September 16, 2024

മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ അന്തരിച്ചു. 95 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുന്നത്. സുപ്രീം കോടതി മുന്‍ ജഡ്ജി റോഹിങ്ടണ്‍ നരിമാന്‍ മകനാണ്. Also Read ; കര്‍ഷകരുടെ മാര്‍ച്ച് ഇന്ന് ഡല്‍ഹിയിലേക്ക് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ അതികായനാണ് അന്തരിച്ചത്. 1929ല്‍ ഇന്ന് മ്യാന്‍മറിന്റെ ഭാഗമായിട്ടുള്ള റങ്കൂണിലെ ഒരു പാഴ്‌സി കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. 1971 മുതല്‍ ഇന്ത്യന്‍ സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കുകയായിരുന്നു […]

ബംഗാളി നടി ശ്രീലാ മജുംദാര്‍ അന്തരിച്ചു

കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി നടി ശ്രീലാ മജുംദാര്‍(65) അന്തരിച്ചു. കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്നുവര്‍ഷമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. മൃണാള്‍ സെന്‍, ശ്യാം ബെനഗല്‍, പ്രകാശ് ഝാ തുടങ്ങിയ സംവിധായകരുടെ പ്രിയപ്പെട്ട നടി കൂടിയായിരുന്നു ശ്രീലാ മജുംദാര്‍. 43 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് Also Read ; കൈമടക്ക് കൊടുത്തില്ലെങ്കിൽ സംസ്ഥാനത്ത് ഒന്നും നടക്കില്ലെന്ന് മുൻമന്ത്രി ജി.സുധാകരൻ ബംഗാളി സിനിമയ്ക്ക് കനത്ത നഷ്ടമാണ് ശ്രീലയുടെ വിയോഗത്തോടെയുണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചു. ശക്തയായ അഭിനേതാവായിരുന്നു അവര്‍. ശ്രദ്ധേയമായ പല ഇന്ത്യന്‍ […]

ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു

  മ്യൂണിക്: ജര്‍മനിയുടെ ഇതിഹാസ ഫുട്ബോള്‍ താരം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു. 1974ല്‍ പശ്ചിമ ജര്‍മനി ലോകചാമ്പ്യന്‍മാരായപ്പോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു ബെക്കന്‍ബോവറിന് 78 വയസ്സായിരുന്നു. പ്രതിരോധ നിര താരമായും പിന്നീട് പരിശീലകനായും തിളങ്ങിയ പ്രതിഭയാണ് ബെക്കന്‍ബോവര്‍. Also Read ; ഗവര്‍ണറെത്തും; ഇടുക്കിയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു 1964ല്‍ ബയേണ്‍ മ്യൂണിക്കിന്റെ യൂത്ത് ടീമിലൂടെയാണ് ബെക്കന്‍ബോവര്‍ ഫുട്ബോളിലേക്ക് എത്തുന്നത്. രണ്ട് ബാലണ്‍ ഡിയോര്‍ പുരസ്‌കാരം ഉള്‍പ്പെടെ ബെക്കന്‍ബോവര്‍ നേടിയിട്ടുണ്ട്. ദേശീയ ടീമിലെ ജര്‍മ്മനിയുടെ എക്കാലത്തേയും വലിയ ഇതിഹാസമാണ് ബെക്കന്‍ബോവര്‍. 1974ലെ […]

  • 1
  • 2