December 24, 2025

സ്വര്‍ണക്കൊള്ള; എന്‍ വാസുവിനെ അറസ്റ്റ് ചെയ്യാന്‍ എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും തിരുവാഭരണം മുന്‍ കമ്മീഷണറുമായ എന്‍ വാസുവിനെ അറസ്റ്റ് ചെയ്യാന്‍ എസ്ഐടി. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളി മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വാസുവിനതിരെ നിയമനടപടിയുമായി അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്. കേസിലെ പ്രതികളുടെ മൊഴിയും വാസുവിന് എതിരാണ്. തെളിവുകള്‍ നിരത്തി വാസുവിനെ വീണ്ടും ചോദ്യം ചെയ്യാനാണ് എസ്ഐടി തീരുമാനം. ഇതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും. കേസില്‍ മൂന്നാം പ്രതിയായാണ് വാസുവിനെ ചേര്‍ത്തിരിക്കുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് […]