ഭാരത മാതാവിന്റെ ചിത്രത്തെ ചൊല്ലി വിവാദം; പരിസ്ഥിതി ദിനാഘോഷ പരിപാടി ബഹിഷ്‌കരിച്ച് പി പ്രസാദ്
തിരുവനന്തപുരം: ഭാരത മാതാവിന്റെ ചിത്രത്തെ ചൊല്ലി വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് രാജ് ഭവനിലെ പരിപാടി ഉപേക്ഷിച്ച് കൃഷിമന്ത്രി പി പ്രസാദ്. ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണര്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് കൃഷി മന്ത്രി പരിപാടി ഉപേക്ഷിച്ചതോടെ സ്വന്തം നിലക്ക് പരിപാടി നടത്താന്‍ രാജ് ഭവന്‍ തീരുമാനിക്കുകയായിരുന്നു. ആര്‍എസ്എസ് പരിപാടിയിലെ ചിത്രം പോലെ തോന്നിപ്പിക്കുന്നു എന്നുകൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. നേരത്തെ ഗുരുമൂര്‍ത്തി സംസാരിച്ചതും ഇതേ ചിത്രം ഉള്ള വേദിയിലാണ്. രാജ്ഭവന്‍ ആയിരുന്നു പരിപാടിയുടെ വേദി. മെയിന്‍ […]




Malayalam 































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































