October 16, 2025

മണ്ണാര്‍ക്കാട് നിപ മരണം: കര്‍ശന നിയന്ത്രണവുമായി ജില്ലാ ഭരണകൂടം

പാലക്കാട്: സംസ്ഥാനത്ത് നിപ ആശങ്ക തുടരുന്നു. പാലക്കാട് രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ആറ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. നിപ ബാധിച്ച് മരിച്ച 58 കാരന്‍ താമസിച്ചിരുന്ന മണ്ണാര്‍ക്കാട് പ്രദേശത്ത് ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. Also Read; വിപഞ്ചികയുടെ മരണം; ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്ത് പോലീസ് മരിച്ച 58 കാരന്‍ സഞ്ചരിച്ചതില്‍ കൂടുതലും കെഎസ്ആര്‍ടിസി […]

നിപ: പാലക്കാട് സ്വദേശിനിയുടെ നില ഗുരുതരം

പാലക്കാട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിയായ യുവതിയുടെ നില ഗുരുതരം. രണ്ട് ഡോസ് മോണോ ക്ലോണല്‍ ആന്റി ബോഡി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന 173 പേരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി. ഇവരില്‍ 100 പേര്‍ പ്രാഥമിക പട്ടികയിലാണ്. ഇതില്‍ 52 പേര്‍ ഹൈറിസ്‌ക് കോണ്‍ടാക്ട് ലിസ്റ്റിലാണ്. Also Read; മഹാരാഷ്ട്രയിലെ കടല്‍തീരത്ത് സംശയാസ്പദമായ രീതിയില്‍ ഒരു ബോട്ട്; സുരക്ഷ വര്‍ധിപ്പിച്ച് പോലീസ് യുവതിയുടെ ബന്ധുക്കളും […]

നിപ ബാധിതയുടെ വീടിനു സമീപം വവ്വാല്‍ കൂട്ടത്തെ കണ്ടെത്തി; ബന്ധുവായ കുട്ടിക്കും പനി

നിപ ബാധിതയായ പാലക്കാട്ടെ നാട്ടുകല്‍ സ്വദേശിയായ മുപ്പത്തിയെട്ടുകാരിയുടെ വീടിനു സമീപം വവ്വാല്‍ കൂട്ടത്തെ കണ്ടെത്തി. സമീപത്തെ മരങ്ങളിലാണ് നൂറുകണക്കിന് വവ്വാലുകളെ കണ്ടെത്തിയത്. കൂടാതെ നിപ ബാധിതയുടെ ബന്ധുവായ പത്തുവയസ്സുള്ള കുട്ടിക്കും പനി രോഗലക്ഷണങ്ങളുണ്ട്. അതിനാല്‍ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. യുവതിക്കു രോഗം ബാധിച്ചത് എങ്ങനെയെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധിച്ചു വരികയാണ്. Also Read; അമേരിക്കയിലെ ടെക്സസില്‍ മിന്നല്‍ പ്രളയം; 13 പേര്‍ മരിച്ചു മലപ്പുറം മങ്കട മക്കരപറമ്പില്‍ 18 വയസ്സുകാരിയുടെ മരണം നിപാ ബാധയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചതോടെ മക്കരപറമ്പ്, കൂട്ടിലങ്ങാടി, […]

കേരളത്തില്‍ വീണ്ടും നിപ

പാലക്കാട്: രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലേക്ക് അയച്ച ഫലം പോസിറ്റീവായി. കോഴിക്കോട് ബയോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റീവായിരുന്നു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലാണ് രോഗി ചികിത്സയില്‍ കഴിയുന്നത്. Also Read; കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: ആരോഗ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് സണ്ണി ജോസഫ് രോഗിയുമായി സമ്പര്‍ക്കമുണ്ടായവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ രോഗത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് വ്യക്തമല്ല. […]

നിപയും എം പോക്‌സും ; മലപ്പുറത്ത് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നു

മലപ്പുറം: മലപ്പുറത്ത് നിപയും എം പോക്‌സും സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജില്ലയില്‍ നടപ്പാക്കിയ കര്‍ശന നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. നിലവില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണുള്ളത്. അതേസമയം ഇതുവരെ പരിശോധിച്ച 37 സാമ്പിളുകളും നെഗറ്റീവായത് ഈ അവസ്ഥയില്‍ പൊതുജനങ്ങള്‍ക്ക് ആശ്വാസമായിട്ടുണ്ട്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. എന്നാല്‍ എം പോക്‌സില്‍ നിലവില്‍ നാട്ടിലെ സമ്പര്‍ക്കപ്പട്ടികയില്‍ 23 പേരാണ് ഉള്ളത്. എം പോക്‌സ് സ്ഥീരീകരിച്ച യുവാവ് യാത്ര ചെയ്ത വിമാനത്തിലെ 43 പേരെയും […]

നിപ ; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി, 13 പേരുടെ പരിശോധനാ ഫലം വന്നു

തിരുവനന്തപുരം: നിപ ബാധയെന്ന സംശയത്തെ തുടര്‍ന്ന് പരിശോധനയ്ക്കയച്ച 13 ഫലങ്ങളും നെഗറ്റീവെന്ന്് റിപ്പോര്‍ട്ട്. ഹൈ റിസ്‌ക് ഗണത്തില്‍ ഉള്‍പ്പെട്ട 13 പേരുടെയും സ്രവ പരിശോധന ഫലങ്ങളാണ് നെഗറ്റീവ് ആയത്. 175 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ 13 സാമ്പിളുകള്‍ നെഗറ്റീവായി. 26 പേര്‍ ഹൈറിസ്‌ക് കാറ്റഗറിയിലാണ്. Also Read ; നടിയെ ആക്രമിച്ച കേസ് ; പള്‍സര്‍ സുനിക്ക് ജാമ്യം കഴിഞ്ഞദിവസം മലപ്പുറത്ത് നിപ സ്ഥിരീകരിച്ചെന്നും പ്രോട്ടോകോള്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിലവില്‍ മലപ്പുറത്ത് ആശങ്കപ്പെടേണ്ട […]

നിപ ; മലപ്പുറത്തിന് പുറമെ സമീപ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം, വീണാ ജോര്‍ജ് ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

മലപ്പുറം: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമീപ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കാന്‍ ആരോഗ്യ വകുപ്പ്. കോഴിക്കോട്,പാലക്കാട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കാന്‍ സാധ്യതയുള്ളത്. ഈ സാഹചര്യത്തില്‍ ഇന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നിപ അവലോകന യോഗം ചേരും. ഇന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയുമായി വീണാ ജോര്‍ജ് കൂടിക്കാഴ്ച നടത്തും.എയിംസ് ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ ജെ പി നദ്ദയെ മന്ത്രി ധരിപ്പിക്കും. മലപ്പുറത്തെ നിപ രോഗബാധയുമായി ബന്ധപ്പെട്ട് കോഴിക്കോട്ടേക്ക് അയച്ച […]

നിപ സ്ഥിരീകരണം ; മലപ്പുറത്തെ യുവാവിന്റെ റൂട്ട് മാപ്പ് ഇന്ന് പുറത്തുവിടും, പ്രദേശത്ത് അതീവ ജാഗ്രത

മലപ്പുറം: മലപ്പുറം തിരുവാലിയില്‍ നിപ സ്ഥിരീകരിച്ച പ്രദേശത്ത് ആരോഗ്യവകുപ്പ് ഇന്ന് സര്‍വേ തുടങ്ങും. പ്രദേശത്തെ വീടുകള്‍ കയറിയിറങ്ങി രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്താന്‍ വേണ്ടിയാണ് സര്‍വേ. മലപ്പുറത്ത് മരിച്ച വിദ്യാര്‍ത്ഥിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്ന് പ്രസിദ്ധീകരിക്കും.തിരുവാലി പഞ്ചായത്തിലെ 4, 5, 6,7 വാര്‍ഡുകളും സമീപത്തെ മമ്പാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡും കണ്ടെയ്‌മെന്റ് സോണാക്കി ഇന്നലെ ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നിയന്ത്രങ്ങളും ഏര്‍പെടുത്തിയിട്ടുണ്ട്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് […]

കണ്ണൂരില്‍ രണ്ട് പേര്‍ക്ക് നിപ രോഗലക്ഷണങ്ങള്‍

കണ്ണൂര്‍: കണ്ണൂരില്‍ രണ്ട് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഇവരുടെ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലാബിലേക്ക് പരിശോധനക്കായി അയക്കും. ഇതിന്റെ ഫലം വന്നതിന് ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കാനാവൂ. Also Read; ഇരകളെ രക്ഷിക്കാന്‍ എന്ന പേരില്‍ വേട്ടക്കാരെ രക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത് – വി മുരളീധരന്‍ മട്ടന്നൂര്‍ സ്വദേശികളായ അച്ഛനും മകനുമാണ് നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ തുടരുന്നത്. മലപ്പുറത്ത് 14കാരന് കഴിഞ്ഞ മാസം നിപ സ്ഥിരീകരിക്കുകയും ചികിത്സയിലിരിക്കെ കുട്ടി മരിക്കുകയും […]

നിപ ; 14 കാരന്റെ സമ്പര്‍ക്കപ്പട്ടികയിലെ എണ്ണം 406 ആയി, 196 പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍

മലപ്പുറം: മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലെ എണ്ണം 406 ആയി. പുതിയ റൂട്ട് മാപ്പ് പ്രകാരമുള്ള കണക്കനുസരിച്ച് 139 ആരോഗ്യ പ്രവര്‍ത്തകരടക്കം 196 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണുള്ളത്. മഞ്ചേരി, തിരുവനന്തപുരം,കോഴിക്കോട് എന്നിവിടങ്ങളിലായി 15 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുമുണ്ട്. Also Read ; ചെളിവെള്ളം തെറിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം; നടുറോട്ടില്‍ അച്ഛനേയും മകനേയും കാറില്‍ വലിച്ചിഴച്ചു, കേസെടുത്ത് പോലീസ് അതേസമയം, ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് മലപ്പുറത്ത് അവലോകന യോഗം ചേരും. തിങ്കളാഴ്ച പതിനൊന്നു പേരുടെ സാമ്പിള്‍ […]

  • 1
  • 2