പോലീസ് – ആര്‍എസ്എസ് അന്തര്‍ധാര : സര്‍ക്കാര്‍ ആശങ്കയകറ്റണം – നാഷണല്‍ ലീഗ്

കോഴിക്കോട് : ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ പോലീസിലെ ഒരു വിഭാഗത്തിന് ആര്‍എസ്എസുമായിട്ടുള്ള അടുത്ത ബന്ധം മതേതര സമൂഹത്തില്‍ വലിയ ആശങ്കയുളവാക്കിയിട്ടുണ്ടെന്നും അത് ദുരീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും നാഷണല്‍ ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവിച്ചു. ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപി അജിത്കുമാറിന്റെ രഹസ്യ കൂടിക്കാഴ്ചകള്‍ ഈ അന്തര്‍ധാരയുടെ ഭാഗമാണ്. ആര്‍എസ്എസ് പ്രതിസ്ഥാനത്തുള്ള പല പ്രമാദ കേസുകളിലും പോലീസിന്റെ ഭാഗത്തു നിന്ന് സംഭവിക്കുന്ന ഗുരുതരമായ വീഴ്ചകളും കടുത്ത ഉദാസീനതയും യാദൃശ്ചികമാണെന്ന് വിശ്വസിക്കാനാവില്ല, സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള മതേതര സമൂഹത്തെ ഇത് വളരെയധികം […]

  • 1
  • 2