നെന്മാറ ഇരട്ടക്കൊല ; പ്രതിയെ പാലക്കാട് നഗരത്തില്‍ കണ്ടതായി സൂചന, തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

പാലക്കാട് : നെന്മാറയില്‍ അമ്മയെയും മകനേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയും അയല്‍വാസിയുമായ ചെന്താമരയെ പാലക്കാട് ടൗണില്‍ കണ്ടതായി സൂചന. ഇയാളെ കോട്ടമൈതാനത്ത് കണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് നഗരത്തില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിനിടെ നെന്‍മാറ ബസ് സ്റ്റാന്‍ഡില്‍ രാവിലെ പ്രതിയെ കണ്ടതായും സൂചന ലഭിച്ചു. പ്രതി ഒളിവില്‍ പോകുമ്പോള്‍ ഭക്ഷണ സാധനങ്ങള്‍ കയ്യില്‍ കരുതിയതായി സൂചന. Also Read ; സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം […]

നെന്മാറ ഇരട്ടക്കൊല ; ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്, സുധാകരന്റെ ശരീരത്തില്‍ 8 വെട്ടുകള്‍, അമ്മ ലക്ഷ്മിയെ 12 തവണ വെട്ടി, പ്രതി കാണാമറയത്ത്

പാലക്കാട്: നെന്മാറ പോത്തുണ്ടിയിലെ ഇരട്ടക്കൊലപാതകത്തിലെ ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്. കൊല്ലപ്പെട്ട സുധാകരന്റെ ശരീരത്തില്‍ 8 വെട്ടുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. കയ്യിലും കാലിലും കഴുത്തിലും തലയിലും വെട്ടേറ്റിട്ടുണ്ട്. വലത് കൈ അറ്റു നീങ്ങിയ നിലയിലുമായിരുന്നു.കഴുത്തിന്റെ പിറകിലെ വെട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആദ്യത്തെ വെട്ടേറ്റിരിക്കുന്നത് കാലിന്റെ മുട്ടിനാണ്. വെട്ടേറ്റ തല്‍ക്ഷണം തന്നെ സുധാകരന്‍ മരണപ്പെട്ടിരുന്നു. സുധാകരന്റെ അമ്മ ലക്ഷ്മിയുടെ ശരീരത്തില്‍ 12 വെട്ടുകളാണുള്ളത്. മകനെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ പോയപ്പോഴായിരുന്നു ലക്ഷ്മിക്ക് വെട്ടേറ്റത്. ലക്ഷ്മിയുടെ ശരീരത്തിലുള്ളത് അതിക്രൂരമായ ആക്രമണത്തിന്റെ മുറിവുകളാണ്. […]

പാലക്കാട് ബ്രൂവറിക്കായി മലമ്പുഴ ഡാമില്‍ നിന്ന് വെള്ളം ; സര്‍ക്കാരിന്റെ നീക്കം ഹൈക്കോടതി ഉത്തരവ് ലംഘിച്ച്

പാലക്കാട്: പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറിക്കായി മലമ്പുള ഡാമില്‍ നിന്ന് വെള്ളമെത്തിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ഹൈക്കോടതി ഉത്തരവിനെ ലംഘിച്ച്. 2018 ലെ ഹൈക്കോടതി ഉത്തരവിനെ ലംഘിച്ചാണ് സര്‍ക്കാരിന്റെ നീക്കം.സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ കടുത്ത പ്രതിഷേധത്തിലാണ് കര്‍ഷകര്‍. Also Read ; ഗോപന്‍സ്വാമിയുടെ സമാധി; ഹൃദയവാള്‍വില്‍ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മലമ്പുഴ ഡാമിലെ വെള്ളം കൃഷിയാവശ്യങ്ങള്‍ കഴിഞ്ഞ് മാത്രമേ വ്യവസായങ്ങള്‍ക്ക് ഉപയോഗിക്കാവൂവെന്നാണ് 2018 ലെ ഹൈക്കോടതി ഉത്തരവ്. 2018 ല്‍ മലമ്പുഴയില്‍ നിന്ന് പ്രതിദിനം പത്ത് ദശലക്ഷം ലിറ്റര്‍ വെള്ളം […]

കേന്ദ്ര സര്‍ക്കാരിന്റെ ‘ഭാരത്’അരിയുടെ രണ്ടാംഘട്ട വിതരണം കേരളത്തില്‍ ആരംഭിച്ചു

പാലക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരിയുടെ വിതരണം കേരളത്തില്‍ വീണ്ടുമാരംഭിച്ചു. കേരളത്തിലെ ഭാരത് അരിയുടെ രണ്ടാംഘട്ട വിതരണം പാലക്കാടാണ് ആരംഭിച്ചിരിക്കുന്നത്. പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിലാണ് എന്‍സിസിഎഫിന്റെ നേതൃത്വത്തില്‍ അരി വിതരണം നടക്കുന്നത്. 10 കിലോ അരിയ്ക്ക് 340 രൂപ നിരക്കിലാണ് വിതരണം ചെയ്യുന്നത്. Also Read ; കലൂര്‍ സ്റ്റേഡിയം അപകടം ; ദിവ്യ ഉണ്ണിയുടെയും സിജോയ് വര്‍ഗീസിന്റെയും മൊഴിയെടുക്കും നേരത്തെ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്താണ് കേന്ദ്രം ഭാരത് അരി വിതരണം ചെയ്തിരുന്നത്. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. […]

സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തി ; നാല് വിഎച്ച്പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പാലക്കാട്: സ്‌കൂളിലെ ക്രിസ്മസ് ആഘോഷത്തിനിടെ അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നാല് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സ്‌കൂളിലെ ക്രിസ്മസ് പരിപാടി നടത്തിയതിനാണ് ഇവര്‍ അധ്യാപകരെ ഭീഷണിപ്പെടുത്തിയത്. പാലക്കാട് നല്ലേപ്പുള്ളി ഗവ. യുപി സ്‌കൂളില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ അനില്‍കുമാര്‍, ജില്ലാ സംയോജക് വി സുശാസനന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ വേലായുധന്‍ എന്നിവരെയാണ് ചിറ്റൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. Also Read ; അവാര്‍ഡുകള്‍ നേടിയതുകൊണ്ട് കാര്യമില്ല; ജനപിന്തുണയാണ് വേണ്ടത്; തിരുവനന്തപുരം […]

ഉപതെരഞ്ഞെടുപ്പ് ഫലം നാളെ ; ശുഭപ്രതീക്ഷയില്‍ മുന്നണികള്‍

തിരുവനന്തപുരം : വാശിയേറിയ പോരാട്ടങ്ങള്‍ക്കും രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കും ഒടുവില്‍ ഏവരും ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട് ലോക്‌സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലത്തിലും അവസാനവട്ട കണക്കുകൂട്ടലിലാണ് മുന്നണികള്‍. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. 10 മണിയോടെ മണ്ഡലത്തില്‍ ആര് എന്നതില്‍ വ്യക്തതയുണ്ടാകും. Also Read ; മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്ക് ആശ്വാസം ; പീഡന പരാതി പിന്‍വലിക്കുന്നുവെന്ന് നടി സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഭരണവിരുദ്ധ വികാരം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. അതുകൊണ്ട് തന്നെ […]

പാലക്കാടിനെ വഞ്ചിച്ച ഷാഫിക്കെതിരായ ജനവിധിയാകും ഇന്നത്തേതെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ പാലക്കാടിന്റെ വികസനത്തിനുള്ള വോട്ടാണ് ജനങ്ങള്‍ ഇപ്രാവശ്യം രേഖപ്പെടുത്തുക എന്ന് പറഞ്ഞു. ചരിത്രപരമായ വിധിയെഴുത്ത് ഇത്തവണ ഉണ്ടാകുമെന്നും പാലക്കാടിനെ വഞ്ചിച്ചുപോയ ഷാഫി പറമ്പിലിനെതിരായ ജനവിധി കൂടിയാകും ഇന്നത്തേത് എന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു. വയനാട്ടില്‍ പോളിങ് കുറഞ്ഞതിന് കാരണവും രാഹുല്‍ വയനാടിനെ വഞ്ചിച്ചതാണ്. അതുപോലെ തന്നെയാണ് പാലക്കാടിന്റെയും അവസ്ഥയെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. കഴിഞ്ഞ തവണ മെട്രോമാന്‍ ഇ ശ്രീധരന്‍ പരാജയപ്പെട്ട ചരിത്രവും പാലക്കാടുകാര്‍ തിരുത്തുമെന്നും കൃഷ്ണകുമാര്‍ […]

ഇരട്ട വോട്ടുള്ളവരുടെ വോട്ട് നിലനിര്‍ത്തുമെന്ന് കളക്ടര്‍ ; കോടതിയിലേക്ക് പോകുമെന്ന് സിപിഎം, ആദ്യം പരാതി നല്‍കിയത് യുഡിഎഫെന്ന് രാഹുല്‍

പാലക്കാട്: പാലക്കാട്ടെ ഇരട്ട വോട്ട് വിവാദം ശക്തമാകുന്നു. ഇരട്ട വോട്ടുള്ളവരുടെ പാലക്കാട് മണ്ഡലത്തിലെ വോട്ട് നിലനിര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഇരട്ടവോട്ടുള്ളവര്‍ വോട്ട് ചെയ്യാനെത്തുമ്പോള്‍ അവരുടെ ഫോട്ടോ പകര്‍ത്തുമെന്നും ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്പില്‍ അപ് ലോഡ് ചെയ്യുമെന്നും ജില്ലാ കളക്ടര്‍ ഡോ.എസ് ചിത്ര പറഞ്ഞു. കൂടാതെ ഇവരില്‍ നിന്നും സത്യവാങ്മൂലം എഴുതിവാങ്ങുമെന്നും ഇവര്‍ മറ്റേതെങ്കിലും ബൂത്തില്‍ വീണ്ടും വോട്ട് ചെയ്യാന്‍ പോയാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. അതേസമയം പാലക്കാടിനു പുറമേ മറ്റേതെങ്കിലും നിയോജക […]

സരിന്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ഇ പി, നാളെ സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇ പിയുടെ ആത്മകഥ വിവാദം ചര്‍ച്ചയാകും

കണ്ണൂര്‍: പാലക്കാട് പി സരിന്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ആര്‍ക്കും സിപിഐഎമ്മിനെ തോല്‍പ്പിക്കാനാകില്ലെന്നും ഇ പി ജയരാജന്‍. സരിന് വേണ്ടി പാലക്കാട്ടേക്ക് പ്രചാരണത്തിന് പോകുംവഴിയാണ് ഇ പിയുടെ പ്രതികരണം. വന്ദേഭാരത്തിലാണ് ജയരാജന്റെ യാത്ര. ഷൊര്‍ണൂരില്‍ ഇറങ്ങിയ ശേഷം കാര്‍ മാര്‍ഗമാകും ഇ പി പാലക്കാട്ടേക്ക് പോകുക. അവിടെവെച്ച് മാധ്യമങ്ങളെ കാണും. ശേഷം നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി, വൈകുന്നേരം സരിനായി പാര്‍ട്ടി പൊതുയോഗത്തില്‍ പങ്കെടുക്കും. പാലക്കാട് ഇ പിയുടെ വിവാദ ആത്മകഥ രാഷ്ട്രീയ ചര്‍ച്ചയാക്കാനാണ് യുഡിഎഫും ബിജെപിയും തയ്യാറെടുക്കുന്നത്. […]

പാലക്കാട് സിപിഐഎമ്മിനുള്ളില്‍ പൊട്ടിത്തെറി; ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ വിമര്‍ശനം

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് സിപിഐഎമ്മിനുള്ളില്‍ വീണ്ടും വിഭാഗീയത രൂക്ഷം. സിപിഐഎം ഔദ്യോഗിക നേതൃത്വത്തിനെതിരെ കൊഴിഞ്ഞാമ്പാറയില്‍ വിമതവിഭാഗം പ്രത്യേക പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. Also Read; വണ്ടാനം മെഡിക്കല്‍ കോളേജില്‍ റാബിസ് വാക്‌സിനെടുത്തതിന് പിന്നാലെ ചലനശേഷി നഷ്ടപ്പെട്ടതായി പരാതി കഴിഞ്ഞ ദിവസം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ അബ്ദുള്‍ ഷുക്കൂറിന്റെ പിണക്കം പരിഹരിച്ച് ചൂടാറും മുമ്പേയാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി വീണ്ടുമൊരു പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും വന്ന ഒരു വ്യക്തിയെ ലോക്കല്‍ സെക്രട്ടറി ആക്കിയതാണ് വിഭാഗീയകയ്ക്ക് കാരണം. കൊഴിഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റും […]