November 22, 2024

പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ ബോര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവെച്ചു

ന്യൂഡല്‍ഹി: പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ ബോര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവെച്ചു. വിദേശനാണയ വിനിമയ ചട്ടലംഘനം നടത്തിയെന്ന് കാണിച്ച് ഇടപാടുകള്‍ നിര്‍ത്തിവയ്ക്കാനുള്ള ആര്‍ബിഐ നിര്‍ദേശത്തിന് പിന്നാലെയാണ് വിജയ് ശേഖര്‍ ശര്‍മ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍, ബോര്‍ഡ് മെമ്പര്‍ എന്നീ സ്ഥാനങ്ങളില്‍ നിന്നും രാജി വെച്ചത്. മാര്‍ച്ച് 15നകം എല്ലാ ഇടപാടുകളും നിര്‍ത്തിവയ്ക്കണമെന്നായിരുന്നു ആര്‍ബിഐ പേടിഎമ്മിന് നിര്‍ദേശം നല്‍കിയത്. കൂടാതെ മാര്‍ച്ച് 15നു ശേഷം പേടിഎം ബാങ്കിന്റെ സേവിങ്സ് / കറന്റ് അക്കൗണ്ടുകള്‍, വാലറ്റ്, ഫാസ്ടാഗ്, നാഷനല്‍ […]

പ്രതിസന്ധിയെ അതിജീവിക്കാന്‍ പുതിയ നീക്കവുമായി പേയ്ടിഎം

ന്യൂഡല്‍ഹി-: പേയ്ടിഎം പേയ്‌മെന്റ് ബാങ്കിനു പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് 15 ദിവസം നീട്ടി നല്‍കിയതിനിടെ ചില ജനപ്രിയ ഉല്‍പന്നങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും നിലവിലെ പ്രതിസന്ധിയെ അതിജീവിക്കാനും ശ്രമം. പേയ്ടിഎമ്മിന്റെ നോഡല്‍ അക്കൗണ്ട് ആക്സിസ് ബാങ്കിലേക്ക് മാറ്റുന്നതിലൂടെ തടസങ്ങളില്ലാതെ ഇടപാടുകള്‍ തുടരാനാണു തീരുമാനമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇടപാടുകള്‍ നിര്‍ത്താന്‍ ഫെബ്രുവരി 29 വരെ നല്‍കിയിരുന്ന സമയപരിധി മാര്‍ച്ച് 15 വരെയാക്കി റിസര്‍വ് ബാങ്ക് ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനുപിന്നാലെയാണു പേയ്ടിമ്മിന്റെ പുതിയ നീക്കം. വ്യാപാരികള്‍ അടക്കമുള്ളവരുടെ താല്‍പര്യ പ്രകാരമാണു […]

വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചെന്ന ആരോപണം; പേ ടിഎമ്മിനെതിരെ ഇഡി അന്വേഷണം

വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് പേ ടിഎമ്മിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അന്വേഷണം. പുതിയ നിക്ഷേപങ്ങള്‍ ഫെബ്രുവരി 29 ഓടെ സ്വീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ നല്‍കിയ നിര്‍ദേശത്തിന് പിന്നാലെയാണ് ഇഡി നടപടിയെടുത്തിരിക്കുന്നത്. Also Read ; ദില്ലി ചലോ മാര്‍ച്ചില്‍ ഇന്നും സംഘര്‍ഷം കണ്ണീര്‍ വാതകം പ്രയോഗിച്ച് പോലീസ് കെവൈസിയിലടക്കം ഗുരുതര പിഴവുകള്‍ വരുത്തിയെന്നും ആവര്‍ത്തിച്ചുള്ള നിര്‍ദേശങ്ങള്‍ക്ക് ശേഷവും തിരുത്തലിന് തയ്യാറായില്ലെന്നുമുള്ള ആര്‍ബിഐയുടെ വെളിപ്പെടുത്തലിന് പിന്നാലെ പേ ടിഎമ്മിന്റെ 55 ശതമാനം വിപണിമൂല്യമാണ് ഇടിഞ്ഞത്. ഓഹരിയിലും പത്ത് […]