November 21, 2024

എറണാകുളം -ബെംഗളൂരു വന്ദേഭാരത് ജൂലൈ 31 മുതല്‍ സര്‍വീസ് തുടങ്ങും

ബെംഗളൂരു: എറണാകുളം -ബെംഗളൂരു-എറണാകുളം വന്ദേഭാരത് സര്‍വീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 25 വരെ പ്രത്യേക തീവണ്ടിയായിട്ടാണ് സര്‍വീസ് തുടങ്ങുക. എറണാകുളത്തുനിന്ന് ബെംഗളൂവിലേക്കുള്ള ആദ്യ സര്‍വീസ് ജൂലൈ 31-നും ബെംഗളൂരു-എറണാകുളം ഓഗസ്റ്റ് ഒന്നിനുമാണ്. എറണാകുളത്തുനിന്ന് ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലും ബെംഗളൂരുവില്‍ നിന്ന് വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളിലുമാണ് സര്‍വീസ്. എറണാകുളത്തുനിന്ന്ന് ഉച്ചക്ക് 12.50-ന് പുറപ്പെട്ട് രാത്രി 10-ന് ബെംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തും. തിരിച്ച് പിറ്റേദിവസം രാവിലെ 5.30-ന് പുറപ്പെട്ട് 2.20-ന് എറണാകുളത്തെത്തും. […]

മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗം, കൂട്ടിയിടി ഒഴിവാക്കാന്‍ ‘കവച്’ സംവിധാനവും; വന്ദേ മെട്രോ രണ്ടുമാസത്തിനകം ട്രാക്കിലേക്ക്

ചെന്നൈ: വന്ദേ മെട്രോ തീവണ്ടിയുടെ പരീക്ഷണ ഓട്ടം ഉടനെ നടത്തുമെന്ന് പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐ.സി.എഫ്.) അധികൃതര്‍ അറിയിച്ചു. ജൂണ്‍ അവസാനത്തോടെയോ ജൂലായ് ആദ്യവാരത്തിലോ വന്ദേ മെട്രോ പുറത്തിറക്കും. മെയിന്‍ ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റിന്റെ(മെമു) പരിഷ്‌കരിച്ച രൂപമാണ് 12 കോച്ചുള്ള വന്ദേ മെട്രോ. മണിക്കൂറില്‍ 110 മുതല്‍ 130 കിലോമീറ്റര്‍ വേഗത്തിലായിരിക്കും തീവണ്ടി ഓടിക്കുക. Also Read ;‘ടൊവിനോയ്ക്ക് അപ്രിയമായേക്കാവുന്ന ചില അഭിപ്രായങ്ങള്‍ പറഞ്ഞു, അതിനുശേഷം സിനിമ മുന്നോട്ടുപോയില്ല’ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ശീതീകരിച്ച […]

ചെന്നൈ-ബെംഗളൂരു- എറണാകുളം നഗരങ്ങളെ ബന്ധിപ്പിച്ച് പുതിയ വന്ദേഭാരത് സര്‍വ്വീസ്

കൊച്ചി: കേരളത്തിലേക്ക് മൂന്നാമതൊരു സര്‍വ്വീസ് കൂടി ആരംഭിക്കാനൊരുങ്ങി വന്ദേഭാരത്. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ സര്‍വ്വീസ് നടത്തുകയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ചെന്നൈയില്‍ നിന്ന് ബംഗളൂരുവിലേക്കും ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേയ്ക്കുമാണ് വന്ദേഭാരത് സര്‍വീസ് നടത്തുക. വൈകിട്ട് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് രാവിലെ നാല് മണിയോടെ ബെംഗളൂരുവിലെത്തും. തുടര്‍ന്ന് നാലരയ്ക്ക് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ എറണാകുളത്ത് എത്തും. ഇത്തരത്തില്‍ തിരിച്ചും സര്‍വീസുകള്‍ നടത്തും. Also Read; ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നല്‍കരുതെന്ന് […]