തഹാവൂര്‍ റാണ കൊച്ചിയില്‍ എത്തിയത് ഭീകരരെ റിക്രൂട്ട് ചെയ്യാന്‍; സഹായം നല്‍കിയത് ആര് എന്നന്വേഷിച്ച് എന്‍ഐഎ

ഡല്‍ഹി: തഹാവൂര്‍ റാണയ്ക്ക് കൊച്ചിയിലടക്കം ആര് സഹായം നല്കി എന്നത് അന്വേഷിച്ച് എന്‍ഐഎ. ഭീകരരെ റിക്രൂട്ട് ചെയ്യാനാണ് കൊച്ചിയില്‍ എത്തിയതെന്ന് റാണ പറഞ്ഞതായി സൂചന. ഇതിനിടെ, റാണയെയും ഹെഡ്‌ലിലേയും ഇന്ത്യയില്‍ സഹായിച്ച ഒരാളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. റാണയുടെ നിര്‍ദ്ദേശപ്രകാരമാണ് ഹെഡ്‌ലിയെ ഇന്ത്യയില്‍ സ്വീകരിച്ചതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. Also Read; മാസപ്പടി കേസ്: എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തുടര്‍നടപടിയുമായി വിചാരണ കോടതി റാണയുടെ കൂടെ ഇരുത്തി ചോദ്യം ചെയ്യാനായി ഇയാളെ ഡല്‍ഹിയിലെത്തിച്ചു. അതേസമയം, എഫ് ബി ഐ റെക്കോഡ് […]

മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ എന്‍ഐഎ 18 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

ഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ എന്‍ഐഎ 18 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹയിലെ പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് നടപടി. റാണയെ ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയില്‍ എന്‍ഐഎ അപേക്ഷ നല്‍കിയിരുന്നു. മുംബൈ ആക്രമണത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് കസ്റ്റഡി ചോദ്യം ചെയ്യല്‍ ആനിവാര്യമാണെന്നും, റാണയെ 20 ദിവസം കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടത്. Also Read; കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ നിര്‍ണായക നീക്കവുമായി ഇ ഡി കേസില്‍ ഒന്നാം പ്രതിയായ […]

മെക് സെവന്‍ വ്യായാമ കൂട്ടായ്മക്ക് പിറകില്‍ തീവ്രവാദ സംഘടനകളോ? സി പി എം ആരോപണം ശരിവെച്ച് എ പി സുന്നി നേതാവ്, അന്വേഷണം തുടങ്ങി എന്‍ ഐ എ – VIDEO കാണാം

കോഴിക്കോട്: മലബാറിലെ പ്രഭാത വ്യായാമ കൂട്ടായ്മയായ മെക് സെവന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഹൈജാക്ക് ചെയ്തെന്ന ആരോപണങ്ങള്‍ക്കിടെ വിഷയത്തില്‍ എന്‍ ഐ എ പ്രാഥമിക അന്വേഷണം തുടങ്ങി. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ മെക് സെവന്‍ പെട്ടെന്ന് വളര്‍ന്ന് മലബാറില്‍ നിരവധി ശാഖകള്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ തീവ്രവാദ സംഘടനകള്‍ കടന്നുകൂടിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.   ഇതോടെയാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമടക്കം നിജസ്ഥിതി പരിശോധിക്കുന്നത്. മലബാര്‍ മേഖലയില്‍ മെക് സെവന്‍ പ്രവര്‍ത്തനം വ്യാപകമാകുന്നതായും പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെന്നും […]

‘മോസ്റ്റ് വാണ്ടഡ്’ ലിസ്റ്റില്‍ അന്‍മോള്‍ ബിഷ്‌ണോയി; വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ റിവാര്‍ഡ് പ്രഖ്യാപിച്ച് എന്‍ഐഎ

ഡല്‍ഹി: ബിഷ്‌ണോയി സംഘത്തിനായി വലവിരിച്ച് എന്‍ഐഎ. ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചു. ഇയാളഎ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപയാണ് റിവാര്‍ഡ് പ്രഖ്യാപിച്ചിട്ടുള്ളത്. കാനഡ,യുഎസ് കേന്ദ്രീകരിച്ച് ബാബാ സിദ്ധിഖിയുടെ വധത്തിനായി അന്‍മോള്‍ ബിഷ്‌ണോയ് ഗൂഡാലോചന നടത്തിയെന്ന എന്‍ഐഎയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് അന്‍മോള്‍ ബിഷ്‌ണോയിയെ കുടുക്കാന്‍ കുരുക്ക് മുറിക്കിയിരിക്കുന്നത്. ‘മോസ്റ്റ് വാണ്ടഡ്’ ലിസ്റ്റിലാണ് അന്‍മോള്‍ ബിഷ്‌ണോയിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. Also Read; കൂറുമാറാന്‍ 100 കോടി! 50 കോടി വീതം ഓഫര്‍ ; […]

അധ്യാപകന്റെ കൈവെട്ടിയ കേസ്; പ്രാദേശിക എസ്ഡിപിഐ പ്രവര്‍ത്തകര്‍ എന്‍ഐഎ നിരീക്ഷണത്തില്‍

മട്ടന്നൂര്‍: പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയായ സവാദിന് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയവരെ അന്വേഷിച്ച് എന്‍ഐഎ. അന്വേഷണസംഘം പ്രതിയെ പിടികൂടിയ മട്ടന്നൂര്‍ ബേരത്ത് വീണ്ടുമെത്തി. സവാദ് അറസ്റ്റിലായതോടെ ഒളിവിലായ സഹായി റിയാസിനെയും പ്രാദേശിക എസ്ഡിപിഐ നേതാക്കളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സവാദ് മട്ടന്നൂരിലെത്തുന്നതിന് മുന്‍പ് താമസിച്ച വളപട്ടണത്തും വിളക്കോടും പ്രാദേശിക സഹായം നല്‍കിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. Also Read ;ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരില്‍ നിന്ന് തുടങ്ങും […]

അസമില്‍ സൈനിക കേന്ദ്രത്തിന് സമീപം സ്‌ഫോടനം; പിന്നില്‍ ഉള്‍ഫ

ദിസ്പുര്‍: അസമിലെ ജോര്‍ഹട്ടിലെ സൈനിക കേന്ദ്രത്തിന് സമീപം സ്‌ഫോടനം. ആര്‍ക്കും പരിക്കില്ല. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഉള്‍ഫ (യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം) ഏറ്റെടുത്തതായാണ് വിവരം. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു. സ്‌ഫോടനം നടന്നതായി ഡിഫന്‍സ് പിആര്‍ഒ സ്ഥിരീകരിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. Also Read; രാജസ്ഥാനില്‍ ഭജന്‍ ലാല്‍ ശര്‍മ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; മോദിയും അമിത് ഷായും എത്തും ഒരു മാസത്തിനിടെ ടിന്‍സുകിയ ജില്ലയിലെ സൈനിക ക്യാമ്പിന്റെ പ്രവേശന കവാടത്തിന് സമീപവും ശിവസാഗര്‍ ജില്ലയിലെ ജോയ്‌സാഗറിലെ […]

കളമശ്ശേരിയിലെ സ്‌ഫോടനം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി, ഭീകരാക്രമണമാണോ എന്ന് സംശയിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍

കൊച്ചി: കളമശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രാര്‍ഥനായോഗത്തിനിടെയുണ്ടായ സ്‌ഫോടനം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളത്തുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ടെന്നും ഈ വിഷയം ഗൗരവമായി കൈകാര്യം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ മേഖലാ സമ്മേളനം ആരംഭിച്ചതിന് പിന്നാലെയാണ് സ്‌ഫോടനമുണ്ടായത്. എല്ലാവരും കണ്ണടച്ച് പ്രാര്‍ഥിക്കുന്നതിനിടയിലാണ് സ്‌ഫോടനമുണ്ടായതെന്നും ബോംബ് സ്‌ഫോടനമാണെന്ന് കരുതുന്നതായും ദൃക്‌സാക്ഷികള്‍ പറയുന്നു. വെള്ളിയാഴ്ച ആരംഭിച്ച സമ്മേളനത്തില്‍ തിരിച്ചറിയല്‍ രേഖകളില്ലാത്ത ഒരാള്‍ ഇന്നലെ എത്തിയിരുന്നുവെന്നും മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ പുറത്താക്കിയെന്നും […]