October 16, 2025

പരാതി വാങ്ങി മേശപ്പുറത്തിട്ടു; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി ദളിത് യുവതി

തിരുവനന്തപുരം: പേരൂര്‍ക്കട പോലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തിയ ദളിത് യുവതിയെ അവഹേളിച്ചെന്ന് ആരോപണം. അഭിഭാഷകനൊപ്പം ഓഫീസില്‍ പോയ പനവൂര്‍ ഇരുമരം സ്വദേശിനി ബിന്ദുവിനാണ് (36) മോശം അനുഭവം ഉണ്ടായത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി പരാതി വായിച്ചുനോക്കിയില്ലെന്നും കോടതിയില്‍ പോകാന്‍ പറഞ്ഞതായും യുവതി ഒരു വെളിപ്പെടുത്തി. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ പോലീസ് തന്നെ 20 മണിക്കൂറോളം മാനസികമായി പീഡിപ്പിച്ചെന്നാണ് ബിന്ദുവിന്റെ പരാതി. പരാതി വാങ്ങി പി ശശി മേശപ്പുറത്തേക്കിട്ടു, വായിച്ച് […]

പി വി അന്‍വറിന് വീണ്ടും വക്കീല്‍ നോട്ടീസ് അയച്ച് പി ശശി

കണ്ണൂര്‍: പി വി അന്‍വറിന് വീണ്ടും പി ശശിയുടെ വക്കീല്‍ നോട്ടീസ്. വി ഡി സതീശനെതിരായ അഴിമതി ആരോപണം ഉന്നയിക്കാന്‍ ആവശ്യപ്പെട്ടത് ശശിയാണെന്ന പരാമര്‍ശത്തിലാണ് പി ശശി അന്‍വറിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പി വി അന്‍വറിന്റെ ആരോപണം അടിസ്ഥാനരഹിതമെന്നും അത് പിന്‍വലിക്കണമെന്നും പി ശശിയുടെ വക്കീല്‍ നോട്ടീസ് പറയുന്നു. അന്‍വറിന് ശശി അയക്കുന്ന നാലാമത്തെ വക്കീല്‍ നോട്ടീസാണിത്. പി ശശിയുടെ പരാതിയില്‍ അന്‍വറിനെതിരെ നിലവില്‍ മൂന്ന് കേസുകള്‍ കണ്ണൂരിലെ കോടതികളിലുണ്ട്. Also Read; നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിന് ഇടതുപക്ഷം […]

നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിന് ഇടതുപക്ഷം തയ്യാറെന്ന് എം വി ഗോവിന്ദന്‍

മലപ്പുറം: നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിന് ഇടതുപക്ഷം തയ്യാറെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മണ്ഡലത്തില്‍ സ്വതന്ത്രന്‍ വരുമോയെന്നൊക്കെ അപ്പോള്‍ നോക്കാമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പി ശശിയെ ശത്രുവായി പ്രഖ്യാപിച്ചത് കൊണ്ടാണ് പിവി അന്‍വര്‍ അദ്ദേഹത്തിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നത്. അന്‍വര്‍ യുഡിഎഫില്‍ മാപ്പപേക്ഷ എഴുതി തയ്യാറായി നില്‍ക്കുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. എന്‍ എം വിജയന്റെ മരണത്തില്‍ കടത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് […]

‘അഴിമതി ആരോപണം പി ശശി പറഞ്ഞിട്ട്’; വി ഡി സതീശനോട് ക്ഷമ ചോദിച്ച് പി വി അന്‍വര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി ഡ്രാഫ്റ്റ് ചെയ്തതാണ് വി.ഡി സതീശനെതിരെ ഉന്നയിച്ച 150 കോടി രൂപയുടെ കോഴ ആരോപണമെന്ന് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. പാര്‍ട്ടി തന്നെ ഏല്‍പിച്ച ജോലി മാത്രമാണ് താന്‍ ചെയ്തതെന്നും സ്പീക്കറുടെ കൂടെ അറിവോടെ ചെയ്ത പ്രവര്‍ത്തിയുടെ പാപഭാരം താനിപ്പോഴും ചുമക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു. Also Read; നിലമ്പൂരില്‍ മത്സരിക്കാനില്ലെന്ന് പി വി അന്‍വര്‍, വി എസ് ജോയിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നിര്‍ദേശം ‘പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ 150 കോടിയുടെ കോഴ […]

പി ശശിക്കെതിരായ അപകീര്‍ത്തി പരാമര്‍ശം; അന്‍വര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന കേസില്‍ പി വി അന്‍വര്‍ എംഎല്‍എ നേരിട്ട് ഹാജരാകണമെന്ന് കോടതി. ഡിസംബര്‍ മൂന്നിന് അന്‍വര്‍ നേരിട്ട് ഹാജരാകണമെന്നാണ് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. അഡ്വ. വിശ്വന്‍ മുഖേന പി ശശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദശം. വാര്‍ത്താ സമ്മേളനങ്ങളിലും പ്രസംഗത്തിലുമായി അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതിയിലുള്ളത്. തലശ്ശേരി കോടതിയിലും ഇതേ ആവശ്യം ഉന്നയിച്ച് പി ശശി ഹര്‍ജി നല്‍കിയിട്ടുണ്ട്. Also Read; ശബരിമലയില്‍ ഭക്തജന തിരക്ക് തുടരുന്നു

പി വി അന്‍വറിനെതിരെ ക്രിമിനല്‍ അപകീര്‍ത്തി കേസ് നല്‍കി പി ശശി

കണ്ണൂര്‍: പി വി അനവര്‍ എംഎല്‍എയ്‌ക്കെതിരെ പി ശശി. അന്‍വറിനെതിരെ അപകീര്‍ത്തി കേസ് നല്‍കി. തനിക്കെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ചൂണ്ടികാട്ടി ശശി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു എന്നാല്‍ അന്‍വര്‍ ഇതിന് മറുപടി നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് അന്‍വറിനെതിരെ ശശിയുടെ നടപടി. തലശ്ശേരി, കണ്ണൂര്‍ കോടതികളിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. Also Read ; വാഹന പരിശോധന ; ലൈസന്‍സും ആര്‍ സിയും ഡിജിറ്റല്‍ കാണിച്ചാല്‍ മതി, അസല്‍ രേഖകള്‍ പിടിച്ചെടുക്കരുത് നേരത്തെ തന്നെ […]

ക്ലിഫ് ഹൗസില്‍ നിര്‍ണായക യോഗം ; അജിത് കുമാറിനെതിരെ നടപടി ഇന്നുണ്ടായേക്കും

തിരുവനന്തപുരം: എം ആര്‍ അജിത് കുമാറിനെതിരെ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് നടത്തിയ അന്വേഷണത്തിന്റെറിപ്പോര്‍ട്ട് കൈമാറിയതിന് പിന്നാലെ ക്ലിഫ് ഹൗസില്‍ നിര്‍ണായക യോഗം.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി, പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ്, അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍ എന്നിവരുള്‍പ്പെടയുള്ളവര്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തി. Also Read ; എല്ലാവരും ചേര്‍ന്ന് സംഘിപ്പട്ടം തന്നു, താന്‍ ഒരിക്കലും വര്‍ഗീയവാദിയല്ലെന്ന് ജിതിന്‍, ‘സംഘി അളിയാ’എന്ന് വിളിക്കരുതെന്ന് മനാഫ് ഒരു മാസത്തെ അന്വേഷണത്തിനുശേഷം എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിന്റെ വീഴ്ചകളില്‍ […]

‘കമ്മീഷന്‍ വാങ്ങി കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നു’ ; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് പി വി അന്‍വര്‍

തിരുവനന്തപുരം: പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പാര്‍ട്ടി സെക്രട്ടറിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് പി വി അന്‍വര്‍ എംഎല്‍എ. സ്വര്‍ണ്ണക്കടത്തിന്റെ പങ്ക് പറ്റുന്നുവെന്നും കേസുകളില്‍ ഒത്ത് തീര്‍പ്പുണ്ടാക്കി ലക്ഷങ്ങള്‍ കൈപ്പറ്റുന്നു എന്നതടക്കം ഗുരുതര ആക്ഷേപങ്ങളാണ് ശശിക്കെതിരെ പരാതിയില്‍ അന്‍വര്‍ എംഎല്‍എ ഉന്നയിക്കുന്നത്. ഫേസ് ബുക്കിലൂടെയാണ് അന്‍വര്‍ എംഎല്‍എ പരാതിയുടെ പകര്‍പ്പ് പുറത്തുവിട്ടിരിക്കുന്നത്. സ്വര്‍ണ്ണക്കടത്തിന്റെ പങ്ക് ശശി പറ്റുന്നു, കച്ചവടക്കാര്‍ക്കിടയിലെ സാമ്പത്തിക തര്‍ക്കത്തില്‍ ഇടപെട്ട് ശശി ലക്ഷങ്ങള്‍ കൈപ്പറ്റി, കമ്മീഷന്‍ വാങ്ങി കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നു, രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ […]

മുഖ്യമന്ത്രിക്ക് തലക്ക് വെളിവില്ലേയെന്ന് പി വി അന്‍വര്‍ ; ‘തനിക്ക് സ്വാര്‍ത്ഥ താല്പര്യങ്ങളില്ല, ജനങ്ങള്‍ കൂടെ ഉണ്ട്’

മലപ്പുറം: സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് താനുന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തലക്ക് വെളിവില്ലാത്തതാണെന്ന് പിവി അന്‍വര്‍ എംഎല്‍എ. വല്ലാത്ത പ്രതിസന്ധിയുണ്ടാക്കുന്ന ബാപ്പയെ മകന്‍ കുത്തിക്കൊല്ലുന്നതും പിന്നീട് ആത്മഹത്യ ചെയ്യുന്നതോ നാടുവിടുന്നതോ കണ്ടിട്ടില്ലേ? സ്വര്‍ണ കള്ളക്കടത്തില്‍ പി.ശശിക്ക് പങ്കുണ്ട്.ഒരു എസ്.പി മാത്രം വിചാരിച്ചാല്‍ ഇതൊന്നും നടത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. Also Read ; എസ്എടി ആശുപത്രിയിലെ വൈദ്യുതി പ്രശ്‌നങ്ങള്‍ പരിഹരിച്ചു ; ട്രാന്‍സ്‌ഫോര്‍മറിലെ വാക്വം സര്‍ക്യൂട്ട് ബ്രേക്കര്‍ മാറ്റിസ്ഥാപിച്ചു കേസും കൂട്ടവുമായി തന്നെ നേരിടാനാണ് ശ്രമമെങ്കില്‍ വരട്ടെ, കാണാം എന്ന് അന്‍വര്‍ […]

‘നീതിയില്ലെങ്കില്‍ നീ തീയാവുക’, അന്‍വര്‍ പിറകോട്ടില്ല ; ഇന്ന് വൈകീട്ട് 4.30ന് മാധ്യമങ്ങളെ കാണും

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും എഡിജിപി എം ആര്‍ അജിത് കുമാറിനുമെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന മുന്നറിയിപ്പുമായി വീണ്ടും പി വി അന്‍വര്‍ എംഎല്‍എ രംഗത്ത്. വ്യാഴായ്ച വൈകീട്ട് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചുകൊണ്ട് ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് അന്‍വര്‍ നിലപാട് വീണ്ടും കടുപ്പിച്ചിരിക്കുന്നത്. Also Read ; വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍ ; പോക്‌സോ കേസില്‍ ഗ്രേഡ് എസ്.ഐ അറസ്റ്റില്‍ ‘വിശ്വാസങ്ങള്‍ക്കും വിധേയത്വത്തിനും താല്‍ക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്.’നീതിയില്ലെങ്കില്‍ നീ […]

  • 1
  • 2