പുതുവര്‍ഷ പുലരിയില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവം ; പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ കസ്റ്റഡിയില്‍
തൃശൂര്‍: ലോകം പുതുവര്‍ഷത്തെ വരവേറ്റ പുലരിയില്‍ തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു. സംഭവത്തില്‍ പതിനാലുകാരന്‍ കസ്റ്റഡിയില്‍. ഒപ്പമുണ്ടായിരുന്ന പതിനാറുകാരനെയും പോലീസ് പിടികൂടി. തൃശൂര്‍ പാലിയം റോഡ് സ്വദേശി ലിവിന്‍ (30) ആണ് പുതുവര്‍ഷ രാവില്‍ കൊല്ലപ്പെട്ടത്. ഇയാളെ കൊല്ലാനുപയോഗിച്ച കത്തി 14 കാരന്റേത് തന്നെയെന്ന് പോലീസ് പറഞ്ഞു. അതേസമയം കേസില്‍ അറസ്റ്റിലായ പതിനാലുകാരനായ കുട്ടി നേരത്തെ സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ ലഹരിക്ക് അടിമകള്‍ ആണോ എന്ന് […]