September 8, 2024

മുഖ്യമന്ത്രി പിണങ്ങി, വിഴിഞ്ഞത്ത് മുന്‍ മന്ത്രി ദേവര്‍കോവില്‍ ഔട്ട്

വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്ണില്‍ നിന്നും മുന്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ വിട്ടുനിന്നത് വിവാദമാകുന്നു. പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ വിഴിഞ്ഞവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മന്ത്രിയെന്ന നിലയില്‍ അഹമ്മദ് ദേവര്‍കോവില്‍ സജീവമായി ഇടപെട്ടിരുന്നു. എന്നിട്ടും കേരളത്തിന്റെ സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യമാകുന്ന അതിപ്രധാന നിമിഷത്തില്‍ നിന്നും മുന്‍മന്ത്രിക്ക് മാറി നില്‍ക്കേണ്ടി വന്നു. ഔദ്യോഗിക ചടങ്ങുകള്‍ നടക്കുമ്പോള്‍ നിയമസഭാ സാമാജികര്‍ക്ക് ഔദ്യോഗികമായി ലഭിക്കുന്ന ക്ഷണക്കത്തല്ലാതെ മറ്റൊരു അറിയിപ്പും അഹമ്മദ് ദേവര്‍ കോവിലിന് ലഭിച്ചിരുന്നില്ല. ട്രയല്‍ റണ്‍ വേളയില്‍ മുന്‍മന്ത്രി […]

ലോക കേരളസഭയുടെ നാലാം സമ്മേളനം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ലോക കേരളസഭയുടെ നാലാം സമ്മേളനം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് നിയമസഭാ മന്ദിരത്തിലാണ് ഉദ്ഘാടനം. കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ നടത്താനിരുന്ന കലാപരിപാടികള്‍ മാറ്റി വച്ചിരുന്നു. ഇന്ന് രാവിലെ നടത്താനിരുന്ന ചടങ്ങ് മുഖ്യമന്ത്രി കുവൈറ്റില്‍ മരിച്ചവരുടെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി കൊച്ചിയിലേക്ക് തിരിച്ച പശ്ചാത്തലത്തില്‍ ഉച്ചയിലേക്ക് മാറ്റുകയായിരുന്നു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കുവൈറ്റ് അപകടപശ്ചാത്തലത്തില്‍ ലോക കേരളസഭ മാറ്റിവയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും പ്രതിനിധികള്‍ […]

സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം; കുട്ടികളുടെ വിദ്യാഭ്യാസം സാമൂഹിക ഉത്തരവാദിത്തമെന്ന് മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിന് ആരംഭമായി. സംസ്ഥാനതല പ്രവേശനോത്സവം രാവിലെ 8.45 ന് എറണാകുളം എളമക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിദ്യാഭ്യാസം സാമൂഹിക ഉത്തരവാദിത്തമാണെന്നാണ് മുഖ്യമന്ത്രി ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞത്. പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചെന്നും ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങുളെന്നും മുഖ്യമന്ത്രി പറഞ്ഞു. Also Read; സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്ന പ്രവാസികള്‍ക്ക് യാത്രാ […]

ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കും, മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം: മുഖ്യമന്ത്രി പിണറായി വിജയന്‍

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്യാനായി മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആര്‍. ബിന്ദു, എം.ബി. രാജേഷ്, കെ. രാജന്‍, പി. രാജീവ് എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ”ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അദ്ധ്യയന വര്‍ഷം ആരംഭിക്കും. അതിന് മുന്നോടിയായി സ്‌കൂളിന്റെ സുരക്ഷ ഉറപ്പാക്കണം. അറ്റകുറ്റ പണികള്‍ നടത്തണം. അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് എല്ലാ സ്‌കൂള്‍ […]

കേന്ദ്രസര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ ഡല്‍ഹിയിലെ പ്രതിഷേധം; കിട്ടാനുള്ള തുക എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ ഡല്‍ഹി ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇത് അടിച്ചമര്‍ത്തലിനെതിരായ സമരമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കേന്ദ്രത്തില്‍നിന്ന് ഓരോ ഇനത്തിലും കിട്ടാനുള്ള തുകയുടെ കണക്ക് വിശദമാക്കി. ലൈഫ് മിഷന്‍ വീടുകള്‍ ഔദാര്യമായി നല്‍കുന്നു എന്ന പ്രതീതി കേന്ദ്രം ഉണ്ടാക്കുന്നെന്നും ബ്രാന്‍ഡിങ് ഇല്ലെങ്കില്‍ നാമമാത്രവിഹിതം തരില്ലെന്ന് കേന്ദ്രം ശഠിക്കുന്നെന്നും ഇത് കേരളം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണം. പ്രളയസമയത്ത് തന്ന ഭക്ഷ്യധാന്യത്തിന്റെ പണം പോലും പിടിച്ചുപറിച്ചുവെന്നും […]

ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി സംസ്ഥാനസര്‍ക്കാര്‍

തിരുവനന്തപുരം: ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി സംസ്ഥാനസര്‍ക്കാര്‍. കഴിഞ്ഞ നാല് ദിവസത്തിനിടെ രാജ്ഭവന് അധിക ഫണ്ടായി അനുവദിച്ചത് 1.25 കോടി രൂപ. ഇതില്‍ റിപബ്ലിക് ദിന വിരുന്നായ ‘അറ്റ് ഹോം’ വിരുന്നിന് മാത്രം 20 ലക്ഷം രൂപ അനുവദിച്ചു. ഈ മാസം 20 ന് 62.94 ലക്ഷം രൂപ യാത്ര ചെലവുകള്‍ക്കായി നല്‍കി. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് നല്‍കിയാണ് പണം അനുവദിച്ചത്. 23 ന് 42.98 ലക്ഷം രൂപ വെള്ളം, ടെലിഫോണ്‍, വൈദ്യുതി ചിലവുകള്‍ക്കുമായി നല്‍കി ഉത്തരവിറക്കി. […]

നാടകീയമായ നയപ്രഖ്യാപനം; അവസാന പാരഗ്രാഫ് മാത്രം വായിച്ച് മടങ്ങി ഗവര്‍ണര്‍

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കമായി. തികച്ചും നാടകീയമായിരുന്നു നയപ്രഖ്യാപനം. പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ ഗവര്‍ണര്‍ നിമയസഭ വിടുകയായിരുന്നു. രാവിലെ ഒന്‍പതുമണിക്കാണ് ഗവര്‍ണര്‍ സഭയിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ.എന്‍.ഷംസീറും ചേര്‍ന്നാണ് ഗവര്‍ണറെ സ്വീകരിച്ചത്. സ്വീകരണ സമയത്ത് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈ കൊടുത്തില്ലെന്നും മുഖ്യമന്ത്രി നല്‍കിയ പൂച്ചെണ്ട് സഹായിക്ക് നല്‍കി ആരെയും ശ്രദ്ധിക്കാതെ തിടുക്കത്തില്‍ ഗവര്‍ണര്‍ സഭയ്ക്കുള്ളിലേക്ക് നടക്കുകയും മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കുകയോ ചിരിക്കുകയോ ചെയിതില്ല. Also […]

കര്‍ഷക ആത്മഹത്യയില്‍ പിണറായിക്കും മോദിക്കുമെതിരെ ആഞ്ഞടിച്ച് കെ സുധാകരന്‍

  മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ കര്‍ഷകരെ കരിച്ചുകളയുന്ന സൂര്യനായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സമ്പല്‍സമൃദ്ധമായിരുന്ന കേരളത്തിന്റെ കാര്‍ഷികരംഗം ഇന്ന് കര്‍ഷകരുടെ ശവപ്പറമ്പാണ്. രണ്ടു മാസത്തിനുള്ളില്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 2 കര്‍ഷകരാണ്. കണ്ണൂരില്‍ മാത്രം നാലു കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കണ്ണൂരില്‍ നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയുടെ മുന്നിലെത്തിയ ആദ്യ കുറുപ്പുകളില്‍ ഒന്ന് ഇരിട്ടിയിലെ സുബ്രഹ്‌മണ്യന്‍ എന്ന കര്‍ഷകന്റെ ആത്മഹത്യാക്കുറിപ്പ് ആയിരുന്നു. ഏറ്റവും ഒടുവില്‍ മരിച്ച കണ്ണൂര്‍ ആലക്കോട് പാത്തന്‍പാറ നൂലിട്ടാമലയിലെ വാഴകര്‍ഷകന്‍ ഇടപ്പാറക്കല്‍ […]

ദുരിതാശ്വാസനിധി വകമാറ്റിയ കേസ്; സര്‍ക്കാരിന് ആശ്വാസം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്തുവെന്ന കേസില്‍ സര്‍ക്കാരിന് ആശ്വാസം. ധനദുര്‍വിനിയോഗം നടന്നിട്ടില്ലെന്നും മന്ത്രിസഭയ്ക്ക് ഫണ്ട് നല്‍കാന്‍ അധികാരമുണ്ടെന്നും ലോകായുക്തയുടെ ഫുള്‍ബെഞ്ച് വിധി പുറപ്പെടുവിച്ചു. ഉപലോകായുക്തമാരെ ഒഴിവാക്കണമെന്ന ഹര്‍ജിയും ലോകായുക്ത തള്ളിയതോടെ ഉപലോകായുക്തമാര്‍ക്കും കേസില്‍ വിധി പറയാന്‍ അവസരം ലഭിച്ചു. എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍, മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായര്‍, സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച പോലീസുകാരന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയും […]

കേരളീയത്തിന് തിരിതെളിഞ്ഞു: ഇനി മുതല്‍ എല്ലാവര്‍ഷവും കേരളീയം പരിപാടി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഒരാഴ്ച നീളുന്ന കേരളീയം പരിപാടിക്ക് പൗഢമായ തുടക്കം. പതിനായിരങ്ങള്‍ പങ്കെടുത്ത പ്രൗഢമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രിമാര്‍, ചലച്ചിത്ര താരങ്ങള്‍, സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, വിദേശ പ്രതിനിധികള്‍, വ്യവസായ വാണിജ്യ-ഐടി സ്റ്റാര്‍ട്ടപ്പ് രംഗങ്ങളിലെ പ്രമുഖര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, മത സമുദായ നേതാക്കള്‍, എംപി-എംഎല്‍എമാര്‍, പൊതു പ്രവര്‍ത്തകര്‍ തുടങ്ങിയവരടക്കം വന്‍ ജനാവലി പങ്കെടുത്തു. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി […]

  • 1
  • 2