ജയില്‍ മോചിതനായതിനു പിന്നാലെ ഹനുമാന്‍ ക്ഷേത്ര ദര്‍ശനം നടത്തി അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഹനുമാന്‍ ക്ഷേത്ര ദര്‍ശനം നടത്തി.ഭാര്യ സുനിത കെജ്രിവാളിനും പഞ്ചാബ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒപ്പമാണ് ക്ഷേത്ര ദര്‍ശനം നടത്തിയത്.കെജ്രിവാള്‍ ജയില്‍ മോചിതനായി എത്തിയാലുടന്‍ ഭര്‍ത്താവിനൊപ്പം ക്ഷേത്ര ദര്‍ശനം നടത്താമെന്ന് സുനിത കെജ്രിവാള്‍ നേര്‍ച്ച നേര്‍ന്നിരുന്നു.ജയില്‍ മോചിതനായ ശേഷം അരവിന്ദ് കെജ്രിവാള്‍ ആദ്യം എത്തുന്നത് ഡല്‍ഹി ഹനുമാന്‍ ക്ഷേത്രത്തിലാണ്. ഒരു മണിക്കൂര്‍ സമയം കെജ്രിവാള്‍ പ്രാര്‍ത്ഥനയുമായി ക്ഷേത്രത്തില്‍ തുടര്‍ന്നു. Also Read ; തൃപ്പൂണിത്തുറയില്‍ അച്ഛനെ ഉപേക്ഷിച്ച് കടന്നതിനുപിന്നില്‍ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കമെന്ന് നിഗമനം; പോലീസ് […]