‘ഞങ്ങളിവിടെ സേഫ് അല്ല, എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുകയാണ്’; അതിര്‍ത്തിയില്‍ നിന്ന് മാറ്റാനുള്ള ഇടപെടല്‍ തേടി മലയാളി വിദ്യാര്‍ത്ഥികള്‍
ഡല്‍ഹി: ഇന്ത്യാ- പാക്കിസ്ഥാന്‍ സംഘര്‍ഷം തുടരുന്ന അതിര്‍ത്തി മേഖലയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നു. ഉടന്‍ നാട്ടിലേക്ക് എത്താനായി വിദ്യാര്‍ത്ഥികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപടല്‍ തേടി. നിലവിലെ സാഹചര്യത്തില്‍ പ്രദേശത്ത് തുടരുന്നത് സുരക്ഷിതമല്ലെന്നും സര്‍ക്കാര്‍ സംവിധാനത്തില്‍ ബന്ധപ്പെട്ടിട്ടും ഇതുവരെയും നടപടിയൊന്നുമുണ്ടായില്ലെന്നും ബാരാമുള്ളയിലെ കാര്‍ഷിക സര്‍വകലാശയിലെ വിദ്യാര്‍ത്ഥി ഫാത്തിമ സജ്വ പറഞ്ഞു. Also Read; ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക്കിസ്താന്‍ നിരന്തരം പ്രകോപനം തുടരുന്നുവെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി ’22 മലയാളികളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ അവരുടെ വിദ്യാര്‍ത്ഥികളെ ഇവിടെ നിന്നും […]