അമീബിക് മസ്തിഷ്‌കജ്വരത്തെ കീഴടക്കി 12-കാരന്‍ ; ഇന്ന് ആശുപത്രി വിടും
കൊച്ചി : അമീബിക് മസ്തിഷ്‌കജ്വരം (അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) ബാധിച്ച് കൊച്ചിയില്‍ ചികിത്സയിലായിരുന്ന 12-കാരന്‍ തിങ്കളാഴ്ച ആശുപത്രി വിടും. തൃശ്ശൂര്‍ വെങ്കിടങ് പാടൂര്‍ സ്വദേശിയായ ഏഴാംക്ലാസ് വിദ്യാര്‍ഥി ഒരു മാസത്തിലധികമായി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. Also Read ; വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തില്‍ പാറ്റ ജൂണ്‍ ഒന്നിന് പനിയെത്തുടര്‍ന്ന് കുട്ടി പാടൂരിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടിയിരുന്നു. പിന്നാലെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്കും മാറ്റി. സ്രവപരിശോധനയില്‍ അണുബാധ സ്ഥിരീകരിച്ചു. ആരോഗ്യ നില മോശമായതോടെ വെന്റിലേറ്ററിലേക്കും […]