December 1, 2025

ഷാഫി പറമ്പിലിന് പരിക്കേറ്റത് ലാത്തിച്ചാര്‍ജില്‍; ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: പേരാമ്പ്രയില്‍ നടന്ന യുഡിഎഫ് സംഘര്‍ഷത്തിനിടെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. എംപിയുടെ തലയ്ക്ക് ലാത്തിയടിയേല്‍ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എംപിക്ക് പരിക്കേറ്റത് പോലീസ് അതിക്രമത്തിലല്ലെന്ന സിപിഎമ്മും പോലീസും പറഞ്ഞിരുന്നത്. ഇവരുടെ വാദങ്ങളെ പൊളിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പേരാമ്പ്രയിലുണ്ടായ സിപിഎം – കോണ്‍ഗ്രസ് സംഘര്‍ഷം; ഷാഫി പറമ്പിലിനെതിരെ കേസ് പേരാമ്പ്ര ടൗണില്‍ ബസ് സ്റ്റാന്‍ഡിന് സമീപം വെള്ളിയാഴ്ച രാത്രി 7.30-ഓടെയായിരുന്നു സംഭവം. സംഘര്‍ഷത്തില്‍ മുഖത്തും കൈക്കും കാലിനും പരിക്കേറ്റ ഷാഫിയെ […]

സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കോഴിക്കോടും കണ്ണൂരും പ്രതിഷേധം

കോഴിക്കോട്: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കോഴിക്കോടും കണ്ണൂരും പ്രതിഷേധം. കോഴിക്കോട് പേരാമ്പ്രയില്‍ ഇന്നും ബസ് തടഞ്ഞുള്ള പ്രതിഷേധം നടക്കുകയാണ്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് – കുറ്റ്യാടി റൂട്ടില്‍ ബസുകള്‍ ഇന്നും സര്‍വീസ് ആരംഭിച്ചിട്ടില്ല. എന്നാല്‍ നാദാപുരം – കോഴിക്കോട് റൂട്ടിലെ സോള്‍മേറ്റ് ബസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. Also Read; കയ്യാങ്കളി; ഇരട്ട സഹോദരന്മാരായ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ ബസിന്റെ ചാവി ഊരിയെടുക്കുകയും യൂത്ത് കോണ്‍ഗ്രസിന്റെ പതാകയുടെ വടി ഉപയോഗിച്ച് ബസിന്റെ ചില്ലുകളില്‍ അടിക്കുകയും […]

കോഴിക്കോട് പേരാമ്പ്രയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കൂട്ടാലിട സ്വദേശിനിയുടെ മുഖത്തും നെഞ്ചിലും പുറത്തും ഗുരുതര പൊള്ളലേറ്റു. മുന്‍ ഭര്‍ത്താവ് പ്രശാന്ത് ആണ് യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. പ്രശാന്തിനെ മേപ്പയ്യൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. Also Read; ജയിലില്‍ നല്ല നടപ്പ്, തെറ്റുപറ്റിയെന്നും മാതാപിതാക്കളെ കാണണമെന്നും വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍