January 14, 2026

ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ മറവില്‍ കോടികള്‍ തട്ടിയെടുത്തു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ആലപ്പുഴ: ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ മറവില്‍ കോടികള്‍ തട്ടിയെടുത്ത രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കോഴിക്കോട് ചാത്തമംഗലം പഞ്ചായത്ത് മുണ്ടോട്ട് പൊയില്‍ വീട്ടില്‍ ജാബിര്‍ (19) കോഴിക്കോട് താമരശ്ശേരി കരുവന്‍പൊയില്‍ കൊടുവള്ളി പടിഞ്ഞാറെ തൊടിയില്‍ വീട്ടില്‍ മുഹമ്മദ് മിസ്ഫിര്‍ (20) എന്നിവരെയാണ് രണ്ട് വ്യത്യസ്ത സൈബര്‍ കേസുകളില്‍ പോലീസ് പിടികൂടിയത്. മാന്നാറിലെ മുതിര്‍ന്ന പൗരന് 2.67 കോടി രൂപ നഷ്ടപ്പെട്ട സംഭവത്തിലാണ് മിസ്ഫിര്‍ അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഈ വര്‍ഷം ജനുവരി 20 വരെയുള്ള കാലയളവില്‍ ആകെ 32 […]