December 1, 2025

വഴിക്കടവ് അപകടം, മുഖ്യപ്രതി അറസ്റ്റില്‍; കെണിവെച്ചത് പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താന്‍

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. മുഖ്യപ്രതിയായ വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷ് കുറ്റം സമ്മതിച്ചു. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതി നേരത്തെയും പന്നികളെ പിടികൂടാന്‍ ഇത്തരത്തില്‍ കെണി ഒരുക്കിയിട്ടുണ്ട്. പ്രദേശത്തെ നായാട്ട് സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ പ്രതി വിനീഷ്. ഇത്തരത്തില്‍ കെണി സ്ഥാപിച്ച് പന്നിയെ പിടിച്ച് മാംസ വ്യാപാരം നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേയ്ക്ക് എത്തിച്ചേര്‍ന്നത്. ഇവര്‍ക്ക് സ്ഥലം ഉടമയുമായി ബന്ധമൊന്നും […]

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

തൃശൂര്‍: വടക്കാഞ്ചേരിയില്‍ കാട്ടുപന്നിക്ക് വച്ച വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. വിരുപ്പാറ സ്വദേശി ഷെരീഫാണ് പന്നിക്ക് വെച്ച കെണിയില്‍ പെട്ട് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ നിഗമനം. Also Read; വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഇന്ന് രാവിലെയാണ് ഷെരീഫ് മരിച്ച് കിടക്കുന്നത് പ്രദേശവാസികള്‍ കണ്ടത്. മൃതദേഹം കിടന്നതിന്റെ അരികിലൂടെ വൈദ്യുതി ലൈന്‍ വലിച്ചിട്ടുണ്ട്. മറ്റാരെങ്കിലും വച്ച കെണിയില്‍ വീണതാണോ അതോ ഷെരീഫ് കെണിയൊരുക്കുന്നതിനിടെ കെണിയില്‍ അകപ്പെട്ട് മരിച്ചതാണോ എന്ന കാര്യത്തില്‍ […]