പരശുറാം ഒന്നരമണിക്കൂര്‍ വൈകും; തീവണ്ടിസമയത്തില്‍ മാറ്റം

പാലക്കാട്: പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതുകൊണ്ട്, ചില തീവണ്ടികളുടെ യാത്രാസമയത്തില്‍ മാറ്റംവരുത്തി റെയില്‍വേ. Also Read ; തിരുവനന്തപുരത്ത് ഇന്ന് കെപിസിസി നേതൃയോഗം മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് (16649) 11നും 22നും രാവിലെ 5.05-ന് പുറപ്പെടേണ്ടത് ഒന്നരമണിക്കൂര്‍ വൈകി 6.35-ന് മാത്രമേ പുറപ്പെടുകയുള്ളൂവെന്ന് പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു. മംഗളൂരു-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ് (22638) 10നും 21നും രാത്രി 11.45-ന് മംഗളൂരുവില്‍നിന്ന് പുറപ്പെടുന്നതിന് പകരം ഉള്ളാല്‍സ്റ്റേഷനില്‍ നിന്ന് 12.15-ന് പുറപ്പെടും. മംഗളൂരു-കോഴിക്കോട് എക്‌സ്പ്രസ് (16610) 11നും 22നും രാവിലെ […]

 വാങ്ങിയ മുന്തിരി കഴിച്ച് ദേഹാസ്വാസ്ഥ്യം; നാല് വയസുകാരി ഉള്‍പ്പെടെ മൂന്ന് പേര്‍ ആശുപത്രിയില്‍

പാലക്കാട്: മണ്ണാര്‍ക്കാട് എടത്തനാട്ടുകരയില്‍ കടയില്‍ നിന്ന് വാങ്ങിയ മുന്തിരി കഴിച്ച് നാല് വയസുകാരി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം. എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന (49), സക്കീനയുടെ മകന്റെ ഭാര്യ ഷറിന്‍ (23), ഇവരുടെ മകള്‍ ഹൈറ മറിയം (നാല്) എന്നിവര്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. Also Read ; കള്ളനാക്കി മോഷണക്കുറ്റം ആരോപിച്ച് പൊലീസ് പിടികൂടി, വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി മോചിപ്പിച്ചു; ഡ്രൈവര്‍ ജീവനൊടുക്കി ഇവരെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലനല്ലൂരിലെ കടയില്‍ നിന്ന് വാങ്ങിയ മുന്തിരി […]

കേരളത്തിലേക്ക് വരുന്നു ആദ്യ ഡബിള്‍ ഡക്കര്‍ ട്രെയിന്‍; കോയമ്പത്തൂര്‍ – പാലക്കാട് റൂട്ടില്‍ പരീക്ഷണയോട്ടം

പാലക്കാട്: കേരളത്തിലേക്ക് ആദ്യമായി ഡബിള്‍ ഡക്കര്‍ ട്രെയിന്‍ എത്തുന്നു. കോയമ്പത്തൂര്‍ – കെഎസ്ആര്‍ ബെംഗളൂരു ഉദയ് എക്‌സപ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ ഭാഗമായ പരീക്ഷണയോട്ടം ഇന്ന് നടക്കും. ഉദയ് എക്‌സ്പ്രസ് സീരീസിലെ ആദ്യ ഡബിള്‍ ഡക്കര്‍ എസി ചെയര്‍കാര്‍ ആണ് കോയമ്പത്തൂര്‍ – കെഎസ്ആര്‍ ബെംഗളൂരു ഉദയ് എക്‌സപ്രസ്. Also Read ; 2023 ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം; ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവക്ക്, 4ാം റാങ്ക് മലയാളിക്ക് കോയമ്പത്തൂരില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പൊള്ളാച്ചി വഴിയാണ് പരീക്ഷണയോട്ടം […]

റയില്‍വേട്രാക്ക് അറ്റകുറ്റപ്പണി; 17 വരെ ട്രെയിനുകള്‍ വൈകും

പാലക്കാട്:ഡിവിഷന് കീഴില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിയതായി റെയില്‍വേ അറിയിച്ചു. Also Read ; താമരശേരി രൂപത ഇന്ന് കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കും; വിദ്യാര്‍ഥികള്‍ക്കായുള്ള അവധിക്കാല ക്ലാസുകളിലാണ് പ്രദര്‍ശനം വൈകി ഓടുന്ന ട്രെയിനുകള്‍ ഡോ. എംജിആര്‍- ചെന്നൈ സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ഇന്ന് ഒരു മണിക്കൂറും 20 മിനിറ്റും. ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ – മംഗളൂരു സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12685)15നു മൂന്ന് മണിക്കൂറും 10 മിനിറ്റും […]

പാലക്കാട് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; ആനയുടെ നില ഗുരുതരം

പാലക്കാട്: പാലക്കാട് മലമ്പുഴയില്‍ ട്രെയിന്‍ ഇടിച്ചു പരിക്കേറ്റതെന്ന് സംശയിക്കുന്ന കാട്ടാനയുടെ നില ഗുരുതരമായി തന്നെ തുടരുന്നു. ആനയ്ക്ക് പിന്‍ കാലുകള്‍ക്ക് ബലം കൊടുക്കാനാകുന്നില്ലെന്നും കുഴ തെറ്റിയതെന്ന് സംശയിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ആന രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് വനംവകുപ്പ് നിരീക്ഷണം. Also Read ; പ്രാദേശിക സി.പി.എം. നേതാക്കളില്‍നിന്ന് വധഭീഷണിയെന്ന പരാതിയുമായി കാസര്‍കോട്ടെ സ്വതന്ത്ര സ്ഥാനാര്‍ഥി എന്‍.ബാലകൃഷ്ണന്‍ നടക്കാന്‍ കഴിയാതെ ആന നിലവില്‍ കിടപ്പിലായെന്നും എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നും വനംവകുപ്പ് അറിയിച്ചു. ആനയുടെ കാലിന്റെ എല്ലുകള്‍ക്ക് പൊട്ടലുകളോ പുറമെ പരിക്കുകളോ ഒന്നും […]

മദ്യപാനത്തിനിടെ തര്‍ക്കം; യുവാവ് മര്‍ദനമേറ്റ് മരിച്ചു

പാലക്കാട്: മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ യുവാവ് മര്‍ദനമേറ്റു മരിച്ചു. പാലക്കാട് ചിറ്റിലഞ്ചേരിയിലാണ് സംഭവം നടന്നത്. കടമ്പിടി പാഴിയോട്ടില്‍ രതീഷ് (39) ആണ് മര്‍ദനത്തില്‍ മരിച്ചത്.പാഴിയോട് നൂല്‍നൂല്‍പ്പ് കേന്ദ്രത്തിനു മുന്നില്‍ ബുധനാഴ്ച വൈകിട്ട് 4 മണിയോടെയാണ് ഈ സംഭവം. Also Read ;പത്തനംതിട്ടയില്‍ കടുത്ത പോരാട്ടം; കൊമ്പ് കോര്‍ത്ത് മുന്നണികള്‍ ഇതുമായി ബന്ധപ്പെട്ട് മരിച്ച യുവാവിന്റെ അയല്‍വാസിയായ നൗഫലിനെ (32) ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. നൗഫലും രതീഷും ബുധനാഴ്ച രാവിലെ മുതല്‍ മദ്യപിച്ചിരുന്നു. ഇതിനിടെ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. രതീഷിന്റെ […]

പാലക്കാട് ധോണിയില്‍ വീണ്ടും പുലിയെ കണ്ടതായി പ്രദേശവാസികള്‍

ധോണി: പാലക്കാട് ധോണിയില്‍ വീണ്ടും പുലിയെ കണ്ടതായി പ്രദേശവാസികള്‍. പെരുന്തുരുത്തിക്കളത്തിന് സമീപത്ത് വെച്ച് പുലിയെ കണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് ആര്‍ആര്‍ടി സംഘം പ്രദേശത്ത് പരിശോധന നടത്തി. എന്നാല്‍ ജനവാസ മേഖലയില്‍ തുടര്‍ച്ചയായി പുലി എത്തിയിട്ടും വനവകുപ്പ് തുടര്‍ നടപടി സ്വീകരിക്കാത്തതിനാല്‍ കടുത്ത ആശങ്കയിലാണ് നാട്ടുകാരുള്ളത്. Also Read ;മുഖ്യമന്ത്രിയുടെ മകള്‍ വീണയ്‌ക്കെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് എം.വി ഗോവിന്ദന്‍ ജനവാസ മേഖലയായ പെരുന്തുരുത്തിക്കളത്തിന് സമീപത്ത് വച്ച് ഇന്നലെ രാത്രി ഒമ്പത് മണിയോടെ നാട്ടുകാരാണ് പുലിയെ കണ്ടത്. […]

പാലക്കാട് കണ്ണനൂരില്‍ നാല് പേര്‍ക്ക് വെട്ടേറ്റു

പാലക്കാട്: പാലക്കാട് കണ്ണനൂരില്‍ നാല് പേര്‍ക്ക് വെട്ടേറ്റു. മുന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായിരുന്ന റെനില്‍ (40), വിനീഷ് (43), സുഹൃത്തുക്കളായ അമല്‍ (25), സുജിത്ത് (33) എന്നിവരെയാണ് കാറിലെത്തിയ സംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ നാലുപേരെയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പത്തുമണിക്ക് ശേഷമാണ് ആക്രമണം. കാറിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് വിവരം. ആക്രമികളെ കണ്ടാല്‍ തിരിച്ചറിയാമെന്നും പരിചയമുള്ള ആളുകളാണ് ആക്രമിച്ചതെന്നും പരിക്കേറ്റ […]

പാലക്കാട് വീണ്ടും കാട്ടുപന്നി ആക്രമണം

പാലക്കാട്: കാട്ടുപന്നി ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പരിക്ക്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. മംഗലം ഡാം വീട്ടിക്കല്‍ കടവില്‍ മുരളീധരന്റെ ചെറുമകള്‍ അമേയ, സമീപവാസികളായ അയാന്‍, അനന്തകൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ റോഡിന്റെ എതിര്‍വശത്ത് നിന്നും പാഞ്ഞു വന്ന പന്നി ഗേറ്റ് ഇടിച്ചു തകര്‍ത്ത് കുട്ടികളെ ആക്രമിക്കുകയായിരുന്നു. കൈയ്ക്കും കാലിനും പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചു. Also Read; മനീഷ് മല്‍ഹോത്രയുടെ ദീപാവലി പാര്‍ട്ടിയില്‍ പങ്കെടുത്ത് സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായ് തുടങ്ങിയ പ്രമുഖ […]