പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ദുരുപയോഗം ചെയ്താല്‍ പിഴ അഞ്ച് ലക്ഷം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അഞ്ച് ലക്ഷം രൂപ വരെ പിഴയ്ക്കും തടവിനും വ്യവസ്ഥ ചെയ്ത് ശിക്ഷ കടുപ്പിക്കാനാണ് തീരുമാനം. പ്രധാനമന്ത്രിയുടെ ചിത്രം ദുരുപയോഗം ചെയ്യുന്നത് കൂടാതെ ദേശീയ ചിഹ്നം അവഹേളിക്കല്‍, രാഷ്ട്രപതിയുടെ ചിത്രങ്ങള്‍, സുപ്രീംകോടതിയുടെ ചിത്രങ്ങള്‍ തുടങ്ങിയവ ദുരുപയോഗം ചെയ്താലും ശിക്ഷ കടുക്കും. ഇതിനായി നിലവിലുള്ള രണ്ട് നിയമങ്ങളെ ഒരുവകുപ്പിന് കീഴിലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. Also Read; തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെതിരെ ആഞ്ഞടിച്ച് […]

തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന്റെ മുന്‍വശത്തെ ദേശീയ പതാക താഴ്ന്നു കിടക്കുന്നു

തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന്റെ മുന്‍വശത്ത് ഉയര്‍ത്തിയ ദേശീയ പതാക കെട്ടിയ ഇരുമ്പ് ചരട് പൊട്ടി പതാക താഴ്ന്നു കിടക്കുന്നു. വയനാട് ദുരന്തത്തെത്തുടര്‍ന്നുള്ള ദുഃഖാചരണത്തിനായി പാതി താഴ്ത്തിയ പതാക ഉയര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് ഇരുമ്പുകയര്‍ പൊട്ടിയത്. ഇതോടെ പതാക ഉയര്‍ത്താനോ താഴ്ത്താനോ പറ്റാത്ത സ്ഥിതിയായി മാറി. നൂറടിയോളം ഉയരമുള്ള കൊടിമരമായതിനാല്‍ ഇലക്ട്രോണിക് സംവിധാനമുപയോഗിച്ചാണ് പതാക ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നത്. അതിനാല്‍ ഈ തകരാര്‍ പരിഹരിക്കുന്നതിനായി ചെന്നൈയില്‍ നിന്ന് ആളുകള്‍ വരുന്നത് കാത്തിരിക്കുകയാണ് കോര്‍പ്പറേഷന്‍. ഈ പതാകയ്ക്ക് പകരമായി ചെറിയ കൊടിമരത്തില്‍ […]