September 8, 2024

ചലച്ചിത്ര പ്രവര്‍ത്തകനും എഴുത്തുകാരനുമായ ചെലവൂര്‍ വേണു അന്തരിച്ചു

കോഴിക്കോട്: ചലച്ചിത്ര പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായ ചെലവൂര്‍ വേണു അന്തരിച്ചു. കേരളത്തിലെ സമാന്തര ചലച്ചിത്ര രംഗത്ത് ഏറെ ശ്രദ്ധേയനായ വ്യക്തിയായിരുന്നു ചെലവൂര്‍ വേണു. ലോക സിനിമയെ മലയാളികള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് ചെലവൂര്‍ വേണു സാംസ്‌കാരിക രംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത്. Also Read ; തെരഞ്ഞെടുപ്പ് ഫലം വരും മുമ്പേ സത്യപ്രതിജ്ഞാ തിയ്യതി കുറിച്ച് ബിജെപി ; രാഷ്ട്രപതി ഭവന്‍ അലങ്കാര പുഷ്പങ്ങളുടെ ടെണ്ടര്‍ ക്ഷണിച്ചു […]

ബിലീവേഴ്‌സ് ഇസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ അന്തരിച്ചു

പത്തനംതിട്ട: ബിലീവേഴ്‌സ് ചര്‍ച്ച് ഈസ്റ്റേണ്‍ സഭാധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ (74) അന്തരിച്ചു. അമേരിക്കയില്‍ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. നിരാലംബര്‍ക്ക് സ്വാന്തനമേകി ആതുരസേവനരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന വ്യക്തിത്വമാണ് വിടവാങ്ങിയത്. Also Read ;മാമാനിക്കുന്ന് ക്ഷേത്രത്തില്‍ ‘മറികൊത്തല്‍’ നടത്തി നടന്‍ മോഹന്‍ലാല്‍ സഭാ വിശ്വാസികളെ കണ്ണീരിലാഴ്ത്തി ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ പ്രഥമ മെത്രാപ്പോലീത്ത വിടവാങ്ങി. അപ്പര്‍ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കര്‍ഷക കുടുംബത്തിലാണ് കെ പി യോഹന്നാന്റെ ജനനം. കൗമാരകാലത്ത് തന്നെ ബൈബിള്‍ […]

ചലച്ചിത്രനടി കനകലത അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. നാടകത്തിലൂടെയാണ് കനകലത സിനിമയിലേക്ക് എത്തുന്നത്. സിനിമയ്ക്ക് പുറമെ നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. Also Read ; ദുബായ് ഖുസൈസില്‍ പുതിയ ബസ് സ്റ്റേഷന്‍ നിലവില്‍ വന്നു; ബസ്സ് റൂട്ടുകളില്‍ മാറ്റം വരുത്തി ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി 1964-ല്‍ കൊല്ലം ജില്ലയില്‍ പരമേശ്വരന്‍ പിള്ള – ചിന്നമ്മ ദമ്പതികളുടെ മകളായാണ് കനകലതയുടെ ജനനം. കൊല്ലം ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളിലായിരുന്നു കനകലതയുടെ വിദ്യാഭ്യാസം. ഒന്‍പതാം ക്ലാസില്‍ […]

തമിഴ് ഹിറ്റ് ഗാനങ്ങള്‍ക്ക് പിന്നണി ഗായികയായിരുന്ന ഉമ രമണന്‍ അന്തരിച്ചു

ചെന്നൈ: തമിഴ് ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ഗായിക ഉമ രമണന്‍ അന്തരിച്ചു. 72 വയസായിരുന്നു. ചെന്നൈയിലെ വസതിയില്‍ വെച്ച് ഇന്നലെയായിരുന്നു അന്ത്യം. Also Read ; തിരുവനന്തപുരത്ത് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുക തിരികെ നല്‍കിയില്ല; വിഷം കഴിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു തമിഴിലെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്കാണ് ഉമ പിന്നണി പാടിയിരിക്കുന്നത്. ‘നിഴലുകള്‍’ എന്ന ചിത്രത്തിലെ ഇളയരാജയുടെ സംഗീതത്തില്‍ ഒരുക്കിയ ”പൂങ്കത്താവേ താല്‍തിരവൈ…” എന്ന ഗാനമാണ് സംഗീത ലോകത്ത് സുപരിചിതയാക്കിയത്. ‘പന്നീര്‍ പുഷ്പങ്ങള്‍’ എന്ന സിനിമയിലെ ‘അനന്തരാഗം കേള്‍ക്കും […]

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഒ.വി നാരായണന്‍ അന്തരിച്ചു

കണ്ണൂര്‍: മുതിര്‍ന്ന സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ.വി നാരായണന്‍ (85) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി ഒമ്പതിനായിരുന്നു അന്ത്യം. Also Read; ആലുവയില്‍ മുട്ടത്ത് ലോറി മെട്രോ തൂണിലിടിച്ച് രണ്ട് മരണം: അപകടം കാണാന്‍ നിര്‍ത്തിയ കാറില്‍ മറ്റൊരു കാറിടിച്ചു കണ്ണൂര്‍ ജില്ലയില്‍ സി.പി.എമ്മിനെ വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച നേതാവാണ് ഒ.വി നാരായണന്‍. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലും കല്യാശേരി മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം […]

പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ് ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു

കണ്ണൂര്‍: പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബല്‍റാം മട്ടന്നൂര്‍ (62) അന്തരിച്ചു. കളിയാട്ടം, കര്‍മ്മയോഗി തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്. Also Read ; ദുബായിലെ വെള്ളപ്പൊക്കം, പത്ത് വര്‍ഷത്തിനിടെ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴ; കാരണം കൃത്രിമ മഴയോ? കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ സ്വദേശിയാണ് ബല്‍റാം. സ്‌കൂള്‍ പഠനകാലത്തുതന്നെ സാഹിത്യവാസനയുണ്ടായിരുന്ന ബല്‍റാം ഒന്‍പതാം ക്ളാസില്‍ പഠിയ്ക്കുമ്പോഴാണ് ഗ്രാമം എന്ന പേരില്‍ ആദ്യ നോവല്‍ എഴുതിയത്. അദ്ദേഹത്തിന്റെ ഇരുപതാം വയസ്സിലായിരുന്നു നോവല്‍ പ്രസിദ്ധീകരിച്ചത്. ബല്‍റാം വിശ്വപ്രസിദ്ധ നാടകമായ ഒഥല്ലോയുടെ തീം […]

നാടകകൃത്തും എഴുത്തുകാരനുമായ ഹുസൈന്‍ കാരാടി അന്തരിച്ചു

താമരശ്ശേരി: റേഡിയോ നാടകരചനാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ നാടകകൃത്തും എഴുത്തുകാരനുമായ ഹുസൈന്‍ കാരാടി (72) അന്തരിച്ചു. കരളില്‍ അര്‍ബുദബാധിതനായിരുന്ന അദ്ദേഹം വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് അന്തരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടേകാല്‍വരെ താമരശ്ശേരി വെഴുപ്പൂരിലെ പുതുക്കുടി വീട്ടിലും ഒമ്പതേകാല്‍ വരെ താമരശ്ശേരി ഗവ. യു.പി. സ്‌കൂളിലും പൊതുദര്‍ശനത്തിനുവെക്കും. തുടര്‍ന്ന് 9.30 ന് കെടവൂര്‍ ജുമാമസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം നടക്കും. Also Read ; കണ്ണൂരില്‍ ബോംബ് സ്ഫോടനം; സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം ഇരുപതാംവയസ്സില്‍ ആകാശവാണിയുടെ യുവശക്തി […]

“ഒരു സര്‍ക്കാര്‍ ഉത്പന്നം” സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തര്‍ അന്തരിച്ചു

ഒരു സര്‍ക്കാര്‍ ഉത്പന്നം സിനിമയുടെ തിരക്കഥാകൃത്തായ നിസാം റാവുത്തര്‍ അന്തരിച്ചു. പത്തനംതിട്ട കടമ്മനിട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന അദ്ദേഹത്തിന് 49 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ പുതിയ സിനിമയായ ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്ന സിനിമ ഈ മാസം എട്ടിനാണ് തീയറ്ററുകളിലെത്തുന്നത് ഇതിനിടെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. Also Read ; ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മൂർഖനെ തോളിലിട്ട് അഭ്യാസപ്രകടനം; യുവാവിന് പാമ്പുകടിയേറ്റു ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്ന പേരില്‍ […]

രാജീവ് ഗാന്ധി വധകേസില്‍ ജയില്‍ മോചിതനായ ശാന്തന്‍ അന്തരിച്ചു

രാജീവ് ഗാന്ധി വധകേസില്‍ ജയില്‍ മോചിതനായ ശാന്തന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. 55 വയസായിരുന്നു. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം. 2022 മെയ് മാസത്തിലാണ് സുപ്രിം കോടതി ശിക്ഷാ കാലയളവ് പൂര്‍ത്തിയാകും മുന്‍പ് രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ മോചിപ്പിച്ചത്. ജയില്‍ മോചിതനായ ശേഷം ട്രിച്ചിയിലെ സ്‌പെഷ്യല്‍ ക്യാംപില്‍ കഴിയുകയായിരുന്നു ശാന്തന്‍. Also Read ; മുഖത്ത് മുളകുപൊടി കലര്‍ന്ന മിശ്രിതമൊഴിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍ രാജീവ് ഗാന്ധി വധക്കേസില്‍ […]

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി മനോഹര്‍ ജോഷി അന്തരിച്ചു

മുംബയ്: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേനയുടെ മുതിര്‍ന്ന നേതാവുമായിരുന്ന മനോഹര്‍ ജോഷി (86) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരണപ്പെട്ടത്. ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് മുംബയിലെ ശിവാജി പാര്‍ക്ക് ശ്മശാനത്തില്‍ വെച്ച് നടക്കും. Also Read ; സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു 1995 മുതല്‍ 1999 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു. പാര്‍ലമെന്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ട ജോഷി 2002 മുതല്‍ 2004വരെ ലോക്സഭാ […]

  • 1
  • 2