November 21, 2024

പ്രോ ടേം സ്പീക്കര്‍ പാനലില്‍ നിന്ന് പിന്‍മാറി ഇന്‍ഡ്യാ സഖ്യം

ന്യൂഡല്‍ഹി: പ്രോ ടേം സ്പീക്കറുടെ പാനലില്‍ നിന്ന് ഇന്‍ഡ്യ സഖ്യം പിന്‍മാറി. കൊടിക്കുന്നില്‍ സുരേഷിനെ പ്രോ ടേം സ്പീക്കറാക്കാത്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇന്‍ഡ്യ സഖ്യത്തിന്റെ  തീരുമാനം. Also Read ; പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് തുടങ്ങുന്നു; മലബാറില്‍ സീറ്റില്ലാതെ പതിനായിരങ്ങള്‍ പ്രോ ടേം സ്പീക്കര്‍ പദവി നല്‍കാത്തതിലൂടെ അര്‍ഹതപ്പെട്ട അവസരമാണ് തനിക്ക് നിഷേധിച്ചതെന്ന് കൊടിക്കുന്നില്‍ സുരേഷ് മുന്‍പ് പറഞ്ഞിരുന്നു. വിഷയത്തില്‍ ജാതി അധിക്ഷേപം ഉണ്ടായെന്ന ആരോപണവും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു. തന്നേക്കാള്‍ ജൂനിയറായ ഒരാളെ നിര്‍ത്തിയാണ് ഒഴിവാക്കല്‍. Join […]

ക്ഷേമപെന്‍ഷനില്‍ ആശങ്ക വേണ്ട ; കുടിശ്ശിക ഉടന്‍ തീര്‍ക്കുമെന്ന് ധനമന്ത്രി , വിഷയം ഗൗരവകരമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച ക്ഷേമ പെന്‍ഷന്‍ കുടിശ്ശികയുടെ അടിയന്തര പ്രമേയ നോട്ടീസില്‍ അടിയന്തര സ്വഭാവം ഇല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഉമ്മന്‍ചാണ്ടിയുടെ ഭരണക്കാലത്ത് 18 മാസം കുടിശ്ശികയുണ്ടായിരുന്നു. നിലവില്‍ 5 മാസത്തെ കുടിശികയാണുള്ളത്. ഇതില്‍ ഒരു ഗഡു ഉടന്‍ കൊടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.പ്രതിപക്ഷം മുതലക്കണ്ണീര്‍ ഒഴുക്കുകയാണ്. സാമ്പത്തിക മേഖലയില്‍ കേന്ദ്രത്തിന് നിഷേധാത്മക സമീപനമാണുള്ളത്. ഒരു മാസം പെന്‍ഷന്‍ കൊടുക്കാന്‍ 900 കോടി വേണം.കേന്ദ്രത്തിനെതിരെ ഒരുമിച്ച് സമരം ചെയ്യാന്‍ പ്രതിപക്ഷം തയ്യാറുണ്ടോയെന്നും ധനമന്ത്രി ചോദിച്ചു. Also […]