January 16, 2026

ആലപ്പുഴയില്‍ ഗുരുതര ആരോഗ്യ വൈകല്യങ്ങളോടെ ജനിച്ച നവജാത ശിശുവിനെ കയ്യൊഴിഞ്ഞ് ആരോഗ്യവകുപ്പ് ; സമരത്തിനൊരുങ്ങി കുടുംബം

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ് മൂലം ഗുരുതര വൈകല്യങ്ങളോടെ ജനിച്ച നവജാത ശിശുവിനെ കയ്യൊഴിഞ്ഞ് ആരോഗ്യ വകുപ്പ്. കുഞ്ഞിന്റെ ചികിത്സ ഏറ്റെടുക്കുമെന്നായിരുന്നു ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ ഇവരുടെ പക്കല്‍ നിന്നും വിവിധ പരിശോധനകള്‍ക്കായി പണം ഈടാക്കി. കൂടാതെ വിഷയത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരായ നടപടിയും വൈകുകയാണ്. അതേസമയം സര്‍ക്കാര്‍ അവഗണനക്കെതിരെ കടപ്പുറത്തെ വനിത ശിശു ആശുപത്രിക്ക് മുന്നില്‍ സമരം ചെയ്യാന്‍ ഒരുങ്ങുകയാണ് കുടുംബം. Also Read ; പുഷ്പ 2 റിലീസിനിടെ മരിച്ച […]

മാതാവും പിതാവും ചേര്‍ന്ന് നവജാത ശിശുവിനെ വിറ്റു; അഞ്ച് പേര്‍ അറസ്റ്റില്‍

ഈറോഡ്: നവജാത ശിശുവിനെ വില്‍പ്പന നടത്തിയ അഞ്ച് പേര്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ ഈറോഡിലാണ് 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ മാതാവും പിതാവുള്‍പ്പടെ ചേര്‍ന്ന് വിറ്റത്. സംഭവത്തില്‍ സി സന്തോഷ് കുമാര്‍(28), ആര്‍ സെല്‍വി(47), എ സിദ്ദിഖ ഭാനു(44), എസ് രാധ(39), ജി രേവതി(35) എന്നിവരെ അറസ്റ്റ് ചെയ്തു. തഞ്ചാവൂര്‍ സ്വദേശിയായ 28-കാരിയാണ് കുഞ്ഞിന് ജന്മം നല്‍കിയതെന്ന് പോലീസ് അറിയിച്ചു. സന്തോഷ് കുമാറാണ് പിതാണ്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ യുവതി കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈറോഡിലെത്തിയത്. തുടര്‍ന്ന് സന്തോഷ് കുമാറുമായി […]

ആലപ്പുഴയിലെ നവജാത ശിശുവിന്റെ മരണം: യുവതിയും സുഹൃത്തും റിമാന്റില്‍

ആലപ്പുഴയിലെ നവജാത ശിശുവിന്റെ മരണത്തില്‍ യുവതിയെയും സുഹൃത്തിനെയും റിമാന്‍ഡ് ചെയ്തു. യുവതി ആശുപത്രിയില്‍ പോലീസ് കാവലില്‍തന്നെ തുടരും. മൃതദേഹം മറവു ചെയ്ത തോമസ് ജോസഫിനെയാണ് റിമാന്‍ഡ് ചെയ്തത്. മറവു ചെയ്യാന്‍ സഹായിച്ച സുഹൃത്ത് അശോക് ജോസഫിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം, കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതോടെ വിഷയത്തില്‍ കൂടുതല്‍ വ്യക്തത ഉണ്ടാകും. കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ അതോ പ്രസവത്തോടെ മരിച്ചതാണോ എന്നാണ് ഉറപ്പുവരുത്തേണ്ടത്. Also Read; തിരുവനന്തപുരം ജില്ലയില്‍ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം കൊച്ചിയിലെ സ്വകാര്യ […]