January 12, 2026

പാലക്കാട് തെരഞ്ഞെടുപ്പില്‍ സിപിഎം ചെലവഴിച്ചത് ഒയാസിസിന്റെ പണം : രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ മദ്യ കുംഭകോണത്തില്‍ ഒന്നാണ് പാലക്കാട് ബ്രൂവറിയെന്ന് പറഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് തെരഞ്ഞെടുപ്പില്‍ ഒയാസിസ് കമ്പനി സിപിഎമ്മിന്റെ ചീഫ് പാര്‍ട്ണര്‍ ആയിരുന്നുവെന്നും പറഞ്ഞു. പാലക്കാട് ബ്രൂവറിക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. Also Read ; പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ എനിക്ക് പറ്റുന്നില്ല, എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് മാപ്പ് : വിനായകന്‍ പാലക്കാട് തെരഞ്ഞെടുപ്പില്‍ സിപിഎം പാലക്കാട് ചെലവഴിച്ചത് […]

പ്രതിഷേധ മാര്‍ച്ച് യുദ്ധക്കളമായി; മുഖ്യമന്ത്രിയുടെ രാജിക്കായി തെരുവിലിറങ്ങി പ്രവര്‍ത്തകര്‍, രാഹുലും ഫിറോസും അറസ്റ്റില്‍

തിരുവനന്തപുരം: നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജനസംഘടനകള്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.ബാരികേട് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് മാര്‍ച്ച് തടഞ്ഞ പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പ്രവര്‍ത്തകരെ തുരത്താന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രതിഷേധം കടുത്തതോടെ പോലീസ് ലാത്തി വീശി. പ്രതിഷേധത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെയും […]