September 8, 2024

പത്തനംതിട്ടയില്‍ പൊട്ടി വീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല മേപ്രാലില്‍ പൊട്ടി വീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് ഒരാള്‍ മരിച്ചു. മേപ്രാല്‍ സ്വദേശി 48 വയസ്സുള്ള റെജിയാണ് മരിച്ചത്. Also Read ; അധ്യാപകര്‍ അന്ധവിശ്വാസത്തിന്റെ പ്രചാരകരാകുന്നുവെന്ന വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ ആറ് മണിയോടെ വീട്ടില്‍ നിന്നും പുല്ലു ചെത്താന്‍ പോയിരുന്ന റെജിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ബോധമറ്റ നിലയില്‍ റെജിയെ കണ്ടെത്തിയത്. ഉടനെ തന്നെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ വിവരം അറിയിച്ച് വൈദ്യുതിബന്ധം വിച്ഛേദിച്ചു. […]

മദ്യപാനത്തിനിടെ ടച്ചിങ്‌സിനെ ചൊല്ലി തര്‍ക്കം: ബാറിനു പുറത്ത് കൂട്ടയടി; ഹെല്‍മറ്റുകൊണ്ട് തലയടിച്ചുപൊട്ടിച്ചു

പത്തനംതിട്ട: മദ്യപാനത്തിനിടെ ‘ടച്ചിങ്‌സി’നെ ചൊല്ലിയുള്ള തര്‍ക്കം കൂട്ടയടിയില്‍ കലാശിച്ചു. പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ അമല ബാറിന് പുറത്താണ് കൂട്ടയടി നടന്നത്. മൂന്നംഗങ്ങളുള്‍പ്പെടുന്ന രണ്ട് സംഘങ്ങള്‍ തമ്മിലായിരുന്നു തര്‍ക്കം. തിങ്കളാഴ്ച രാത്രി 9.15-നായിരുന്നു സംഭവം. Also Read ; ‘പ്രതാപന്‍ ആര്‍എസ്എസ് ഏജന്റ്’; പുറത്താക്കണമെന്ന ആവശ്യവുമായി വീണ്ടും പോസ്റ്ററുകള്‍ പത്തനംതിട്ട സ്വദേശികളായ ഷൈജു, അരുണ്‍, ശ്യാം എന്നിവര്‍ക്കാണ് ക്രൂരമര്‍ദനമേറ്റത്. നന്നുവക്കാട് സ്വദേശികളായ ഷിജു പി. ജോസ്, അഭിലാഷ്, ഷിബു എന്നിവര്‍ ചേര്‍ന്നാണ് ഇവരെ മര്‍ദിച്ചത്. മേശ മാറി […]

മുഖ്യമന്ത്രിക്ക് തുറന്ന കത്ത് അയച്ച സംഭവം ; ആറന്മുള സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിന് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: മുഖ്യമന്ത്രിക്ക് തുറന്ന കത്ത് അയച്ച പത്തനംതിട്ട ആറന്മുള സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ഉമേഷ് വള്ളിക്കുന്നിനെയാണ് അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡ് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ മേലുദ്യോഗസ്ഥരെ മോശമായി ചിത്രീകരിച്ചു, അനുമതി ഇല്ലാതെ മുഖ്യമന്ത്രിക്ക് തുറന്ന കത്ത് അയച്ചു തുടങ്ങിയ കാരണങ്ങളാണ് നടപടിക്ക് കാരണം. സര്‍വീസില്‍ കയറിയ ശേഷം ഉമേഷിന് ഇത് മൂന്നാമത്തെ സസ്‌പെന്‍ഷനാണ്. അച്ചടക്ക നടപടിയുടെ ഭാഗമായാണ് കോഴിക്കോട് ഫറോക്ക് സ്റ്റേഷനില്‍ നിന്ന് ഉമേഷിനെ ആറന്മുളയിലേക്ക് സ്ഥലം മാറ്റിയത്. […]

പത്തനംതിട്ടയില്‍ കടുത്ത പോരാട്ടം; കൊമ്പ് കോര്‍ത്ത് മുന്നണികള്‍

പത്തനംതിട്ട: ലോക്‌സഭ തിരഞ്ഞെടുപ്പിന് വെറും രണ്ട് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേ ആരോപണ പ്രത്യാരോപണങ്ങളുമായി പരമാവധി വോട്ടുകള്‍ പെട്ടിയിലാക്കാനുള്ള ശ്രമത്തില്‍ എത്തിയിരിക്കുകയാണ് പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തില്‍ മുന്നണി സ്ഥാനാര്‍ത്ഥികള്‍. Also Read; ഇസ്രായേല്‍ അക്രമണം; ഹമാസ് നേതാവിന്റെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു ജനവിധിക്ക് ഇനി വെറും 15 ദിവസം മാത്രമാണ് ബാക്കി നില്‍ക്കുന്നത്. അനില്‍ ആന്റണിയുടെയും ആന്റോ ആന്റണിയുടെയും പരസ്പര ആരോപണങ്ങള്‍ യുഡിഎഫിനും എന്‍ഡിഎയ്ക്കും ഒരുപോലെ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഈ ആരോപണ പ്രത്യാരോപണങ്ങള്‍ രൂക്ഷമാകാനാണ് സാധ്യത. ദേശീയ […]