November 21, 2024

തൃശൂര്‍ പുലിക്കളി ; വിയ്യൂര്‍ ദേശം ഒന്നാമന്‍, കാനാട്ടുകര ദേശത്തിന് രണ്ടാംസ്ഥാനം

തൃശൂര്‍ : ഓണാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് പുലിച്ചുവടുകളും പുലിത്താളവുമായി തൃശൂര്‍ സ്വരാജ് റൗണ്ട് കീഴടക്കിയ പുലി സംഘത്തിലെ വിയ്യൂര്‍ യുവജന സംഘം ഇത്തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പുലിക്കൊട്ടിനും പുലി വേഷത്തിനുമാണ് വിയ്യൂര്‍ യുവജന സംഘത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. കാനാട്ടുകര ദേശത്തിന് രണ്ടാംസ്ഥാനവും, സീതാറാം മില്‍ ദേശത്തിന് മൂന്നാംസ്ഥാനവും ലഭിച്ചു. ഓരോ വിഭാഗത്തില്‍ നിന്നും 51 പുലികള്‍ വീതമാണ് ഇത്തവണ ഇറങ്ങിയത്. ഏഴ് സംഘങ്ങളാണ് ഇത്തവണ സ്വരാജ് റൗണ്ടില്‍ ചുവടുവെച്ചത്. Also Read ; പള്‍സര്‍ സുനിയുടെ […]

പൂരനഗരിയില്‍ ഇന്ന് പുലിയിറക്കം ; 7 പുലിക്കളി സംഘങ്ങളാണ് ഇറങ്ങുന്നത്, വൈകിട്ടോടെ സ്വരാജ് റൗണ്ട് നിറയും

തൃശൂര്‍: പൂരനഗരിയില്‍ ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് ഇന്ന് വൈകീട്ട് പുലികളിറങ്ങും. വൈകിട്ട് അഞ്ചുമണിയോടെ 7 പുലിക്കളി സംഘങ്ങളാണ് സ്വരാജ് റൗണ്ടില്‍ എത്തുക. ഉച്ചയ്ക്ക് രണ്ടരയോടെ വിവിധ ദേശങ്ങളില്‍ നിന്ന് പുലിക്കളി സംഘങ്ങള്‍ സ്വരാജ് റൗണ്ട് ലക്ഷ്യമാക്കി യാത്ര ആരംഭിക്കും. പുലികളെ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുലര്‍ച്ചെ മുതല്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. എല്ലാ പുലിമടകളിലും വരയ്ക്കാന്‍ തയ്യാറായി ഒരുങ്ങി നില്‍ക്കുകയാണ് ആളുകള്‍. ആദ്യമായി വരയ്ക്കുന്നവരും വര്‍ഷങ്ങളായി പുലിവേഷം കെട്ടുന്നവരുമുണ്ട് ഈ കൂട്ടത്തില്‍. 40 ലേറെ വര്‍ഷങ്ങളായി പുലികളെ വരയ്ക്കുന്നവരുമുണ്ട്. കറുപ്പ് […]

ഇന്ന് അത്തം ; തൃപ്പൂണിത്തറയില്‍ ഇന്ന് അത്തച്ചമയം

കൊച്ചി: തിരുവോണം വരവായി. ലോകമെമ്പാടുമുള്ള മലയാളികളുടെ ഓണാഘോഷത്തില്‍ തുടക്കം കുറിച്ച് ഇന്ന് അത്തം. ഇനി തിരുവോണം വരെ പത്ത് നാള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണത്തിരക്കാണ്. തൃപ്പൂണിത്തുറ അത്തച്ചമയത്തോടെയാണ് കേരളത്തിലെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഘോഷയാത്ര രാവിലെ 10 ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. അത്തം നഗറായ തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ മന്ത്രി പി രാജീവ് പതാക ഉയര്‍ത്തും. കെ ബാബു എംഎല്‍എ അധ്യക്ഷത വഹിക്കും. ഇന്ന് രാവിലെ ഏഴ് മണി […]

300 കോടി വിലമതിക്കുന്ന സാധനങ്ങള്‍, ഓണക്കിറ്റ് ഈ മാസം 9 ന് വിതരണം ആരംഭിക്കും ; 14 ഇനങ്ങളാണ് ഇത്തവണ കിറ്റിലുള്ളത്

തിരുവന്തപുരം: സര്‍ക്കാരിന്റെ ഓണക്കിറ്റ് സെപ്റ്റംബര്‍ ഒമ്പതാം തീയതി വിതരണം ചെയ്യുമെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. ഇത്തവണ 14 ഇനങ്ങളാണ് കിറ്റിലുള്ളത്. ഇതിനായി 300 കോടി വിലമതിക്കുന്ന സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതായും മന്ത്രി അറിയിച്ചു. റേഷന്‍ കടകളിലൂടെയായിരിക്കും കിറ്റ് വിതരണം ചെയ്യുക. കിറ്റില്‍ ഇത്തവണ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൂടാതെ ഓണം ഫെയര്‍ സെപ്റ്റംബര്‍ അഞ്ച് മുതല്‍ പതിനാല് വരെ ആയിരിക്കുമെന്ന് ജി ആര്‍ അനില്‍ അറിയിച്ചു. […]

തൃശൂരില്‍ ഇത്തവണ ഓണത്തിന് പുലികള്‍ ഇറങ്ങും…..

തൃശ്ശൂര്‍ : ഇത്തവണയും തൃശൂരില്‍ പുലികളിറങ്ങും. വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍ മലയിലും ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഔദ്യോഗിക ഓണാഘോഷങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ തൃശൂരിലെ പുലിക്കളി ഒഴിവാക്കിയതായി കോര്‍പ്പറേഷനും അറിയിച്ചിരുന്നു.ഈ തീരുമാനമാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.മേയറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനെമെടുത്തത്. അന്തിമ തീരുമാനം കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെതായിരിക്കും. ഇതുവരെയുള്ളത് ആറ് പുലിക്കളി സംഘങ്ങളാണ്. സെപ്റ്റംബര്‍ 18ന് ആണ് പുലിക്കളി നടക്കുക. പുലിക്കളി ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. Also Read ; വയനാട്ടിലെ ദുരന്ത ബാധിത […]

ഓണത്തിന് മുമ്പ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി ശമ്പളം നല്‍കുമെന്ന് കെ.ബി. ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ഓണത്തിന് മുമ്പ് ഒറ്റത്തവണയായി ശമ്പളം നല്‍കുമെന്ന് കെ.ബി. ഗണേഷ്‌കുമാര്‍. ബാങ്ക് കണ്‍സോര്‍ട്യവുമായി ചര്‍ച്ച പുരോഗമിക്കുകയാണ്. കോര്‍പറേഷന്റെ പ്രതിദിന വരുമാനം ഉയരുന്നുണ്ടെന്നും ഡീസല്‍ ഉപഭോഗത്തില്‍ ദിവസം ഒരു കോടി രൂപ ലാഭിക്കാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ഡിപ്പോകളിലെ വൈദ്യുതി ഉപഭോഗത്തിലും കുറവുണ്ടായി. 10 ശൗചാലയങ്ങുളുടെ നടത്തിപ്പ് സുലഭ് ഏജന്‍സിക്ക് കൈമാറി. ഭക്ഷണശാലകളുടെ നടത്തിപ്പിനും ടെന്‍ഡര്‍ വിളിച്ചു. Also Read ;പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് ഇന്ന് മദ്യപിച്ച് ഡ്യൂട്ടിക്ക് വരുന്നത് ഒഴിവാക്കാന്‍ കെ.എസ്.ആര്‍.ടി.സിയില്‍ പരിശോധന […]

കെഎസ്ആര്‍ടിസി പ്രീമിയം ബസുകള്‍ ഓണത്തിന് റോഡിലിറക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രീമിയം ബസുകള്‍ ഓണത്തിന് റോഡിലിറക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കൊവിഡ് കാലത്ത് കാറുവാങ്ങിയവരെ പൊതുഗതാഗത്തിലേക്ക് ആകര്‍ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. Also Read ; ഓടുന്ന തീവണ്ടിയിലേക്ക് അജ്ഞാതന്‍ എറിഞ്ഞ ഇഷ്ടികയേറില്‍ യാത്രക്കാരന് പരിക്ക് സംസ്ഥാനത്താകെ 2, 35,000 കി.മീ റോഡ് ഉണ്ട്. അതില്‍ 29,522 കി. മീ റോഡ് പൊതുമരാമത്ത് വകുപ്പിന്റെയും രണ്ട് ലക്ഷത്തോളം തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും കീഴിലാണ്. ഗ്രാമീണ റോഡുകള്‍ നല്ല നിലയില്‍ ടാര്‍ […]