December 1, 2025

സമരത്തിനിടെ ജയില്‍ സ്വാഭാവികം, അറസ്റ്റ് ചെയ്ത രീതിയായിരുന്നു പ്രശ്‌നം: രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: സമരത്തിനിടെ ജയില്‍ സ്വാഭാവികമാണെന്നും എന്നാല്‍ തന്നെ അറസ്റ്റ് ചെയ്ത രീതിയായിരുന്നു പ്രശ്‌നമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. പോലീസ് വീട്ടിലെത്തി കൊടും കുറ്റവാളിയെ പോലെയാണ് തന്നെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത രീതിയിലായിരുന്നു പ്രശ്‌നമെന്ന് പറഞ്ഞ മാങ്കൂട്ടത്തില്‍, പിണറായിയും തിരിച്ചു കിട്ടുന്നത് സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്ന സമരവുമായി മുന്നോട്ട് തന്നെ പോകുമെന്നും വ്യക്തമാക്കി. Also Read; മഹാരാജാസ് കോളേജില്‍ വീണ്ടും സംഘര്‍ഷം; എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു ഒരു നോട്ടീസ് പോലും തരാതെയാണ് തന്നെ […]

കളമശ്ശേരി സ്ഫോടനം: അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഫോടനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്ന് മാറി സംയമനത്തോടെയും ഐക്യത്തോടെയും നേരിടണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സ്ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ച് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം ‘ഞായറാഴ്ചത്തെ സ്ഫോടനത്തെത്തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ & എക്സിബിഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു. […]

കളമശ്ശേരി സ്‌ഫോടനം; ഫലസ്തീന്‍വിഷയവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണം- എം വി ഗോവിന്ദന്‍

തിരുവനന്തപുരം: അതീവ ഗൗരവകരമായ പ്രശ്നമായാണ് കളമശ്ശേരി സംഭവത്തെ കാണേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ലോകമെമ്പാടും ഫലസ്തീന്‍ ജനവിഭാഗങ്ങളോട് ഒത്തുചേര്‍ന്ന് മുന്‍പോട്ടുപോകുന്ന ഇന്നത്തെ ലോകപശ്ചാത്തലത്തില്‍, കേരളജനത ഒന്നടങ്കം ഫലസ്തീന്‍ ജനങ്ങളോട് ഒപ്പംനിന്ന് പൊരുതുമ്പോള്‍ അതില്‍നിന്ന് ജനശ്രദ്ധ മാറ്റാന്‍ പര്യാപ്തമാകുന്ന ഭീകരമായ നിലപാട് ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും കര്‍ശനനിലപാട് സ്വീകരിച്ചുകൊണ്ട് അതിനെതിരായി സര്‍ക്കാരും ജനാധിപത്യബോധമുള്ള മനുഷ്യരും ഒറ്റക്കെട്ടായി ഇതിനെ അഭിമുഖീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം […]

തൃശ്ശൂരില്‍ മത്സരിക്കാന്‍ സുരേഷ് ഗോപിക്ക് കളമൊരുക്കുന്നത് ഇ ഡി: എം.വി ഗോവിന്ദന്‍

കണ്ണൂര്‍: കരുവന്നൂര്‍ വിഷയത്തില്‍ ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് മത്സരിക്കാനുള്ള കളമൊരുക്കുകയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നും അദ്ദേഹം ആരോപിച്ചു. സഹകരണ മേഖലയെ ഒട്ടാകെ തകര്‍ക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും കള്ളക്കേസില്‍ കുടുക്കി പാര്‍ട്ടി നേതാക്കളെ തുറുങ്കിലടയ്ക്കാനാണ് ഇവരുടെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. സിബിഐയേയും ഇ.ഡിയേയും ഉപയോഗിച്ച് പാര്‍ട്ടിയേയും ഇടതുപക്ഷ ഗവണ്‍മെന്റിനെയും കടന്നാക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതുവഴി സഹകരണ മേഖലയെ കടന്നാക്രമിക്കാനും നീക്കം നടക്കുന്നു. പാര്‍ട്ടിയുടെ നേതാക്കന്മാരെ […]

  • 1
  • 2