• India

രാമേശ്വരം കഫേയിലെ സ്‌ഫോടനം; പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ബംഗളൂരു: രാമേശ്വരം കഫേയിലെ സ്‌ഫോടനത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന വിധത്തില്‍ ഒരാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. തൊപ്പിയും ബാഗും ധരിച്ച് ഒരാള്‍ നടന്നുപോകുന്നതായാണ് ദൃശ്യങ്ങള്‍. കൂടാതെ മുഖം മറയ്ക്കുന്ന രീതിയില്‍ തൊപ്പിയും മാസ്‌കും കണ്ണാടിയും ഇയാള്‍ വച്ചിട്ടുണ്ട്. പ്രതി തന്റെ കൈയിലെ ബാഗ് കഫേയില്‍ വച്ച ശേഷം സ്‌ഫോടനത്തിന് മുന്‍മ്പ് അവിടെ നിന്ന് പോയെന്നാണ് പോലീസിന്റെ നിഗമനം. പ്രതിക്കൊപ്പം കണ്ട മറ്റൊരു വ്യക്തിയെ ബംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അറിയിച്ചു. […]