November 21, 2024

നവകേരള ബസിന്റെ ആദ്യ സര്‍വീസ് മെയ് 5ന് : 1171 രൂപയാണ് ടിക്കറ്റ് വില, കോഴിക്കോട്- ബംഗളുരു റൂട്ടിലാണ് സര്‍വീസ്

കോഴിക്കോട്:  മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തുടനീളം പര്യടനം നടത്തിയ നവകേരള ബസ് മെയ് അഞ്ച് മുതല്‍ സര്‍വീസ് ആരംഭിക്കും. ബസ് ഇന്ന് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് മാറ്റും.പ്രത്യേക സര്‍വീസ് ആയാണ് ബസ് കോഴിക്കോട്ടേക്ക് എത്തിക്കുക.കോഴിക്കോട്- ബംഗളുരു റൂട്ടിലാണ് മെയ് 5 മുതല്‍ ബസിന്റെ സര്‍വീസ് നിശ്ചയിച്ചിരിക്കുന്നത്. ടോയ്ലറ്റും ഹൈഡ്രോളിക് ലിഫ്റ്റുമുള്ള ബസ് സര്‍വീസ് ഹിറ്റാകുമെന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ.സര്‍വീസിന് 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. ഇതിന് പുറമെ എസി ബസ്സുകള്‍ക്കുള്ള 5% ലക്ഷ്വറി ടാക്‌സും നല്‍കേണ്ടിവരും. Also […]

നവകേരള സദസിനെതിരെ പോസ്റ്റിട്ട വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

കുമളി: ഇടുക്കിയില്‍ നവകേരള സദസിനെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. തേക്കടി റേഞ്ചിലെ ഇടപ്പാളയം സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി എം സക്കീര്‍ ഹുസൈനെതിരെയാണ് നടപടി. പെരിയാര്‍ ഈസ്റ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പാട്ടീല്‍ സുയോഗ് സുഭാഷ് റാവുവാണ് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ ശുപാര്‍ശ പരിഗണിച്ചാണ് നടപടി. 1930 ലെ കേരളാ സിവില്‍ സര്‍വ്വീസ് പെരുമാറ്റച്ചട്ടം അനുസരിച്ചാണ് സര്‍വ്വീസില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഫെയ്‌സ്ബുക്കിലും […]

കോഴിക്കോട്ടും നവകേരള സദസ്സിന് ആളെയെത്തിക്കാന്‍ സ്‌കൂള്‍ ബസുകള്‍

കോഴിക്കോട്: നവകേരള സദസ്സിന് ആളുകളെ എത്തിക്കാന്‍ വീണ്ടും സ്‌കൂള്‍ ബസുകള്‍. കോഴിക്കോട്ടും ബാലുശേരിയിലുമാണ് നവകേരള സദസിന് പരിപാടിയിലേക്ക് സ്‌കൂള്‍ ബസില്‍ ആളുകളെ എത്തിച്ചത്. കോഴിക്കോട് ഫ്രീഡം സ്‌ക്വയറില്‍ നടക്കുന്ന പരിപാടിയിലേക്കും ആളുകളെ ബസില്‍ എത്തിക്കുന്നതിന്റെ വീഡിയോയും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമാകുന്നു. നവകേരള സദസില്‍ ആളുകളെ എത്തിക്കാന്‍ സംഘാടക സമിതി ആവശ്യപ്പെട്ടാല്‍ സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പരിപാടിയിലേക്ക് ആളുകളെ എത്തിക്കാന്‍ വീണ്ടും സ്‌കൂള്‍ ബസുകള്‍ […]

2016 ന് മുമ്പ് ജനങ്ങള്‍ കടുത്ത നിരാശയില്‍, ഇപ്പോള്‍ പല മാറ്റങ്ങളും സംഭവിച്ചു; നവകേരള സദസില്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

മഞ്ചേശ്വരം: കേരളത്തില്‍ ഇന്ന് കാണുന്ന മാറ്റങ്ങള്‍ക്ക് പിന്നില്‍ എല്‍ ഡി എഫ് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2016ന് മുമ്പ് എല്ലാ മേഖലയിലും ജനങ്ങള്‍ കടുത്ത നിരാശയിലായിരുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി യു ഡി എഫ് ആയിരുന്നെങ്കില്‍ ഇന്ന് കാണുന്ന പല മാറ്റങ്ങളും സംഭവിക്കുമായിരുന്നില്ലെന്നും പറഞ്ഞു. മഞ്ചേശ്വരം പൈവളിഗെയില്‍ നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുചിത്വ പ്രതിജ്ഞയോടെയായിരുന്നു ചടങ്ങിന് തുടക്കമായത്. വേദിയില്‍ അണിനിരന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സദസ്സും ഒരുമിച്ച് ശുചിത്വ പ്രതിജ്ഞ എടുത്തു. മുഖ്യമന്ത്രിയേയും […]