September 8, 2024

തൃശൂരില്‍ അവയവമാഫിയ പിടിമുറുക്കുന്നതായി ആരോപണം ; പരാതിയുമായി കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം പഞ്ചായത്ത്

തൃശൂര്‍: ജില്ലയിലെ തീരദേശ മേഖല കേന്ദ്രീകരിച്ച് അവയവമാഫിയ പിടിമുറുക്കുന്നതായി പരാതി. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം പഞ്ചായത്തംഗങ്ങളാണ് പരാതിയുമായി രംഗത്തെത്തിയത്. ചുരുങ്ങിയ കാലയളവില്‍ അവയവദാനത്തിനായി ഏഴ് അപേക്ഷകളാണ് എത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അവയവദാതാക്കള്‍ക്ക് തുച്ഛമായ പണം നല്‍കി ഏജന്റുമാര്‍ വന്‍തുക തട്ടുന്നതായി പഞ്ചായത്ത് പ്രസിഡന്റ് മോഹനന്‍ ആരോപിച്ചു.ഇത്തരം മാഫിയ പ്രധാനമായും ലക്ഷ്യമിടുന്നത് സ്ത്രീകളെയാണെന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളെ കണ്ടെത്തി പണം വാഗ്ദാനം നല്‍കിയാണ് അവയവ തട്ടിപ്പ് നടക്കുന്നതെന്നും ആരോപണമുണ്ട്. Also Read ; ആലപ്പുഴയിലെ നവജാത ശിശുവിന്റെ മൃതദേഹം […]

അവയവമാഫിയ ലക്ഷ്യമിടുന്നത് സാമ്പത്തിക പ്രതിസന്ധിയും രോഗങ്ങളും ഉള്ളവരെയെന്ന് പൊലീസ്

തൃശൂര്‍: സാമ്പത്തിക പ്രതിസന്ധിയും രോഗങ്ങളും ഉള്ളവരെയാണ് അവയവദാനമാഫിയ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് പൊലീസ്. അടുത്ത ബന്ധുക്കളെ ഉള്‍പ്പെടെ സ്വാധീനിച്ചാണ് അവയവദാനത്തിന് ആളുകളെ എത്തിക്കുന്നതെന്നാണ് കണ്ടെത്തല്‍. അവയവദാനം നടത്തിയവര്‍ മൊഴിനല്‍കാന്‍ തയ്യാറാവാത്തതാണ് അന്വേഷണം വഴിമുട്ടാന്‍ കാരണമെന്നും പൊലീസ് വ്യക്തമാക്കുന്നു. Also Read ;പത്തനംതിട്ടയില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, നഗ്‌നഫോട്ടോ നാട്ടില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; അന്വേഷണം കുടുംബത്തിന്റെയും വ്യക്തികളുടേയും പിന്നോക്കാവസ്ഥ ചൂഷണം ചെയ്താണ് പ്രധാനമായും അവയവദാനമാഫിയ പ്രവര്‍ത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ സഹായത്തിനെന്ന പേരില്‍ അടുത്തു കൂടുന്നവര്‍ പിന്നീട് അവയവദാനത്തിനായി പ്രേരിപ്പിക്കുകയാണ് പതിവെന്ന് […]

അവയവക്കച്ചവടം ; കേസ് കേന്ദ്ര ഏജന്‍സി ഏറ്റെടുക്കുമെന്ന് സൂചന, ഇരയായവരില്‍ ഒരു മലയാളിയും

കൊച്ചി: അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ സംഭവത്തില്‍ നിര്‍ണായക കണ്ടെത്തല്‍. ഇരയായവരില്‍ ഒരു മലയാളിയുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് സ്വദേശിയാണ് ഇരയായത്. കൂടാതെ 19 ഉത്തരേന്ത്യന്‍ സ്വദേശികളും ഇരയായിട്ടുണ്ട്.സംഭവത്തില്‍ ഇനിയും ഇരകളുണ്ടെന്നാണ് സംശയിക്കുന്നത്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് സംഘത്തിലെ പ്രധാനിയായ തൃശൂര്‍ സ്വദേശി സാബിത്തിനെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പിടികൂടിയിരുന്നു.ഇയാള്‍ക്ക് രാജ്യാന്തര ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.20 പേരെ ഇറാനിലേക്ക് കടത്തിയെന്നാണ് സാബിത്ത് എന്‍ഐഎക്ക് നല്‍കിയ മൊഴി. എട്ട് സംസ്ഥാനങ്ങളില്‍ നിന്നായി ആളുകളെ കൊണ്ടുപോയിട്ടുണ്ട്. കേസിന്റെ അന്വേഷണം […]