കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിച്ചു പോകും; ഷാനിബ് പിന്‍മാറണമെന്ന് പി സരിന്‍; പിന്‍മാറില്ലെന്ന് മറുപടി

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരത്തിനൊരുങ്ങുന്ന കോണ്‍ഗ്രസ് വിമതന്‍ എ കെ ഷാനിബ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്ന് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്തി പി സരിന്‍. പിന്മാറുന്നത് എന്തിനുവേണ്ടിയെന്ന് ജനങ്ങളോട് പറയണം. ഷാനിബ് എല്‍ഡിഎഫിന് പിന്തുണ നല്‍കണം. ഒറ്റപ്പെട്ട ശബ്ദമാകരുതെന്നും പി സരിന്‍ ആവശ്യപ്പെട്ടു. Also Read; പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; രാഹുലിനെതിരെ കേസില്ല, എഫ്‌ഐആര്‍ റദ്ദാക്കി ഹൈക്കോടതി ഏത് കോണ്‍ഗ്രസുകാരനാണ് കൂടുതല്‍ വോട്ട് എന്ന് ഉറ്റുനോക്കുന്ന സാഹചര്യമാണുള്ളത്. കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിച്ചുപോകരുത്’, പി സരിന്‍ പറഞ്ഞു. ഷാനിബുമായി ഇതേകുറിച്ച് നേരിട്ട് സംസാരിച്ചിട്ടില്ലെന്നും […]

തെരഞ്ഞെടുപ്പിന് വോട്ട് പിടിക്കാന്‍ ശശിയില്ല ; പി കെ ശശിക്ക് വിദേശയാത്രക്ക് അനുമതി

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാന്‍ പികെ ശശിയില്ല. പികെ ശശിക്ക് സര്‍ക്കാര്‍ അന്താരാഷ്ട്ര വാണിജ്യമേളയില്‍ പങ്കെടുക്കാന്‍ വിദേശത്തേക്ക് പോകാനുള്ള അനുമതി നല്‍കി. ബ്രിട്ടന്‍,ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. നവംബര്‍ മൂന്ന് മുതല്‍ 16 വരെയാണ് പികെ ശശിയുടെ വിദേശയാത്ര. തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ശശി കേരളത്തിലേക്ക് മടങ്ങിയെത്തുകയുള്ളൂ. ഗുരുതര ആരോപണങ്ങളുടെ പേരില്‍ സിപിഎമ്മില്‍ അച്ചടക്ക നടപടി നേരിട്ടയാളാണ് ശശി. അതേസമയം പി കെ ശശി ജില്ലയില്‍ നിന്ന് മുങ്ങുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. Also […]

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13 ന്

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുടെയും തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലുമാണ് നവംബര്‍ 13 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. Also Read; പാലക്കാട് സീറ്റ് ഉറപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസും;കോണ്‍ഗ്രസില്‍ ധാരണ മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നവംബര്‍ 20 നാണ് നടക്കുക. ഒറ്റഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ്. ജാര്‍ഖണ്ഡില്‍ നവംബര്‍ 13 ന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടത്തും. നവംബര്‍ 23 ന് വോട്ടെണ്ണലും നടക്കുമെന്ന് […]

പാലക്കാട് സീറ്റ് ഉറപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസും;കോണ്‍ഗ്രസില്‍ ധാരണ

തിരുവനന്തപുരം: തിരക്കിട്ട ചര്‍ച്ചകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ഗ്രൂപ്പ് പോരുകള്‍ക്കും ഒടുവില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കൂടിയാലോചനകള്‍ പൂര്‍ത്തീകരിച്ച് കോണ്‍ഗ്രസ്. Also Read ; സന്ധ്യക്കും മക്കള്‍ക്കും ആശ്വാസഹസ്തം ; ലുലു ഗ്രൂപ്പ് കൈമാറിയ ചെക്ക് സന്ധ്യ ഇന്ന് മണപ്പുറം ഫിനാന്‍സിന് കൈമാറും പാലക്കാട് മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവും. ചേലക്കരയില്‍ മുന്‍ എംപി രമ്യ ഹരിദാസിനെ മത്സരിപ്പിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള […]

രാഹുല്‍ മാങ്കൂട്ടത്തില്‍ അണ്‍ഫിറ്റ്, കെ മുരളീധരനെ മത്സരിപ്പിക്കണം; പാലക്കാട്ടെ കോണ്‍ഗ്രസില്‍ അതൃപ്തി

പാലക്കാട്: വരാനിരിക്കുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തില്‍ കടുത്ത എതിര്‍പ്പുമായി പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കള്‍. രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ സംസ്ഥാന നേതൃത്വത്തെ നേതാക്കള്‍ പ്രതിഷേധം അറിയിച്ചു. പാലക്കാട് സിപിഎം വോട്ടുകള്‍ ലഭിക്കുന്നയാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും നിരന്തരം സിപിഎമ്മിനെ അധിക്ഷേപിക്കുന്ന രാഹുല്‍ മത്സരിച്ചാല്‍ തിരിച്ചടിയാകുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പാലക്കാട്ടെ മണ്ണില്‍ രാഹുല്‍ അണ്‍ഫിറ്റാണെന്നും കെ. മുരളീധരനെ മത്സരിപ്പിക്കണമെന്നുമാണ് ആവശ്യം. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..  

വിഷ്ണുജിത്തിനെ കാണാതായ സംഭവം ; കേസ്  പ്രത്യേക അന്വേഷണ സംഘത്തിന്

മലപ്പുറം: മലപ്പുറം പള്ളിപ്പുറത്ത് യുവാവിനെ കാണാതായ സംഭവത്തില്‍ മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം കേസന്വേഷിക്കും. സെപ്റ്റംബര്‍ നാലിനാണ് പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെ കാണാതായത്. അന്ന് തന്നെ രാത്രി 8.10 ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ ഓഫായെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഇയാള്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. Also Read ; എം മുകേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം ; അപ്പീല്‍ നല്‍കേണ്ടെന്ന് സര്‍ക്കാര്‍ കാണാതായ ദിവസം വൈകീട്ട് 7.45 നാണ് വിഷ്ണുജിത്ത് […]

എഐവൈഎഫ് പാലക്കാട് ജില്ല ജോയിന്റ് സെക്രട്ടറി ഷാഹിന വീടിനുള്ളില്‍ മരിച്ച നിലയില്‍

പാലക്കാട് : എഐവൈഎഫ് പാലക്കാട് ജില്ല ജോയിന്റ് സെക്രട്ടറിയെ വീടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് സ്വദേശി ഷാഹിന(25) യെ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. Also Read ;രഞ്ജിത്ത് ഇസ്രായേലിന്റെ മുഖത്തടിച്ചു, ലൊക്കേഷന്‍ കണ്ടെത്തിയപ്പോള്‍ മലയാളികളെ പുറത്താക്കാന്‍ നോക്കുന്നു : മനാഫ് (ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, […]

കുടുംബ യാത്രയെന്ന വ്യാജേന കാറില്‍ കുഴല്‍പ്പണം കടത്ത്, വാഹനം പിന്തുടര്‍ന്ന് 20 ലക്ഷം പിടിച്ചെടുത്ത് പോലീസ്

പാലക്കാട്: കുടുംബ യാത്രയെന്ന വ്യാജേന കാറില്‍ കുഴല്‍പ്പണം കടത്ത്. രേഖകളില്ലാത്ത 20.04 ലക്ഷം രൂപയുമായി മലപ്പുറം താനൂര്‍ പനക്കാട്ടൂര്‍ സ്വദേശി എസ് മുഹമ്മദ് ഹാഷിമിനെ (31) പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം പിടിച്ചെടുത്തത്. Also Read ; കോഴിക്കോട് ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി ബുധനാഴ്ച രാത്രി എട്ട് മണിയോടെ മേനോന്‍പാറയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയില്‍ പൊലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനം പിന്തുടരുകയായിരുന്നു. ശേഷം വിവരം […]

സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 20 കുട്ടികള്‍ക്ക് പരിക്ക്

പാലക്കാട്: ആലത്തൂര്‍ കാട്ടുശ്ശേരിയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. സ്‌കൂളില്‍ നിന്ന് കുട്ടികളെ തിരികെ വീട്ടിലെത്തിക്കുന്നതിനിടെ എ.എസ്.എം.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ചേരാമംഗലം- മലമ്പുഴ കനാലിലേക്കാണ് ബസ് മറിഞ്ഞത്. Also Read ; വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പുകള്‍ക്ക് കനത്ത വെല്ലുവിളിയായി അംബാനിയുടെ ജിയോ സേഫ് ആപ്പ് രംഗത്ത് ബസിലുണ്ടായിരുന്നത് ഇരുപത് കുട്ടികളാണ്. അപകടത്തില്‍ നിസാര പരിക്ക് പറ്റിയ കുട്ടികളെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. […]

മകളുമായി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ അമ്മയെ പാമ്പ് കടിച്ചു

പാലക്കാട്: മകളുമായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ യുവതിയെ പാമ്പ് കടിച്ചു. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ വെച്ച് ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി 36 വയസ്സുള്ള ഗായത്രിയെയാണ് പാമ്പ് കടിച്ചത്. മകളുടെ ചികിത്സയ്ക്കായാണ് യുവതി ആശുപത്രിയിലെത്തിയിരുന്നത്.യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിക്കെതിരെ യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം