സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം : കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി സുപ്രീംകോടതി പുറപ്പെടുവിച്ച വിധി സ്വാഗതം ചെയ്ത് സഭ. യാക്കോബായ പക്ഷം കൈവശം വച്ചിരുന്ന ആറ് പള്ളികള്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തിന് വിട്ടു നല്‍കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. ഇത് 1934 ലെ സഭാഭരണഘടന ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിക്കുന്നതാണെന്ന് ഓര്‍ത്തഡോക്‌സ് സഭ പറഞ്ഞു. അതേസമയം സുപ്രീംകോടതിയുടെ ഈ വിധി കോടതിയലക്ഷ്യം നേരിടുന്ന യാക്കോബായ വിഭാഗത്തെ കുറുക്കുവഴികളിലൂടെ സഹായിക്കുന്ന സര്‍ക്കാരിനുള്ള താക്കീതുകൂടിയാണെന്ന് ഓര്‍ത്തഡോക്‌സ് സഭ മാധ്യമവിഭാഗം തലവന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് […]