തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഒരു ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍. റെയില്‍വേ സ്‌റ്റേഷനിലെ ട്രാക്കുകള്‍ക്ക് മുകളിലുള്ള മേല്‍പാലത്തില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയിലാണ് കണ്ടെടുത്തത്. ആണ്‍കുഞ്ഞിന്റെ മൃതദേഹമായിരുന്നു ബാഗിനുള്ളിലുണ്ടായിരുന്നത്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മേല്‍പ്പാലത്തില്‍ മൃതദേഹം കണ്ടെത്തിയ സ്ഥലം പോലീസ് സീല്‍ ചെയ്തു. കുഞ്ഞിന്റെ മൃതദേഹം സ്ഥലത്തുനിന്ന് നീക്കി. അര്‍ദ്ധരാത്രിയിലെപ്പോഴോ ആണ് മൃതദേഹം ഉപേക്ഷിച്ചതെന്നാണ് കരുതുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. Join with […]