മൈസൂരുവില്‍ റേവ് പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്, 64 പേരെ കസ്റ്റഡിയിലെടുത്തു
മൈസൂരു: മൈസൂരു മീനാക്ഷിപുരയിലെ സ്വകാര്യ ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്. പാര്‍ട്ടിയില്‍ പങ്കെടുത്ത 64 പേരെ കസ്റ്റഡിയിലെടുത്തു. നിരവധി വാഹനങ്ങളും പിടിച്ചെടുത്തു. ഞായറാഴ്ച പുലര്‍ച്ചെയാണ് പോലീസ് സംഘം പാര്‍ട്ടി നടക്കുകയായിരുന്ന ഫാംഹൗസില്‍ റെയ്ഡ് നടത്തിയത്. പരിശോധനയ്ക്കിടെ 15-ഓളം യുവതികളെ അബോധാവസ്ഥയില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. അതേസമയം, രാസലഹരികള്‍ കണ്ടെടുത്തതായി സ്ഥിരീകരണമില്ല. കസ്റ്റഡിയിലെടുത്തവരെയെല്ലാം പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇവരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചതായും ഇതിന്റെ ഫലം വരുന്നതനുസരിച്ച് തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും പോലീസ് അറിയിച്ചു. Also Read; ഞാന്‍ ഒന്ന് […]