January 15, 2026

നിപ ബാധിതയുടെ വീടിനു സമീപം വവ്വാല്‍ കൂട്ടത്തെ കണ്ടെത്തി; ബന്ധുവായ കുട്ടിക്കും പനി

നിപ ബാധിതയായ പാലക്കാട്ടെ നാട്ടുകല്‍ സ്വദേശിയായ മുപ്പത്തിയെട്ടുകാരിയുടെ വീടിനു സമീപം വവ്വാല്‍ കൂട്ടത്തെ കണ്ടെത്തി. സമീപത്തെ മരങ്ങളിലാണ് നൂറുകണക്കിന് വവ്വാലുകളെ കണ്ടെത്തിയത്. കൂടാതെ നിപ ബാധിതയുടെ ബന്ധുവായ പത്തുവയസ്സുള്ള കുട്ടിക്കും പനി രോഗലക്ഷണങ്ങളുണ്ട്. അതിനാല്‍ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. യുവതിക്കു രോഗം ബാധിച്ചത് എങ്ങനെയെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധിച്ചു വരികയാണ്. Also Read; അമേരിക്കയിലെ ടെക്സസില്‍ മിന്നല്‍ പ്രളയം; 13 പേര്‍ മരിച്ചു മലപ്പുറം മങ്കട മക്കരപറമ്പില്‍ 18 വയസ്സുകാരിയുടെ മരണം നിപാ ബാധയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചതോടെ മക്കരപറമ്പ്, കൂട്ടിലങ്ങാടി, […]

കേരളത്തില്‍ വീണ്ടും നിപ

പാലക്കാട്: രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലേക്ക് അയച്ച ഫലം പോസിറ്റീവായി. കോഴിക്കോട് ബയോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റീവായിരുന്നു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലാണ് രോഗി ചികിത്സയില്‍ കഴിയുന്നത്. Also Read; കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: ആരോഗ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് സണ്ണി ജോസഫ് രോഗിയുമായി സമ്പര്‍ക്കമുണ്ടായവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ രോഗത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് വ്യക്തമല്ല. […]