്‍ക്കെതിരെ കേസ്

തൃശൂര്‍: വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളില്‍ കയറി അപകട യാത്ര ബസിന്റെ ക്ലീനറും ഡ്രൈവറും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പോലീസ് കെസെടുത്തു. വിവാഹം കഴിഞ്ഞ് മടങ്ങുവഴിയാണ് ഇത്തരത്തില്‍ അപകടകരമാകും വിധത്തില്‍ ഇവര്‍ യാത്ര ചെയ്തത്. മണ്ണുത്തി വടക്കഞ്ചേരിയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. ചിറക്കോട് നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളില്‍ കയറിയാണ് യുവാക്കള്‍ അപകട യാത്ര നടത്തിയത്. Also Read ; മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി, 2 പേരെ അറസ്റ്റ് ചെയ്തു […]

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി, 2 പേരെ അറസ്റ്റ് ചെയ്തു

തൃശൂര്‍: തൃശൂര്‍ മണ്ണുത്തിയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയ കേസില്‍ 2 പ്രതികളെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ബസ് നടത്തിപ്പുകാരായ വെണ്ടോര്‍ സ്വദേശി ജെന്‍സന്‍, പുത്തൂര്‍ സ്വദേശി ബിജു എന്നിവരെയാണ് മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. ഈ മാസം 18നായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. 18ന് രാത്രി ഇരിങ്ങാലക്കുടയിലുള്ള ഉദ്യോഗസ്ഥന്റെ വീട്ടിലെത്തി എഎംവിഐ കെ.ടി ശ്രീകാന്തിനെ ഭീഷണിപ്പെടുത്തിയത്. സംഭവം നടക്കുമ്പോള്‍ ഗര്‍ഭിണിയായ ഭാര്യയും വൃദ്ധമാതാവും വീട്ടിലുണ്ടായിരുന്നു. ബസിന് ഫിറ്റനസ് നല്‍കിയില്ലെന്നാരോപിച്ചാണ് […]

ആകാശ് തില്ലങ്കേരിയുടെ ജീപ്പ് സവാരി; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: മോട്ടോര്‍ വാഹന വകുപ്പ് നിയമങ്ങള്‍ കാറ്റില്‍ പറത്തി നമ്പര്‍ പ്ലേറ്റും സീറ്റ് ബെല്‍റ്റും ഇല്ലാതെ ജീപ്പിലൂടെയുള്ള യാത്ര ആകാശ് തില്ലങ്കേരിക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. നടപടി സ്വീകരിക്കാന്‍ ജോയിന്റ് കമ്മിഷണര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വാഹനം ഓടിക്കുന്നത് ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട ആളാണ് എന്ന് മനസിലാക്കുന്നുവെന്നും ഇത്തരം വാഹനങ്ങള്‍ പൊതുനിരത്തില്‍ ഉണ്ടാകാനേ പാടില്ലായെന്നും ഹൈക്കോടതി ചൂണ്ടി കാണിച്ചു. Also Read ; സ്വര്‍ണവില വീണ്ടും താഴോട്ട് നേരത്തെ ആകാശ് തില്ലങ്കേരിയുടെ റോഡ് ഷോയില്‍ മോട്ടോര്‍ വാഹന വകുപ്പും […]

കാറിന്റെ ഡോറില്‍ ഇരുന്ന് സാഹസികയാത്ര ; പരിശോധന കടുപ്പിച്ച് മോട്ടോര്‍ വാഹനവകുപ്പ്

കൊച്ചി: കാറില്‍ വീണ്ടും അഭ്യാസപ്രകടനം.കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ ഇടുക്കി ഗ്യാപ്പ് റോഡിലാണ് സാഹസിക യാത്ര നടത്തിയത്.തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ വിനോദസഞ്ചാരികളായ യുവാക്കളാണ് കാറിന്റെ ഡോറില്‍ ഇരുന്നുകൊണ്ടാണ് സാഹസിക യാത്ര നടത്തിയത്. വഴിയരികിലുണ്ടായിരുന്ന യുവാക്കള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സാഹസിക യാത്ര യുവാക്കള്‍ അവസാനിപ്പിക്കുകയായിരുന്നു. ഇതേറോഡില്‍ അടുത്തദിവസങ്ങളിലായി നടക്കുന്ന ആറാമത്തെ സാഹസിക യാത്രയാണിത്. മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. Also Read ; നടന്‍ വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിനിടെ അപകടം; പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക് കൊച്ചി […]

റോബിന്‍ ബസിനെ വീണ്ടും തടഞ്ഞ് എംവിഡി

കൊച്ചി: ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം നിരത്തിലിറങ്ങിയ റോബിന്‍ ബസിനെ മൂവാറ്റുപുഴയില്‍ വെച്ച് എംവിഡി പിടികൂടി. ബസ് പരിശോധിച്ച ശേഷം വിട്ട് നല്‍കി. പത്തനംതിട്ടയില്‍ നിന്ന പുറപ്പട്ട ബസ് ഇന്ന് രണ്ടാം തവണയാണ് തടയുന്നത്. പെര്‍മിറ്റ് ലംഘനത്തിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പുമായി നിയമപോരാട്ടം നടത്തിയിരുന്ന റോബിന്‍ ബസ് ഒരു മാസത്തിന് ശേഷമാണ് ഇന്ന് രാവിലെ വീണ്ടും സര്‍വീസിനിറങ്ങിയത്. പത്തനംതിട്ടയില്‍ നിന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് സര്‍വീസ് ആരംഭിച്ച് രണ്ട് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ തന്നെ മൈലപ്രയില്‍ വെച്ച് […]

ഇത്തവണ പിഴയല്ല; റോബിന്‍ ബസ് പിടിച്ചെടുത്ത് എംവിഡി

പത്തനംതിട്ട: റോബിന്‍ ബസിനെതിരെ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. ഇത്തവണ പിഴയില്‍ ഒതുക്കാതെ റോബിന്‍ ബസ് പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടി എംവിഡി പിടിച്ചെടുത്തു. കൂടാതെ ബസിനെതിരെ വാഹനവകുപ്പ് കേസെടുമെടുത്തിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് തുടര്‍ച്ചയായി ലംഘിക്കും വിധം പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടി പിടിച്ചെടുത്ത ബസ് പത്തനംതിട്ട എആര്‍ ക്യാമ്പിലേക്ക് മാറ്റി. വന്‍ പോലീസ് സന്നാഹത്തോടെയാണ് എംവിഡി കര്‍ശന നടപടി എടുത്തത്. ബസ് പിടിച്ചെടുത്തത് അന്യായമാണെന്നും കോടതി ഉത്തരവിന്റെ ലംഘനമാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്നും റോബിന്‍ ബസ് നടത്തിപ്പുകാര്‍ […]

നവകേരള സദസ്സിന് സ്‌കൂള്‍ കുട്ടികളെ എത്തിക്കാന്‍ നിര്‍ദേശം

മലപ്പുറം: നവകേരള സദസിന് ആളെ കൂട്ടാന്‍ സ്‌കൂള്‍ കുട്ടികളെ എത്തിക്കണമെന്ന് നിര്‍ദേശം നല്‍കി വിദ്യാഭ്യാസ വകുപ്പ്. തിരൂരങ്ങാടി ഡിഇഒ കഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് നവകേരള സദസിന് കുട്ടികളെ എത്തിക്കാന്‍ പ്രധാനധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയത്. കുറഞ്ഞത് 200 കുട്ടികള്‍ എങ്കിലും ഓരോ സ്‌കൂളില്‍ നിന്നും വേണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൂടാതെ അച്ചടക്കമുള്ള കുട്ടികളെ മാത്രം കൊണ്ടുപോയാല്‍ മതിയെന്നും നിര്‍ദേശമുണ്ട്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അതേസമയം നവകേരളയാത്രയ്ക്കായി സ്‌കൂള്‍ […]

റോബിന്‍ ബസ് തമിഴ്നാട് എം.വി.ഡി വിട്ടുനല്‍കി

കോയമ്പത്തൂര്‍: പെര്‍മിറ്റ് ലംഘനത്തിന്റെ പേരില്‍ തമിഴ്‌നാട് എം.വി.ഡി പിടിച്ചെടുത്ത റോബിന്‍ ബസ് ഉടമ ഗിരീഷിന് വിട്ടുകൊടുത്തു.10,000 രൂപ പിഴയടച്ചതോടെയാണ് ബസ് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ആര്‍.ടി.ഒ. വിട്ടുനല്‍കിയത്. ഞായറാഴ്ചയായിരുന്നു ബസ് തമിഴനാട് എം.വി.ഡി. പിടിച്ചെടുത്തത്. തുടര്‍ന്ന്, ബസ് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ബസ്സുടമ ഗിരീഷ് തമിഴ്‌നാട് ആര്‍.ടി.ഒയ്ക്ക കത്ത് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 10,000 രൂപ പിഴയടച്ചതിന് ശേഷം ബസ് വിട്ടുനല്‍കാന്‍ തീരുമാനമായത്. ചൊവ്വാഴ്ച വൈകീട്ട് കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് ബസ് സര്‍വ്വീസ് നടത്തുമെന്നാണ് വിവരം. Also Read; സ്‌കൂളില്‍ തോക്കുമായെത്തി […]

റോഡപകടങ്ങളില്‍ പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവരെ ബുദ്ധിമുട്ടിക്കരുതെന്ന് എംവിഡി

തിരുവനന്തപുരം: അപകടങ്ങളില്‍ പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവരെ ഒരു വിധത്തിലും ബുദ്ധിമുട്ടിക്കരുതെന്ന് മോട്ടോര്‍ വാഹനവകുപ്പ്. അപകട വിവരം സ്റ്റേഷനില്‍ അറിയിച്ചവരെയോ ആശുപത്രിയില്‍ എത്തിച്ചവരെയോ കൂടുതല്‍ സമയം അവിടെ നില്‍ക്കണമെന്ന് ആശുപത്രി ജീവനക്കാരോ പോലീസോ നിര്‍ബന്ധിക്കാന്‍ പാടില്ല. അവര്‍ക്ക് സ്വമേധയാ താല്‍പര്യമില്ലാത്ത പക്ഷം സാക്ഷിയാക്കാനോ, പേരുവിവരങ്ങള്‍ രേഖപ്പെടുത്താനോ പോലീസ് നിര്‍ബന്ധിക്കരുതെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. എംവിഡി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ആരാണ് Good samaritan ( നല്ല ശമര്യക്കാരന്‍ ) റോഡപകടങ്ങളില്‍ പെടുന്നവരെ സ്വമേധയാ ലാഭേച്ഛയോ, പ്രതിഫലമോ, നഷ്ടപരിഹാരമോ […]