December 26, 2025

ധാര്‍മ്മികമായി രാജിവെക്കണോ എന്നത് മുകേഷിന് തീരുമാനിക്കാം, നിയമപരമായി രാജിവെക്കേണ്ടതില്ല: വനിതാ കമ്മീഷന്‍ അധ്യക്ഷ

കൊച്ചി: ധാര്‍മികമായി രാജിവെക്കണോ എന്നത് മുകേഷിന് തീരുമാനിക്കാമെന്നും നിയമപരമായി രാജി വെയ്ക്കേണ്ടതില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. മുകേഷിനെതിരായ പീഡനപരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം കടുപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ പ്രതികരണവുമായി പി സതീദേവി രംഗത്തെത്തിയത്. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിച്ചാലേ ജനപ്രതിനിധി രാജിവെക്കേണ്ടതുള്ളൂ എന്നും പി സതീദേവി കൂട്ടിച്ചേര്‍ത്തു. Also Read; കണ്ണൂരിലും പി പി ദിവ്യയെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസമാണ് മുകേഷ് എംഎല്‍എയ്‌ക്കെതിരായ […]

ലിവിങ് ടുഗെതര്‍ ബന്ധത്തിലുണ്ടാകുന്ന കുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി തര്‍ക്കങ്ങള്‍ കൂടുന്നു : വനിതാ കമ്മീഷന്‍

കൊച്ചി: സംസ്ഥാനത്ത് ലിവിങ് ടുഗെതര്‍ ബന്ധം വര്‍ധിക്കുന്നുവെന്നും ഈ ബന്ധത്തിലൂടെ ജനിക്കുന്ന കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും കൂടുന്നുവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതിദേവി. എറണാകുളം ഗസ്റ്റ് ഹൗസ് ഹാളില്‍ ചേര്‍ന്ന കമ്മീഷന്‍ ജില്ലാ മെഗാ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍. സംസ്ഥാനത്ത് വിവാഹേതര ബന്ധങ്ങള്‍ വര്‍ധിക്കുന്നത് കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്ന പ്രവണത കൂട്ടുന്നു. ഇത് കുട്ടികളുടെ ഭാവിയേയും ബാധിക്കുന്നുണ്ടെന്നും സതിദേവി പറഞ്ഞു. ഇത്തരം ബന്ധങ്ങളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ വീഴ്ചകള്‍ സംഭവിക്കുന്നതായും വനിതാ […]

ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ മൊഴിനല്‍കിയവര്‍ പോലീസില്‍ പരാതിപ്പെടാന്‍ തയ്യാറാകണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി

ജസ്റ്റിസ് ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ മൊഴിനല്‍കിയവര്‍ പോലീസില്‍ പരാതിപ്പെടാന്‍ തയ്യാറാകണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാനാകില്ല. മൊഴികള്‍ ആര്‍ക്കെതിരെ എന്ന് വ്യക്തമായി പറയുന്നില്ല. അതിനാല്‍ മൊഴികളില്‍ ഉറച്ച് നില്‍ക്കണമെന്നും തെറ്റായ പ്രവര്‍ത്തികള്‍ ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പരിശ്രമിക്കണമെന്നും പി സതീദേവി പറഞ്ഞു. അതേസമയം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഗുരുതര വെളിപ്പെടുത്തലുകളില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ […]