കേസെടുത്താലും കുഴപ്പമില്ല, പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാട്ടിയെന്ന വെളിപ്പെടുത്തലുമായി ജി സുധാകരന്‍
ആലപ്പുഴ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാട്ടിയെന്ന വെളിപ്പെടുത്തലുമായി മുന്‍മന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ ജി സുധാകരന്‍. സിപിഎം സ്ഥാനാര്‍ത്ഥിക്കുവേണ്ടി തിരഞ്ഞെടുപ്പിലെ തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്നാണ് സുധാകരന്‍ പറഞ്ഞത്. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. Also Read; അടിയന്തര ശസ്ത്രക്രിയ അല്ലല്ലോ; സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ളതല്ലേ, ശ്രദ്ധിക്കണമായിരുന്നുവെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍ 36 വര്‍ഷം മുന്‍പ് 1989ല്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ചായിരുന്നു ജി സുധാകരന്‍ സംസാരിച്ചത്. ‘സിപിഎമ്മിന്റെ സര്‍വീസ് സംഘടനയായ കെ എസ് […]