December 22, 2025

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുസ്ലീം ലീഗ് നടത്തുന്ന മനുഷ്യാവകാശ മഹാറാലി ഇന്ന്

കോഴിക്കോട്: പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുസ്ലീം ലീഗ് നടത്തുന്ന മനുഷ്യാവകാശ മഹാറാലി ഇന്ന് വൈകിട്ട് കോഴിക്കോട് നടക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂര്‍ റാലിയില്‍ പങ്കെടുക്കും. റാലിയില്‍ രാഷ്ട്രീയമില്ലെന്നും പലസ്തീന്‍ ജനതയ്ക്കുള്ള ഐക്യദാര്‍ഢ്യം മാത്രമാണെന്നും മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലീം ലീഗുകാരായ എല്ലാവര്‍ക്കും റാലിയില്‍ പങ്കെടുക്കാമെന്നും വഖഫ് സമ്മേളനത്തിന് സമാനമായ സമ്മേളനം നടത്തുമെന്നും ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. Join […]

ഇരുന്നൂറോളം മലയാളികള്‍ പലസ്തീനില്‍ കുടുങ്ങിക്കിടക്കുന്നു

ബെത്ലഹേം: പലസ്തീനില്‍ കൂടുതല്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ബെത്ലഹേമിലെ ഒരു ഹോട്ടലില്‍ മാത്രം കുടുങ്ങിക്കിടക്കുന്നത് 200 ഓളം മലയാളികളാണ്. നിലവില്‍ ഇവിടെയുള്ള ആളുകളെല്ലാം സുരക്ഷിതരാണെന്ന് തീര്‍ഥാടന സംഘത്തിലുള്ളവര്‍ പറയുന്നു. ഞായറാഴ്ച രാവിലെ ഏഴുമണിക്ക് കുര്‍ബാന നടക്കുന്ന സമയത്താണ് അപായ സൈറണ്‍ കേള്‍ക്കുന്നത്. ഉടന്‍ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം വന്നതിനെ തുടര്‍ന്ന് ബെത്ലഹേമിലെ ഹോട്ടലിലേക്ക് എല്ലാവരും തിരിച്ചെത്തുകയായിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന യാത്രാ പദ്ധതികളെല്ലാം മുടങ്ങി. സംഘത്തിന്റെ ഇനിയുള്ള യാത്ര ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം […]