പ്രതിപക്ഷം സഭയില്‍ നിന്ന് ഒളിച്ചോടിയെന്ന് മന്ത്രി രാജേഷ്; പ്രതിപക്ഷം സ്പീക്കറെ അധിക്ഷേപിച്ചെന്ന് മന്ത്രി പി രാജീവും

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് പിരിച്ചുവിടാന്‍ കാരണക്കാരായത് പ്രതിപക്ഷമാണെന്ന് മന്ത്രിമാര്‍ വിമര്‍ശിച്ചു.സഭ പിരിച്ചുവിട്ടതിന് പിന്നാലെ മീഡിയ റൂമില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രിമാര്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ചത്. മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം സംബന്ധിച്ച് അടിയന്തിര പ്രമേയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സമ്മതിച്ചതോടെ പ്രതിപക്ഷം വെട്ടിലായെന്നും അതിനാലാണ് സഭ പ്രതിപക്ഷം അലങ്കോലപ്പെടുത്തിയതെന്നും മന്ത്രി പി രാജീവ് കുറ്റപ്പെടുത്തി. Also Read ; ലൈംഗികാതിക്രമ കേസ് ; നടന്‍ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും പ്രതിപക്ഷം സ്പീക്കറെ അധിക്ഷേപിച്ചെന്ന് […]

സര്‍ക്കാരിന് ആരെയും രക്ഷിക്കാനില്ല, ഖണ്ഡിക ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടില്ല, റിപ്പോര്‍ട്ടില്‍ ഇനി തീരുമാനമെടുക്കേണ്ടത് കോടതി : പി രാജീവ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്നും സര്‍ക്കാര്‍ ചില ഭാഗങ്ങള്‍ നീക്കിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി മന്ത്രി പി രാജീവ്. സര്‍ക്കാരിന് ആരെയും രക്ഷിക്കാനില്ലെന്നും വിഷയത്തില്‍ ഇനി തീരുമാനം എടുക്കേണ്ടത് കോടതിയാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു. റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തില്‍ നിയമനടപടി എടുക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നില്ല. മൊഴികള്‍ ആദ്യം കേട്ടത് ഹേമ കമ്മിറ്റിയാണെന്നും നടപടിക്ക് നിര്‍ദേശിക്കേണ്ടത് കമ്മറ്റിയാണെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ സര്‍ക്കാര്‍ ഒരു ഖണ്ഡികയും ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും അത് ഒഴിവാക്കിയത് സ്‌പെഷ്യല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആണെന്നും […]

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സിനിമ നയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി പി രാജീവ്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്ന പശ്ചാത്തലത്തില്‍ സിനിമ നയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി പി രാജീവ് അറിയിച്ചു. സിനിമാലോകത്തെ നിഗൂഢതകള്‍ മാറ്റാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മലയാള സിനിമയ്ക്ക് ഭൂഷണമല്ലാത്ത പല പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നും അതിന്റെ അടിവേര് അറുക്കാനുള്ള സമരമാണ് സിനിമയിലെ വനിതകള്‍ നടത്തുന്നതെന്നും പി രാജീവ് പറഞ്ഞു. ഷാജി എന്‍ കരുണിന്റെ നേതൃത്വത്തില്‍ സിനിമ സയം രൂപീകരിക്കാനുള്ള ആശയവിനിമയം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ജസ്റ്റിസ് ഹേമ തന്നെ സ്വകാര്യത മാനിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നത് […]

നിയമവിരുദ്ധ വായ്പകള്‍ അനുവദിക്കാന്‍ പി രാജീവ് സമ്മര്‍ദം ചെലുത്തി; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മന്ത്രിക്കെതിരെ ഇ ഡിയുടെ വെളിപ്പെടുത്തല്‍

കൊച്ചി്: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ മന്ത്രി പി രാജീവിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). നിയമവിരുദ്ധ വായ്പകള്‍ അനുവദിക്കാന്‍ രാജീവിന്റെ സമ്മര്‍ദമുണ്ടായെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇ.ഡി പറയുന്നു. കരുവന്നൂര്‍ ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍ കുമാറാണ് മൊഴി നല്‍കിയത്. സി പി എം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ രാജീവ് സമ്മര്‍ദം ചെലുത്തിയെന്നാണ് മൊഴി. സി പി എം നേതാക്കളായ എ സി മൊയ്തീന്‍, പാലൊളി മുഹമ്മദ് കുട്ടി എന്നിവര്‍ക്ക് എതിരെയും പരാമര്‍ശമുണ്ട്. […]

കുസാറ്റ് അപകടം, മന്ത്രിമാരായ പി രാജീവും ആര്‍ ബിന്ദുവും കൊച്ചിയിലേക്ക് തിരിച്ചു

തിരുവനന്തപുരം : കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിമാരായ ആര്‍. ബിന്ദുവും പി. രാജീവും കൊച്ചിയിലേക്ക് തിരിച്ചു . നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഇപ്പോള്‍ കോഴിക്കോടാണുള്ളത്. കുസാറ്റ് കാമ്പസ് സ്ഥിതി ചെയ്യുന്ന കളമശേരി മന്ത്രി പി. രാജീവിന്റെ മണ്ഡലം കൂടിയാണ്. തങ്ങളുടെ ഓഫീസുകള്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് മന്ത്രിമാര്‍ അറിയിച്ചു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചേര്‍ന്നതായി ആരോഗ്യ […]

അന്വേഷണത്തിനു ശേഷമേ കാര്യങ്ങള്‍ പറയാന്‍ സാധിക്കൂ; പി രാജീവ്

ന്യൂഡല്‍ഹി: കളമശേരിയില്‍ സ്ഫോടനമുണ്ടായസ്ഥലം സന്ദര്‍ശിക്കാന്‍ ഉടന്‍ നട്ടിലെത്തുമെന്നു മന്ത്രി പി രാജീവ്. പോലീസ് കമ്മീഷണറുമായി സംസാരിച്ചതായും അന്വേഷണത്തിനു ശേഷമേ മറ്റു കാര്യങ്ങള്‍ പറയാന്‍ കഴിയു എന്നും മന്ത്രി പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനായി പി.രാജീവ് ഉള്‍പ്പെടെ പ്രമുഖ നേതാക്കളെല്ലാം ഡല്‍ഹിയിലാണ്. ‘പരിക്കേറ്റവരെ കളമശേരി മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമല്ലെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരില്‍നിന്നു കിട്ടിയ വിവരം. എല്ലാ തരത്തിലുള്ള ചികിത്സാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചികിത്സ കൂടുതല്‍ ആവശ്യമുള്ളവരെ മറ്റു സ്ഥലങ്ങളിലേക്കു കൊണ്ടുപോവും. […]