January 28, 2025

ഇന്നലെ പലസ്തീന്‍ ഇന്ന് ബംഗ്ലാദേശ് ; ട്രോളുകള്‍ക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധിയുടെ ബാഗ്

ഡല്‍ഹി: ബംഗ്ലാദേശിന് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിയ ബാഗുമായി പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമൊപ്പം എന്നാണ് ബാഗില്‍ എഴുതിയിരിക്കുന്നത്. അതേസമയം പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ബാഗുമായി പ്രിയങ്ക ഗാന്ധി ഇന്നലെ പാര്‍ലമെന്റില്‍ എത്തിയതിനെ ചൊല്ലി വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.ഇതിന് പിന്നാലെയാണ് ബംഗ്ലാദേശിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രിയങ്ക രംഗത്തെത്തിയത്. Also Read ; ‘ശരദ് പവാര്‍ രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടു, ശശീന്ദ്രന്‍ ഉടന്‍ രാജിവയ്ക്കും ‘; താന്‍ ഉടന്‍ മന്ത്രിയാകുമെന്ന് തോമസ് കെ തോമസ് രണ്ടു ദിവസം മുമ്പ് പലസ്തീന്‍ […]

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും

ഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ നാളെ ലോക്‌സഭയില്‍ അവതരിപ്പിക്കും. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിക്കുന്നത്. അതേസമയം ബില്ലിനെതിരെ ശക്തമായ പ്രതിപക്ഷ പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടാനാണ് സാധ്യത. Also Read ; ആന്‍ഡമാന്‍ കടലിനുമുകളിലെ ചക്രവാതച്ചുഴി; കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത എന്നാല്‍ ഈ ബില്‍ നിലവില്‍ വന്നാല്‍ 2034 മുതല്‍ ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച നടത്താനാണ് തീരുമാനം.ഭരണഘടന അനുച്ഛേദം 83 ഉം 172 […]

കേരള സാരിയണിഞ്ഞ് പ്രിയങ്ക പാര്‍ലമെന്റില്‍; ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു

ഡല്‍ഹി : വയനാടിന്റെ എംപിയായി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്ക ഗാന്ധി. കേരളത്തില്‍ നിന്നുള്ള ഏക വനിതാ എംപിയാണ് പ്രിയങ്ക. കേരളീയ വേഷത്തിലെത്തിയ പ്രിയങ്ക ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് സത്യപ്രജ്ഞ ചെയ്തത്. കേരളാ സാരിയിലെത്തിയ പ്രിയങ്കയെ വലിയ കൈയ്യടികളോടെയാണ് കോണ്‍ഗ്രസ് വരവേറ്റത്. Also Read ; ആനകള്‍ തമ്മിലുള്ള അകലം മൂന്ന് മീറ്റര്‍ തന്നെ വേണം; ഇളവ് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി പ്രിയങ്ക കൂടി പാര്‍ലമെന്റിലെത്തിയതോടെ നെഹ്റു കുടുംബത്തില്‍ നിന്നുള്ള 3 പേര്‍ പാര്‍ലമെന്റില്‍ സാന്നിധ്യമാകുകയാണ്. സഹോദരന്‍ രാഹുല്‍ ഗാന്ധി ലോക്സഭാംഗവും അമ്മ […]

പാര്‍ലമെന്റ് ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം ; അദാനി വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം

ഡല്‍ഹി: പാര്‍ലമെന്റ് ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20 വരെയാണ് സമ്മേളന കാലയളവ്. പാര്‍ലമെന്റ് സമ്മേളനത്തില്‍ വഖഫ് നിയമ ഭേദഗതി ബില്‍ പാസാക്കാനും, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലടക്കം 15 സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. അതേസമയം വഖഫില്‍ ജെപിസിയുടെ കാലാവധി നീട്ടണമെന്നും കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളിയിരുന്നു. അദാനിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അതേസമയം വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ […]

പുതിയ പാര്‍ലമെന്റ് മന്ദിരം ചോര്‍ന്നൊലിക്കുന്നു ; ബിജെപിയുടെ പുതിയ ഡിസൈനാണോയെന്ന് പരിഹസിച്ച് പ്രതിപക്ഷം

ഡല്‍ഹി : ശതകോടികള്‍ ചെലവാക്കി നിര്‍മിച്ച പുതിയ പാര്‍ലമെന്റ് കെട്ടിടം ചോര്‍ന്നൊലിക്കുന്ന സാഹചര്യത്തില്‍ ബിജെപിക്കെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. ഡല്‍ഹിയില്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ലോബി ചോര്‍ന്നൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.പണി പൂര്‍ത്തിയായി ഒരു വര്‍ഷം മാത്രമായ കെട്ടിടമാണ് ചോര്‍ന്നൊലിക്കുന്നത്. നേരത്തെ അയോധ്യയില്‍ പുതുതായി പണിത രാമക്ഷേത്രം ചോര്‍ന്നൊലിക്കുന്നതും വാര്‍ത്തയായിരുന്നു. Also Read ; വിലങ്ങാട് ഉരുള്‍പ്പൊട്ടല്‍: കാണാതായ റിട്ട.അധ്യാപകന്റെ മൃതദേഹം കണ്ടെത്തി അതേസമയം സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് […]

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വിവേചനപരം; പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ച് ‘ഇന്ത്യ’ സഖ്യം

ന്യൂഡല്‍ഹി: മൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വിവേചനപരമാണെന്ന് ആരോപിച്ച് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ച് ‘ഇന്ത്യ’ സഖ്യം. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് അടക്കമുള്ള പ്രതിപക്ഷ എംപിമാര്‍ സഭയ്ക്ക് പുറത്ത് പ്ലക്കാര്‍ഡുകളേന്തിയാണ് പ്രതിഷേധിച്ചത്. എല്ലാ സംസ്ഥാനങ്ങളേയും തുല്യമായി പരിഗണിക്കണമെന്നുള്‍പ്പെടെയുള്ള ആവശ്യങ്ങഴളായിരുന്നു പ്ലക്കാര്‍ഡില്‍. കൂടാതെ വിവിധ സംസ്ഥാനങ്ങളോടുള്ള അവഗണന ചൂണ്ടിക്കാണിക്കുന്ന പ്ലക്കാര്‍ഡുകള്‍ അതാത് എം.എല്‍.എമാരും ഉയര്‍ത്തി. ആരോഗ്യരംഗത്തടക്കം കേരളത്തിന് പ്രതീക്ഷകളുണ്ടായിരുന്നെന്നും എന്നാല്‍ ഒന്നും നിറവേറ്റപ്പെട്ടില്ലെന്നും തിരുവനന്തപുരം […]

ലക്ഷ്യം 2047 ലെ ‘വികസിത് ഭാരത്’ ; മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: 2024 ലെ ആദ്യ ബജറ്റ് ചൊവ്വാഴ്ച്ച ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കാനിരിക്കെ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധനം ചെയ്ത് പ്രധാനമന്ത്രി. 2047 ലെ ‘വികസിത് ഭാരത്’ എന്ന സ്വപ്‌നത്തിലേക്കുള്ള അടിത്തറയാണ് ഈ ബജറ്റെന്ന് നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കികൊണ്ടിരിക്കുന്ന ഉറപ്പ് നടപ്പിലാക്കുകയെന്നതാണ് ലക്ഷ്യമെന്നും ലോകത്തില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്നും മോദി പറഞ്ഞു. Also Read ; ‘പാര്‍ലമെന്റിലും ചെങ്കോട്ടയിലും സ്‌ഫോടനം നടത്തും ‘; കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് മൊബൈല്‍ ഭീഷണി 60-വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മൂന്നാം തവണയും […]

‘പാര്‍ലമെന്റിലും ചെങ്കോട്ടയിലും സ്‌ഫോടനം നടത്തും ‘; കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് മൊബൈല്‍ ഭീഷണി

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ പാര്‍ലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്‌ഫോടനം നടത്തുമെന്ന് കേരളത്തില്‍ നിന്നുള്ള എം പിമാര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചതായി പരാതി.എംപിമാരായ എ എ റഹീം, വി ശിവദാസന്‍ എന്നിവര്‍ക്കാണ് ഫോണില്‍ ഭീഷണി സന്ദേശം ലഭിച്ചത്. ഖലിസ്ഥാന്‍ അനുകൂല സംഘടന ‘സിക്ക് ഫോര്‍ ജസ്റ്റിസി’ന്റെ പേരിലാണ് സന്ദേശം വന്നത്.ഖലിസ്ഥാന്‍ അനുകൂലമല്ലെങ്കില്‍ വീട്ടിലിരിക്കാനാണ് മുന്നറിയിപ്പ്. ഇരുവരുടെയും പരാതിയില്‍ ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചു. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ […]

ഭരണപക്ഷത്തെ ഞെട്ടിച്ച് പ്രതിപക്ഷനേതാവിന്റെ ആദ്യ ദിന പ്രസംഗം ; സഭയില്‍ തിളങ്ങി രാഹുല്‍

ഡല്‍ഹി: പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത് ആദ്യദിനം പാര്‍ലമെന്റിലെത്തിയ രാഹുല്‍ ഭരണപക്ഷത്തിന്റെ ശ്രദ്ധ നേടി. സ്പീക്കറെ തെരഞ്ഞെടുത്തശേഷം സ്പീക്കറെ ആനയിക്കാനെത്തിയതും തുടര്‍ന്ന് നടത്തിയ പ്രസംഗത്തിനും രാഹുല്‍ ഗാന്ധിക്ക് ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളുടെയാകെ പിന്തുണ ലഭിച്ചു. Also Read ; അയല്‍വാസിയുടെ മതില്‍ ഇടിഞ്ഞ് വീടിനുമുകളില്‍ വീണു ; ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പുഞ്ചിരിയിലൊതുക്കി മറുപടി നല്‍കിയ ശേഷം ലോക്സഭയിലെത്തിയ രാഹുല്‍ മുന്‍ നിരയില്‍ അഖിലേഷ് യാദവിനും കൊടിക്കുന്നില്‍ സുരേഷിനുമൊപ്പം ഇരുന്നു. സ്പീക്കറായി ഓം ബിര്‍ളയെ തെരഞ്ഞെടുത്തപ്പോള്‍ […]

  • 1
  • 2